Which is best college for pg economics?
Posted by Keerthana, Kannur On 04.04.2020
View Answer
ഇക്കണോമിക്സിലും ബന്ധപ്പെട്ട വിഷയങ്ങളിലും എം.എ/എം.എസ്.സി. പ്രോഗ്രാം ഉള്ള ചില മുൻനിര ദേശീയതല സ്ഥാപനങ്ങൾ
എം.എ: സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (തിരുവനന്തപുരം): അപ്ലൈഡ് ഇക്കണോമിക്സ് (ബിരുദം ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയുടേത്); ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ന്യൂഡൽഹി, കൊൽക്കത്ത): ഇക്കണോമിക്സ് (ട്രേഡ് & ഫിനാൻസ്); ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഹൈദരബാദ്): ഡവലപ്മെന്റ് സ്റ്റഡീസ്; ജവഹർലാൽ നെഹ്റു സർവകലാശാല (ന്യൂ ഡൽഹി): ഇക്കണോമിക്സ്, ഇക്കണോമിക്സ് (വേൾഡ് ഇക്കോണമി); ബനാറസ് ഹിന്ദു സർവകലാശാല (വാരണാസി): ഇക്കണോമിക്സ്, എനർജി ഇക്കണോമിക്സ്; യൂണിവേഴ്സിറ്റി ഓഫ് ഹൈദരബാദ്: ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്; അലിഗർ മുസ്ലിം സർവകലാശാല (അലിഗർ): ഇക്കണോമിക്സ്; പോണ്ടിച്ചേരി സർവകലാശാല: ഇക്കണോമിക്സ്; ഗുജറാത്ത്, ഹര്യാന, ജമ്മു, കഷ്മിർ, കേരള, കർണാടക, പഞ്ചാബ്, ഒഡിഷ, രാജസ്ഥാൻ, സൗത്ത് ബിഹർ കേന്ദ്ര സർവകലാശാലകൾ: ഇക്കണോമിക്സ്; തമിഴ്നാട് കേന്ദ്ര സർവകലാശാല: ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, അപ്ലൈഡ് ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, എൻവയൺമെന്റൽ ഇക്കണോമിക്സ്, ആക്ചുവേറിയൽ ഇക്കണോമിക്സ്; മദ്രാസ് യൂണിവേഴ്സിറ്റി: ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്
എം.എസ്.സി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (റൂർഖി): ഇക്കണോമിക്സ്; ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ച് (മുംബൈ): ഇക്കണോമിക്സ്; പോണ്ടിച്ചേരി സർവകലാശാല: ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്; ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സ് (പൂനെ): ഫിനാൻഷ്യൽ ഇക്കണോമിക്സ്, അഗ്രിബിസിനസ് ഇക്കണോമിക്സ്, ഇന്റർനാഷണൽ ബിസിനസ് ഇക്കണോമിക്സ് & ഫിനാൻസ്. കൂടാതെ, എം.എസ്.സി/എം.എ. ഇക്കണോമിക്സ്; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് & ആപ്ലിക്കേഷൻസ് (ഭുവനേശ്വർ): എം.എ/എം.എസ്.സി. കംപ്യൂട്ടേഷണൽ ഫിനാൻസ്
Is there any preference for getting admission forBsc agri for vhse agri student?
Posted by Chethanjith, Kannur On 04.04.2020
View Answer
പ്ലസ് ടൂ യോഗ്യത വെച്ച് അപേക്ഷിക്കുമ്പോൾ പറ്റീഗണിക്കുന്നതു കൂടാതെ
വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ അഗ്രിക്കൾച്ചർ പഠിച്ചവർക്ക്, കേരളത്തിൽ ബി.എസ്.സി. അഗ്രിക്കൾച്ചറിന് റിസർവേഷൻ സീറ്റ് ഉണ്ട്.
കേരളത്തിൽ, പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന ബി.എസ്.സി.അഗ്രിക്കൾച്ചർ പ്രവേശനം, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) വഴിയാണ് നടത്തിവരുന്നത്. അതിനാൽ നീറ്റ് വിജ്ഞാപനം വരുമ്പോൾ അതിന് അപേക്ഷിച്ച്, പരീക്ഷ എഴുതി യോഗ്യത നേടണം. നീറ്റ് പരീക്ഷയ്ക്കു മുമ്പു്, എൻട്രൻസ് കമ്മീഷർ, കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷ നൽകണം. അപ്പോൾ നൽകേണ്ട മറ്റു രേഖകൾക്കൊപ്പം, വൊക്കേഷൺ ഹയർ സെക്കണ്ടറി തലത്തിൽ അഗ്രിക്കൾച്ചർ പഠിച്ചവർക്കായി സംവരണം ചെയ്ത സീറ്റിലേക്ക് (സംവരണ കോഡ് വി.എ) പരിഗണിക്കപ്പെടാൻ, പ്രോസ്പക്ടസ്സിൽ നിർദേശിച്ചിട്ടുള്ള രേഖകളും (കോഴ്സ് പൂർത്തിയാക്കിയവർ, വി.എച്ച്.എസ്.ഇ. സർട്ടിഫിക്കറ്റ്/രണ്ടാം വർഷ വിദ്യാർത്ഥിയെങ്കിൽ, കോഴ്സ് സർട്ടിഫിക്കറ്റ്) നൽകണം. നീറ്റ് റിസൽട്ട് വരുമ്പോൾ, അത് എൻട്രൻസ് കമ്മീഷണറെ, നിർദ്ദേശിക്കുന്ന രീതിയിൽ അറിയിക്കണം. സംവരണ ആനുകൂല്യത്തിനർഹതയുള്ളവരുടെ കാറ്റഗറി പട്ടിക പ്രസിദ്ധപ്പെടുത്തുമ്പോൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുറപ്പാക്കണം. ഓപ്ഷൻ വിളിക്കുമ്പോൾ അത് നൽകി അലോട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കണം. ഇതാണ് നടപടിക്രമം.
Cee kerala notification shows that res certificate for keam 2020 can be uploaded From March 23rd to April 8th.But site is not providing the option to upload res certificate.do they changed the date?
Posted by Arsha, Thiruvananthapuram On 04.04.2020
View Answer
In the present lock down, the site may not be activated. Things will resume once thing get back to normal. Try to contact the office of the CEE also and ascertain the position.
When have to upload ews certificate for jeemains 2020
Posted by Biji A B, Thrissur On 04.04.2020
View Answer
For JEE mains there may not be any requirement for uploading the EWS Certificate or any other certificate. Only if you are sue to get the eWS certificate, claim the reservation. If claimed and if seat is allotted under EWS category, you have to submit the certificate to the admitting authority at the time of Certificate verification If you are not able to give it, you will not get the allotted seat. Keep watching the JEE Main website for latest announcements.
How many subjects are there in the app
Posted by Viswanathan, Pambady On 04.04.2020
View Answer
Please specify the APP you are referring to.
ഞാൻ വിഎച്ച്എസ്ഇ പ്ലസ് ടു അഗ്രികൾച്ചർ വിദ്യാർത്ഥിയാണ്. അഗ്രികൾച്ചർ വിഷയത്തിൽ തുടർപഠനങ്ങളിൽ ഒന്നായ b.voc അഗ്രികൾച്ചറിനെ കുറിച്ച് ഒന്ന് വിവരിച്ചുതരാമോ...
Posted by Sreehari. M, Manjeri On 04.04.2020
View Answer
കേരളത്തിൽ, മഹാത്മാഗാന്ധി സർവകലാശാല, അഗ്രിക്കൾച്ചർ മേഖലയുമായി ബന്ധപ്പെട്ട രണ്ടു പ്രോഗ്രാമുകൾ, ബിരുദ തലത്തിൽ നടത്തുന്നുണ്ട് - അഗ്രിക്കൾച്ചർ ടെക്നോളജി, സസ്ടെയിനബിൾ അഗ്രിക്കൾച്ചർ എന്നിവയിലെ ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) പ്രോഗ്രാമുകൾ. മഹാത്മാഗാന്ധി സർവകലാശാലയുടെ, 2019 ലെ അണ്ടർ ഗ്രാജുവേറ്റ് ബിരുദപ്രവേശന പ്രോസ്പക്ടസ് പ്രകാരം, അംഗീകൃത പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക്, രണ്ടു പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. പ്ലസ് ടു മാർക്ക് പരിഗണിച്ച്, ഇൻഡക്സ് മാർക്ക് കണക്കാക്കിയാണ്, പ്രവേശനം. സർവകലാശാല നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റിൽ കൂടിയാണ്, ഓപ്പൺ ക്വാട്ട സീറ്റുകൾ നികത്തുന്നത്. അതിൽ താൽപര്യമുണ്ടെങ്കിൽ, മഹാത്മാ ഗാന്ധി സർവകലാശാല അപേക്ഷ വിളിക്കുമ്പോൾ രജിസ്റ്റർ ചെയ്ത് പങ്കെടുക്കണം. മാനേജ്മെന്റ് സീറ്റുകൾ, ബന്ധപ്പെട്ട വിദ്യാഭ്യാസ ഏജൻസി നികത്തും. 2020 ലെ പ്രവേശന വിജ്ഞാപനം, പ്ലസ് ടു/വി.എച്ച്.എസ്.ഇ. ഫലം വന്നശേഷം വരും. അപ്പോൾ, വിശദവിവരങ്ങൾ മനസ്സിലാക്കി, പ്രവേശന പ്രക്രിയയിൽ പങ്കെടുക്കുക.
Top marine institute in india
Posted by Midhun, Thiruvananthapuram On 03.04.2020
View Answer
Indian Maritime University is the leading maritime institute in India. Visit https://www.imu.edu.in// to know about the courses and Centres.
Please see the list of Approved Maritime training Institutes in India at the link https://www.dgshipping.gov.in/Content/TrainingInstitutes.aspx
Sir, according to Kerala State rules I am eligible to apply for EWS category.But the central government rules seems to be different(asset limitations are 4.5 cent something).Kindly clarify whether I can opt my category as EWS in neet application
Posted by Aleena , Kottayam On 03.04.2020
View Answer
For NEET, reservation norms will be as per the Central Government norms. It is different from that in Kerala.
JEE Main 2020 April മാസത്തിൽ നടത്താനിരുന്ന പരീക്ഷ COVID-19 പശ്ചാത്തലത്തിൽ നീട്ടിയ സാഹചര്യത്തിൽ മുമ്പ് രജിസ്റ്റർ ചെയ്ത അപേക്ഷയിൽ correction നടത്താനുള്ള സമയപരിധി ദീർഘിപ്പിച്ചതായി അറിഞ്ഞു. ഈ അവസരത്തിൽ നേരത്തേ കൊടുത്തിരുന്ന Exam Centre ൽ മാറ്റം വരുത്താൻ കഴിയുമോ ?
Posted by Sneha Sajeev, Thamarassery On 03.04.2020
View Answer
ജെ ഇ ഇ മെയിൻ പരീക്ഷ കേന്ദ്രം മട്ടൻ ഇപ്പോൾ സൗകര്യം നൽകിയിട്ടുണ്ട്. ഏപ്രിൽ 14 വരെ ഇതിനു സമയം ഉണ്ട്. ജെ ഇ ഇ മെയിൻ വെബ്സൈറ്റിലെ
അറിയിപ്പ്കാ ണുക
I would like to know about some good colleges outside Kerala for Ba English literature.I would also like to know about the admission procedure.
Posted by Chethana CP, Talap Kannur On 03.04.2020
View Answer
ഇംഗ്ലീഷ് തുടർ പഠനത്തിനുള്ള ചില ത്രിവത്സര /ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ, സ്ഥാപനങ്ങൾ: ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇ.എഫ്.എൽ.യു-എഫ്ളു) ഹൈദരബാദ്, ലക്നൗ, ഷില്ലോംഗ് ക്യാമ്പസുകളിൽ ബി.എ.ഇംഗ്ലീഷ് ഓണേഴ്സ് പ്രോഗ്രാം. പ്രവേശന പരീക്ഷയുണ്ട്. ഗ്രാമർ, വൊക്കാബുലറി, റീഡിംഗ്, റൈറ്റിംഗ്, ജനറൽ നോളജ്, റീസണിംഗ്, ലിറ്ററേച്ചർ എന്നീ ഭാഗങ്ങളിലെ ചോദ്യങ്ങൾ ഉണ്ടാകും. നിലവിലെ സെമസ്റ്റർ ട്യൂഷൻ ഫീസ് 305 രൂപ മാത്രമാണ് (www.efluniversity.ac.in); ഇന്റഗ്രേറ്റഡ് എം.എ.ഇംഗ്ലീഷ് - കർണാടക കേന്ദ്ര സർവകലാശാല, പ്രവേശനം സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴി (www.cucetexam.in); ഇന്റഗ്രേറ്റഡ് എം.എ, ഐ.ഐ.ടി.മദ്രാസ് (ഇംഗ്ലീഷ് സ്റ്റഡീസ് സ്പെഷ്യലൈസേഷൻ മൂന്നാം വർഷം മുതൽ), ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷൻ (എച്ച്.എസ്.ഇ.ഇ) വഴി പ്രവേശനം (http://hsee.iitm.ac.in); ബി.എ.ഓണേഴ്സ് ഇംഗ്ലീഷ് - അലിഗർ മുസ്ലിം സർവകലാശാല, സർവകലാശാലയുടെ പ്രവേശന പരീക്ഷയുണ്ട് (www.amucontrollerexams.com); സെൻറ് സ്റ്റീഫൻസ് കോളേജ്, ന്യൂഡൽഹി, (www.ststephens.edu), ഹിന്ദു കോളേജ് (ന്യൂഡൽഹി), പി.എസ്.ജി.കോളേജ് ഓഫ് ആർട്സ് & സയൻസ് (കോയമ്പത്തൂർ), ലയോള കോളേജ് (ചെന്നൈ), മദ്രാസ് ക്രിസ്ത്യൻ കോളേജ് (ചെന്നൈ) എന്നിവയും ബിഎ ഇംഗ്ലീഷ് കോഴ്സുള്ള ചില മുൻനിര കോളേജുകളാണ്.