എന്റെ മകൾ MSc physics അവസാന വർഷവിദ്യാർത്ഥി ആണ്.ഇത് കഴിഞ്ഞാൽ മകൾക്ക് ചെയ്യാൻ സാധിക്കുന്ന ഹൃസ്വ കാല കോഴ്സ് ( Pg oriented diploma course) പറഞ്ഞു തരുമോ?
Posted by Gayathri ES, Perumbavoor On 01.04.2020
View Answer
ഏതു മേഖലയാണ് താല്പര്യം എന്ന് വ്യക്തമാക്കിയിട്ടില്ല. ഈ ലിങ്കുൾ നോക്കുക. .http://www.cdit.in/courses.aspx ; http://www.nielit.gov.in/ ; https://www.cdac.in/index.aspx?id=education_training , https://ksg.keltron.in/
Last date for EWS certificate uploading in KEAM application
Posted by Sreekumar, Haripad On 31.03.2020
View Answer
As per the Notification at https://cee.kerala.gov.in/keamonline2020/public/pdf/reviseddate_ews.pdf, the last date is 8.4.2020. However, in the present situation, it is not known if the date will be extended. Keep watching the website of CEE regularly for updates.
I am unable to upload EWS certificate. please confirm how to upload with the candidate's home page.
Thank you
Posted by Gopakumar, KOLLAM On 30.03.2020
View Answer
It may be because the facility has not been activated due to the present close down. Contact the CEE Office and ascertain the situation
dear sir
i have BA private registration 2002 batch calicut university ...main papers i passed 2004 but subsidary ( english) paper i didnt get ... now i want to degree want i can do ..,please guid me
Posted by DHANARAJ, dubai On 29.03.2020
View Answer
It is doubtful if the scheme of study that you have enrolled still continues, This can be confirmed only from the University office or from the School of Distance Education where you might have registered .Please contact the University. If the scheme still exists, you may be able to renew your registration and complete the course. If not, the University would guide you on how to proceed.
IS it necessary to write icar for getting bsc agriculture in kerela?
Posted by Jishnu, Kannur On 29.03.2020
View Answer
പ്ലസ് ടു തലത്തിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച്, നിശ്ചിത മാർക്കു വാങ്ങി ജയിക്കുന്നവർക്ക്, നാലു വർഷ, ബി.എസ്.സി. അഗ്രിക്കൾച്ചർ കോഴ്സ് പ്രവേശനത്തിന് അർഹതയുണ്ട്. കേരളത്തിൽ, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഈ കോഴ്സിൽ, കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്മെന്റ് വഴിയുള്ള പ്രവേശനത്തിന്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അഭിമുഖീകരിക്കണം. അതോടൊപ്പം, കേരള എൻട്രൻസ് കമ്മീഷണറേറ്റ്, കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കുകയും വേണം (https://cee.kerala.gov.in).
നിലവിലെ വ്യവസ്ഥയനുസരിച്ച്, നീറ്റിൽ 720 ൽ 20 മാർക്കു ലഭിച്ചാൽ, കേരളത്തിലെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും.
ഇതു കൂടാതെ, രാജ്യത്തെ കാർഷിക സർവകലാശാലകളിലെ (കേരള കാർഷിക സർവകലാശാല ഉൾപ്പടെ) ബി.എസ്.സി. അഗ്രിക്കൾച്ചർ കോഴ്സിലെ, 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നത്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) ആണ്. അതിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയും, എൻ.ടി.എ.യാണ് നടത്തുന്നത്. ഈ പരീക്ഷ വഴിയും, കേരളത്തിലും പുറത്തും, ബി.എസ്.സി. അഗ്രിക്കൾച്ചർ പഠിക്കാം. 2020 ലെ ഈ പരീക്ഷ ജൂൺ 1 ന് നടത്തും. അപേക്ഷ, മാർച്ച് 1 മുതൽ 31 വരെ നൽകാം. (https://ntaicar.nic.in)
So it is not necessary to attend the ICAR UG Entrance to get admission in Kerala. But if you attend it there is more chance to get admission- through NEET and through ICAR.
What are the best job opportunities after completing M. Sc. Physics apart from assistant professor post?
Posted by Priya , Thrissur On 28.03.2020
View Answer
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോഫിസിസിറ്റ് (ഗ്രേഡ് എ) തസ്തികയിലേക്ക് ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, അപ്ലൈഡ് ജിയോഫിസിക്സ്, മറൈൻ ജിയോഫിസിക്സ് എം.എസ്.സി, എക്സ്പ്ലോറേഷൻ ജിയോഫിസിക്സ് ഇന്റഗ്രേറ്റഡ് എം.എസ്.സി, അപ്ലൈഡ് ജിയോഫിസിക്സ് എം.എസ്.സി (ടെക്) ബിരുദധാരികൾക്ക് അപേക്ഷിക്കാം. യൂണിയൻ പബ്ലിക് സർവിസ് കമ്മിഷൻ നടത്തുന്ന കംബൈൻഡ് ജിയോ - സയന്റിസ്റ്റ് പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.
ഓയിൽ & നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (റിസർവയർ), തസ്തികയിലേക്ക് ബി.എസ്.സി.ക്ക് മാത്തമാറ്റിക്സ്/ഫിസിക്സ് പഠിച്ച, ഫിസിക്സ് എം.എസ്.സി.ക്കാർക്കും ഇലക്ട്രോണിക്സ് ഒരു വിഷയമായി പഠിച്ച ഫിസിക്സ് എം.എസ്.സി. ഉള്ളവർക്ക് ജിയോഫിസിസിസ്റ്റ് (സർഫസ്), ജിയോഫിസിസിസ്റ്റ് (വെൽസ്) തസ്തിതികകളിലേക്കും അപേക്ഷിക്കാം. മൂന്നിനും, ഫിസിക്സ് വിഷയത്തിൽ ഗേറ്റ് (ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) യോഗ്യത നേടിയിരിക്കണം. ഇവിടെ, ജിയോഫിസിസിസ്റ്റ് തസ്തികയിലേക്ക് ജിയോഫിസിക്സ് എം.എസ്.സി.ക്കാർക്ക് അപേക്ഷിക്കാം. ജിയോളജി & ജിയോഫിസിക്സ് നിശ്ചിത സെക്ഷൻ എടുത്ത് ഗേറ്റ് യോഗ്യത നേടണം. ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ് എന്നിവയിൽ എം.എസ്.സി. ഉള്ളവർക്ക് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ സയന്റിസ്റ്റ്, റിസർച്ച് സയന്റിസ്റ്റ് തസ്തികകളിലേക്ക് അവസരമുണ്ടാകാം. ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് ഉണ്ട്.
ഭാബ ആറ്റമിക് റിസർച്ച് സെന്റർ ട്രെയിനിംഗ് സ്കൂളിന്റെ ഓറിയന്റേഷൻ പ്രോഗ്രാം (ഒ.സി.ഇ.എസ്) വിജയകരായി പൂർത്തിയാക്കുന്നവർക്ക്, ആറ്റമിക് എനർജി വകുപ്പിന്റെ ഏതെങ്കിലും യൂണിറ്റിലോ ആറ്റമിക് എനർജി റഗുലേറ്ററി ബോർഡിലോ സയന്റിഫിക് ഓഫീസറായി നിയമനം ലഭിക്കാം. ഫിസിക്സിൽ എം.എസ്.സി. ഉള്ളവരെയും ഈ പദ്ധതിയിലേക്ക് പരിഗണിക്കും. എം.എസ്.സി ഫിസിക്സ്/ന്യൂക്ലിയാർ ഫിസിക്സ് യോഗ്യതയുള്ളവർക്ക് ഇന്ത്യൻ നേവിയിൽ എജ്യൂക്കേഷൻ ബ്രാഞ്ചിൽ ഷോർട് സർവീസ് കമ്മീഷന് അപേക്ഷിക്കാം. എൻട്രൻസ് ടെസ്റ്റ്/ഇന്റർവ്യൂ ഉണ്ട്. സി.എസ്.ഐ.ആർ - യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയാൽ, നിരവധി ഗവേഷണ, വികസന സ്ഥാപനങ്ങളിൽ ജെ.ആർ.എഫ്/എസ്.ആർ.എഫ് - ഓടെ പ്രോജക്ടുകളിൽ പ്രവർത്തിക്കാം. കൂടാതെ സർവകലാശാല/കോളെജ് അധ്യാപക നിയമനത്തിന് അർഹത നേടുകയും ചെയ്യാം. ബി.എഡ്. എടുത്താൽ കേരളത്തിൽ ഹയർ സെക്കണ്ടറി/ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപകരാകാം.
Is military entrance exam postponted due to corona virus and also cusat entrances.
Posted by ASWANI P P, Thrissur,Kerala On 28.03.2020
View Answer
Please specify the military entrance examination you are referring to. The CUSAT CET has been postponed. For latest announcement visit the CUSAT admission website https://admissions.cusat.ac.in/
I am doing degree in bsc chemistry. Can i opt any other subject for pg other than chemistry especially outside Kerala?
Posted by Asritha Sundar, Irinjalakuda On 28.03.2020
View Answer
It is possible to apply for PG in some Non-Science subjects generally even for a Science Graduate. If you want to know about the possibility of applying for any specific subject, please specify the subject.
ഞാൻ +2 വിദ്യാർത്ഥിനിയാണ്. ഞാൻ നീറ്റും കീമും എഴുതുന്നുണ്ട്. NEET എക്സാമിന്റെ അഡ്മിറ്റ് കാർഡ് March 27th നും KEAM എക്സാമിന്റെ അഡ്മിറ്റ് കാർഡ് April 10th നും ആണ് വരുന്നത്.നിലവിൽ രാജ്യത്ത് ലോക് ഡൗൺ ആയതിനാൽ ഈ ഡേറ്റുകൾ മാറ്റി വയ്ക്കുമോ? +2 Exam ഇതുവരെ കഴിയാത്ത അവസ്ഥയിൽ നീറ്റും കീമും മാറ്റിവയ്ക്കുമോ?
Posted by Sthuthi Maria.C, Palakkad On 27.03.2020
View Answer
2020 le neet, keam pareekshakal matti vachittundu. pareeksha thiyyathiyum, mattu karynagalum pinneedu prakhyapikkum.
Para medical course
Posted by Sidheeq ak, Payyoli On 27.03.2020
View Answer
Please be specific on the question. What would you like to know?