Ranking of Colleges in India - latest report
Posted by Abhed Krishna SR, Muyippoth On 03.04.2020
View Answer
Please visit https://www.nirfindia.org/Home
ബി കോം ഫിനാൻസ് ബിരുദം പൂർത്തിയാക്കിതിന് ശേഷം കോ ഓപ്പറേഷൻ, അഡിഷണൽ എലെക്റ്റിവ് ആയി എടുക്കുന്നതിനുള്ള (കാലിക്കറ്റ് യൂണിവേഴ്സിറ്റി ) നടപടി ക്രമങ്ങൾ ഒന്ന് വിശദീകരിക്കാമോ ?
Posted by ജെയ്സൺ , ഗുരുവായൂർ On 03.04.2020
View Answer
ഈ ലിങ്കിൽ ഉള്ള ഓർഡർ കാണുക. http://www.universityofcalicut.info/syl/B.Com%20addl%20specialization-U.O.pdf
വ്യവസ്ഥകൾ അതിൽ വ്യക്തമാക്കിയിട്ടുണ്ട്
Sir, could you name the best colleges in India providing pg in mathematics
Thank you.
Posted by Kavya M, Kozhikode On 03.04.2020
View Answer
മാത്തമാറ്റിക്സിൽ പി.ജി.ചെയ്യാൻ, ഐ.ഐ.ടി.യിൽ സൗകര്യം ഉണ്ട്. മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് & കംപ്യൂട്ടിംഗ്, അപ്ലൈഡ് മാത്തമാറ്റിക്സ് & കംപ്യൂട്ടിംഗ്, മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ പി.ജി പ്രോഗ്രാമുകളും, മാത്തമാറ്റിക്സ് ജോയന്റ് എം.എസ്.സി-പി എച്ച്.ഡി പ്രോഗ്രാമും വിവിധ ഐ.ഐ.ടി.യിൽ ഉണ്ട്. ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്.സി (ജെ.എ.എം - ജാം) വഴി പ്രവേശനം നേടാം (http://jam.iitkgp.ac.in).
തമിഴ്നാട്, കേളമ്പക്കത്തെ, ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എം.എസ്.സി); കൊൽക്കത്ത, ബംഗളൂരു കേന്ദ്രങ്ങളിലെ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (മാസ്റ്റർ ഓഫ് മാത്തമാറ്റിക്സ്); ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി), മുംബൈ ടി.ഐ.എഫ്.ആർ. സ്കൂൾ ഓഫ് മാത്തമാറ്റിക്സ് (ഇന്റഗ്രേറ്റഡ് എം.എസ്.സി- പി.എച്ച്.ഡി), ബംഗളൂരുവിലെ ടി. ഐ.എഫ്.ആർ സെന്റർ ഫോർ ആപ്ലിക്കബിൾ മാത്തമാറ്റിക്സ് (ഇന്റഗ്രേറ്റഡ് എം.എസ്.സി- പി.എച്ച്.ഡി) എന്നിവിടങ്ങളിൽ, ബിരുദം കഴിഞ്ഞ്, പ്രവേശനത്തിനായി ശ്രമിക്കാം. നിരവധി കേന്ദ്ര സർവകലാശാലകളിലും, മാത്തമാറ്റിക്സ്, പി.ജി. തലത്തിൽ പഠിക്കാം-(.https://www.cucetexam.in/ ) എല്ലായിടത്തും, പ്രവേശന പരീക്ഷകൾ ഉണ്ടു്.
സർ
ഐടിഐ സെക്കന്റ് ഇയർ വിദ്യാർത്ഥി ആണ്. 2020 പോളി ഡിപ്ലോമ ലാറ്ററൽ എൻട്രി വഴിയുള്ള പ്രേവേശനം എങ്ങനെ ആണ്? ഇത് എങ്ങനെ ആണ് അപേഷിക്കുന്നത്?
Posted by Anandhu g krishnan , Kollam On 02.04.2020
View Answer
ടെക്നിക്കൽ എജ്യൂക്കേഷൻ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളേജുകളിൽ, ലാറ്ററൽ എൻട്രി പദ്ധതി വഴി, ത്രിവസര (6 സെമസ്റ്റർ) ഡിപ്ലോമയുടെ, മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം നേടാനുള്ള സംവിധാനം കേരളത്തിൽ ഉണ്ട്. രണ്ടു വർഷം (4 സെമസ്റ്റർ) പഠിച്ച് ഡിപ്ലോമ നേടാം. എസ്.എസ്.എൽ.സി.ക്കു ശേഷം, രണ്ടു വർഷത്തെ പഠനത്തിൽ കൂടി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ച്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ 3 വിഷയങ്ങൾക്കും കൂടി 50% മാർക്കു വാങ്ങി, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷാർത്ഥി, കേരളാ നേറ്റീവോ കേരളത്തിലെ ഒരു സ്ഥാപനത്തിൽ നിന്നും യോഗ്യതാ പരീക്ഷ ജയിച്ചതോ ആയിരിക്കണം. രണ്ടു ചാൻസിൽ കൂടുതൽ എടുത്ത്, യോഗ്യതാ പരീക്ഷ ജയിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. എന്നാൽ സേ പരീക്ഷ അഭിമുഖീകരിക്കുന്നതിനെ ഒരു ചാൻസായി കണക്കാക്കില്ല. ഒരു ഡിപ്ലോമ ഉള്ളവർക്ക്, ലാറ്ററൽ എൻട്രി പ്രവേശനത്തിന് അർഹതയില്ല. യോഗ്യതാ പരീക്ഷയിലെ മാർക്കിന് വെയ്റ്റേജ് നൽകിയാണ് പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രവേശനം നേടുന്നവർ, നിർബ്ബന്ധ വിഷയങ്ങളായ എൻജിനിയറിങ് ഗ്രാഫിക്സ്, ജനറൽ വർക്ക്ഷോപ്പ്, ബ്രാഞ്ചിനു ബാധകമായ തിയറി, പ്രാക്ടിക്കൽ എന്നിവ ജയിക്കുന്നതോടെ, വിദ്യാർത്ഥിക്ക്, 1, 2 സെമസ്റ്ററുകളിലെ ക്രഡിറ്റുകൾ ലഭിച്ചതായി കണക്കാക്കും. പ്രവേശന പ്രോസ്പക്ടസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തും. ഓരോ സ്ഥാപനത്തിലും, ഈ സ്കീം വഴി പ്രവേശനം നൽകുന്ന സീറ്റുകളുടെ വിശദാംശങ്ങൾ, പ്രോസ്പക്ടസിലുണ്ടാകും. ഓരോ സ്ഥാപനവും അപേക്ഷ വിളിച്ചാണ് അഡ്മിഷൻ നടപടികളുമായി മുന്നോട്ടു പോകുന്നത്. അതിനാൽ താൽപര്യമുള്ള സ്ഥാപനത്തിലേക്ക് അപേക്ഷ നൽകാൻ ശ്രദ്ധിക്കണം. വിശദാംശങ്ങൾ മനസ്സിലാക്കാൻ, 2019 ലെ പ്രവേശന പ്രോസ്പക്ടസ് നോക്കുക. ഇത്, www.polyadmission.org/news/Prospectus.pdf ൽ കിട്ടും.
ഞാന് ഒരു പ്ലസ്സ് ടൂ വിദ്യാര്ത്ഥിയാണ്.ഉപരിപഠനത്തിന് ഫിസിക്സ് പഠിക്കുവാനാണ് താത്പര്യം.ഇന്ടഗ്രേറ്റഡ് MSc കോഴ്സാണോ BSc
കോഴ്സാണോ അഭികാമ്യം.ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മികച്ച ഒരു കരിയറിന് അഭികാമ്യം?
Posted by Harikrishnan.H, Thrchattukulam,Cherthala,Alappuzha On 01.04.2020
View Answer
ബിരുദതലത്തിൽ, ഫിസിക്സ് എടുത്തു പഠിക്കാവുന്ന ചില മുൻനിര സ്ഥാപനങ്ങളും, കോഴ്സുകളും: ബാച്ചലർ ഓഫ് സയൻസ് (ബി.എസ്): ഐ.ഐ.ടി. കാൺപൂർ; ബി.എസ്- എം.എസ്. ഡ്യുവൽ ഡിഗ്രി: ഐ.ഐ.ടി.മദ്രാസ്; ഇന്റഗ്രേറ്റഡ് എം.എസ്.സി- ഐ.ഐ.ടി. റൂർഖി, ഖരഗ്പൂർ - പ്രവേശനം, ജെ.ഇ.ഇ.അഡ്വാൻസ്ഡ് വഴി. ഇന്റഗ്രേറ്റഡ് എം.എസ്.സി: എൻ.ഐ.ടി -റൂർഖേല, പട്ന, സൂറത്ത്; ബി.എസ്- എം.എസ്.ഡ്യുവൽ ഡിഗ്രി -എൻ.ഐ.ടി. അഗർത്തല- ജെ.ഇ.ഇ.മെയിൻ വഴിയാണ് പ്രവേശനം.
ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (കൊൽക്കത്ത): ഇന്റഗ്രേറ്റഡ് ബാച്ചലേഴ്സ് - മാസ്റ്റേഴ്സ് സയൻസ് (ഫിസിക്സ് ഉൾപ്പടെ): പ്രവേശനം, അണ്ടർ ഗ്രാജുവേറ്റ് പ്രീ -ഇന്റർവ്യൂ സ്ക്രീസിംഗ് ടെസ്റ്റ് വഴി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഭുവനേശ്വർ), യു.എം.ഡി.എ.ഇ. സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (മുംബൈ): ഇന്റഗ്രേറ്റഡ് എം.എസ്.സി (ഫിസിക്സ് ഉൾപ്പടെ): നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (എൻ.ഇ.എസ്.ടി - നെസ്റ്റ്) വഴി പ്രവേശനം
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, പോണ്ടിച്ചേരി, സർവകലാശാലകളിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്സുണ്ട്. നിരവധി കേന്ദ്ര സർവകലാശാലകൾ, ഫിസിക്സിലെ ഇന്റഗ്രേറ്റഡ് കോഴ്സുകൾ നടത്തുന്നുണ്ട്. എല്ലായിടത്തും, പ്രവേശന പരീക്ഷയുണ്ട്.
ഡിഗ്രി മതിയെങ്കിൽ മൂന്നു വർഷ കോഴ്സെടുക്കുക. ഉപരിപഠനം താല്പര്യമുണ്ടെങ്കിൽ അഞ്ചു വർഷ കോഴ്സ് ആണ് മെച്ചം. അത് നിങ്ങൾ തീരുമാനിക്കണം.
Njan b.Voc agriculture padikkan aagrahikkunnu... keralathil evide yellam ee course ulla collage und?
Posted by Navitha , Irinjalakuda On 01.04.2020
View Answer
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഗ്രികൾച്ചറുമായിബന്ധമുള്ള രണ്ടു ബി.വോക്. കോഴ്സുകൾ ഉണ്ട്. വിശദാംശങ്ങൾ ഈ ലിങ്കിൽ ഉള്ള 2019 പ്രോസ്പെക്ട്സിൽ കാണുക. http://cap.mgu.ac.in/ugcap/docs/UG%20Prospectus.pdf
I would like to know about the examination of ICAR. Will it postpone the exam date. Could I get the updates on this please.
Thank you
Posted by Arshitha, Kannur On 01.04.2020
View Answer
Almost all the scheduled examinations are being postponed in the present situation. The last date for applying for ICAR Examination has been extended by one month to April 30. So the other activities also will be shifted. Unless a specific order comes from ICAR/NTA we cannot say anything on the change on date of examination. Keep watching the NTA website.
I’m a. Bcom graduate. I have plan to do CPA. Is mandatory to get a master degree for apply for CPA? Which are the best centres for CPA in Kannur Dist.
How can I apply for the course?
Give me a brief summary about it.
Posted by Ashinraj, Kalikadavu On 01.04.2020
View Answer
Please confirm if you are referring to the the Uniform Certified Public Accountant Examination (Uniform CPA Exam), which is set by the American Institute of Certified Public Accountants (AICPA)
NIOS +2 certificate ഉപയോഗിച്ച് LBS വഴി paramedical courses ന് അപേക്ഷിക്കാൻ സാധിക്കുമോ?
Posted by Jinesh , പെരിന്തൽമണ്ണ On 01.04.2020
View Answer
സാധാരണഗതിയിൽ മിക്ക പ്രവേശനങ്ങൾക്കും, എൻ.ഐ.ഓ.എസ. പ്ലസ് ടു യോഗ്യത ഉന്നതപഠനത്തിനു അംഗീകസരിച്ചിട്ടുണ്ട്. നിശ്ചിത വിഷയങ്ങൾ പഠിക്കണം എന്ന നിബന്ധനയുണ്ട്. കൂടാതെ അഞ്ചു വിഷയങ്ങൾ പഠിച്ചിരിക്കണം. എന്നാലും ഓരോ സർവകലാശാലയും തുല്യത നൽകേണ്ടതുണ്ട്. കേരളത്തിലെ നഴ്സിംഗ് കോഴ്സ് നിയന്ത്രണം ആരോഗ്യ സര്വകലാശാലയ്ക്കാണ് . അവരാണ് ഇതിനു തുല്യത നൽകേണ്ടത്. അതിനാൽ ആരോഗ്യ സർവകലാശാലയുമായി ബന്ധപ്പെട്ടു തുല്യത വിവരം അന്വേഷിക്കുക.
When I was applying for the admission to IISER through the SCB channel,a blunder occurred that i uploaded my photo,where actually signature must be uploaded. Will they give option for review later?
Posted by Harish OT, Nilambur On 01.04.2020
View Answer
No mention has been made on the facility if any for correction of entries in IISER admission application. Keep watching the website Also try to contact them and get a clarification