സർ
ഡിപ്ലോമ ലാറ്ററൽ എന്ഡറി വഴി പ്രേവേശനം എങ്ങനെ ആണ് ? ഇത് എങ്ങനെ ആണ് അപേഷിക്കണ്ടത് ?
Posted by Anandhu g krishnan , Kollam On 09.04.2020
View Answer
ഈ ചോദ്യം കുറെ തവണ ഉത്തരം നൽകിയതാണ്. ഉത്തരങ്ങൾ/ഇ-മെയിൽ പരിശോധിക്കുക.
Sir, ഞാൻ plus two വിദ്യാർത്ഥിനിയാണ്. എനിക്ക് Agriculture course ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ keam apply ചെയ്യാൻ കഴിഞില്ല. ഇനി എന്തു ചെയ്യാൻ കഴിയും?
Posted by Arathy Roshan. R, TVM On 07.04.2020
View Answer
കീമിന് അപേക്ഷിക്കാൻ ഒരിക്കൽ കൂടി അവസരം ഉണ്ടാകുമോ എന്ന് കാത്തിരിക്കുക. ലഭിക്കുന്നെങ്കിൽ അന്നേരം അപേക്ഷിക്കുക. പക്ഷെ നീറ്റ്- നു അപേക്ഷിച്ചിരിക്കണണം. കൂടാതെ ഐ.സി.എ.ആർ. അഗ്രികളർ പ്രവേശന പരീക്ഷ റാങ്ക് നേടിയും, അഗ്രികൾച്ചർ കോഴ്സിന് ശ്രമിക്കാം . ഇപ്പോൾ അപേക്ഷിക്കാം . വെബ്സൈറ്റ്: https://icar.nta.nic.in/
സർ bsc നഴ്സിംഗ് entrance indakumo
Posted by Sidharth vimal, Kannur On 07.04.2020
View Answer
നിലവിലെ വ്യവസ്ഥയനുസരിച്ച്, കേരളത്തിൽ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്നോളജി വഴി നടത്തുന്ന, ബി.എസ്.സി നഴ്സിംഗ് പ്രവേശനം, പ്ലസ് ടു തല പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷാർത്ഥി, പ്ലസ് ടു പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു മൊത്തത്തിൽ 50% മാർക്കു വാങ്ങി ജയിച്ചിരിക്കണം. യോഗ്യതാ പരീക്ഷയുടെ അന്തിമവർഷ പരീക്ഷയിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു ലഭിക്കുന്ന മൊത്തം ഇൻഡക്സ് മാർക്ക്, (പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരം ഓരോ വിഷയത്തിന്റെയും നോർമലൈസ് ചെയ്ത മാർക്കാണ് പരിഗണിക്കുക) അടിസ്ഥാനമാക്കിയാണ്, റാങ്ക് പട്ടിക തയ്യാറാക്കു. കേരളത്തിന് പുറത്ത്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (വിവിധ ക്യാമ്പസുകൾ), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പുതുശ്ശേരി), രാജ് കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിംഗ് (ന്യൂ ഡൽഹി), ബനാറസ് ഹിന്ദു സർവകലാശാല (വാരണാസി), തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ബി.എസ്.സി. നഴ്സിംഗ് പ്രോഗ്രാം നടത്തുന്നുണ്ട്. അവിടെയെല്ലാം, പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ നൽകുന്നത്.
Sir
I am willing to study BSc+BEd integrated course at R.I.E Mysore. Completed 12th biomaths under CBSE.Can you please help me to know about other integrated courses given by R.I.E Mysore and important dates and website to apply
Posted by Aswathi, Pattambi On 07.04.2020
View Answer
Applications have been invited for admission to RIEs. Visit the website http://cee.ncert.gov.in/ for details...
ഞാൻ BA ENGLISH LANGUAGE AND LITERATURE (847) 2017-2019)private registered student ആണ്. ഞാൻ രണ്ടാം വർഷ മെയിൻ പേപ്പർ exam april- may2019 ൽ ആണ് എഴുതിയത്. റിസൾട്ട് ഇതുവരെ വന്നില്ല. ഈ അക്കാദമിക് yearil bed ന് അഡ്മിഷൻ എടുക്കാൻ സാധിക്കുമോ.. റിസൾട്ട് വരാതെ higher സ്റ്റഡീസിന് സാധിക്കുമോ
Posted by Soumyaraj, Kollam anchalumood On 06.04.2020
View Answer
To take admission for a course you must be qualified at the time of admission, If the final year result comes by the time of admissions, there will not be a problem. But if the Prospectus insists that you should be qualified at the time of application, then that condition will stand. If you are not qualified then, you will not be able to apply Anyway wait for the admission notification for 2020.
സർ
ഡിപ്ലോമ പോളി ലാറ്ററൽ എന്ഡറി വഴി പ്രേവശനം എങ്ങനെ ആണ് ? ഇത് എങ്ങനെ ആണ് അപേഷിക്കണ്ടത് ?
Posted by Anandhu g krishnan, Kollam On 06.04.2020
View Answer
ടെക്നിക്കൽ എജ്യൂക്കേഷൻ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളേജുകളിൽ, ലാറ്ററൽ എൻട്രി പദ്ധതി വഴി, ത്രിവസര (6 സെമസ്റ്റർ) ഡിപ്ലോമയുടെ, മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം നേടാനുള്ള സംവിധാനം കേരളത്തിൽ ഉണ്ട്. രണ്ടു വർഷം (4 സെമസ്റ്റർ) പഠിച്ച് ഡിപ്ലോമ നേടാം. എസ്.എസ്.എൽ.സി.ക്കു ശേഷം, രണ്ടു വർഷത്തെ പഠനത്തിൽ കൂടി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ച്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ 3 വിഷയങ്ങൾക്കും കൂടി 50% മാർക്കു വാങ്ങി, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷാർത്ഥി, കേരളാ നേറ്റീവോ കേരളത്തിലെ ഒരു സ്ഥാപനത്തിൽ നിന്നും യോഗ്യതാ പരീക്ഷ ജയിച്ചതോ ആയിരിക്കണം. രണ്ടു ചാൻസിൽ കൂടുതൽ എടുത്ത്, യോഗ്യതാ പരീക്ഷ ജയിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. എന്നാൽ സേ പരീക്ഷ അഭിമുഖീകരിക്കുന്നതിനെ ഒരു ചാൻസായി കണക്കാക്കില്ല. ഒരു ഡിപ്ലോമ ഉള്ളവർക്ക്, ലാറ്ററൽ എൻട്രി പ്രവേശനത്തിന് അർഹതയില്ല. യോഗ്യതാ പരീക്ഷയിലെ മാർക്കിന് വെയ്റ്റേജ് നൽകിയാണ് പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രവേശനം നേടുന്നവർ, നിർബ്ബന്ധ വിഷയങ്ങളായ എൻജിനിയറിങ് ഗ്രാഫിക്സ്, ജനറൽ വർക്ക്ഷോപ്പ്, ബ്രാഞ്ചിനു ബാധകമായ തിയറി, പ്രാക്ടിക്കൽ എന്നിവ ജയിക്കുന്നതോടെ, വിദ്യാർത്ഥിക്ക്, 1, 2 സെമസ്റ്ററുകളിലെ ക്രഡിറ്റുകൾ ലഭിച്ചതായി കണക്കാക്കും. പ്രവേശന പ്രോസ്പക്ടസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തും. ഓരോ സ്ഥാപനത്തിലും, ഈ സ്കീം വഴി പ്രവേശനം നൽകുന്ന സീറ്റുകളുടെ വിശദാംശങ്ങൾ, പ്രോസ്പക്ടസിലുണ്ടാകും. ഓരോ സ്ഥാപനവും അപേക്ഷ വിളിച്ചാണ് അഡ്മിഷൻ നടപടികളുമായി മുന്നോട്ടു പോകുന്നത്. അതിനാൽ താൽപര്യമുള്ള സ്ഥാപനത്തിലേക്ക് അപേക്ഷ നൽകാൻ ശ്രദ്ധിക്കണം. വിശദാംശങ്ങൾ മനസ്സിലാക്കാൻ, 2019 ലെ പ്രവേശന പ്രോസ്പക്ടസ് നോക്കുക. ഇത്, www.polyadmission.org/news/Prospectus.pdf ൽ കിട്ടും.
സർ
ഐടിഐ രണ്ടാംവർഷ വിദ്യാർത്ഥി ആണ്. 2020 ഡിപ്ലോമ പോളി അഡ്മിഷൻ ലാറ്ററൽ എന്ഡറി വഴി പ്രേവശനം എങ്ങനെ ആണ് ? ഇത് എങ്ങനെ ആണ് അപേഷിക്കണ്ടത് ?
Posted by Anandhu g krishnan , Kollam On 06.04.2020
View Answer
പ്ലസ് ടൂ കഴിഞ്ഞവർക്കാണ് ലാറ്ററൽ എൻട്രി വഴി പോളിയിൽ പ്രവേശനം നൽകുന്നത്.
ബി.എ.മലയാളം വിദ്യാർത്ഥിയാണ്. ഉപരിപഠനത്തിനായി മദ്രാസ് യൂണിവേഴ്സിറ്റിയിൽ എം.എ.മലയാളത്തിന് ചേരണമെന്നാണ് ആഗ്രഹം.അഡ്മിഷൻ നടപടികളെ കുറിച്ചും അഡ്മിഷൻ തീയ്യതിയെ കുറിച്ചും വെബ്സൈറ്റിനെ കുറിച്ചും പറഞ്ഞു തരാമോ?
Posted by Smrithi S Nair, Cherpulassery On 06.04.2020
View Answer
മദ്രാസ് സർവകലാശാലയിലെ M. A. Malayalam പ്രവേശന യോഗ്യത: Bachelor’s degree with Malayalam under Part-I or Part-III . പ്രവേശനം യോഗ്യത കോഴ്സ് മാർക് അടിസ്ഥാനമാക്കിയാണ്. ഈ ലിങ്ക് കാണുക- https://www.unom.ac.in/webportal/uploads/admissions/admission-procedure-1920.pdf ഈ വർഷത്തെ പ്രവേശന വിജ്ഞാപനം വന്നിട്ടില്ല. https://www.unom.ac.in/
ഞാൻ പ്ലസ്ടു കോമേഴ്സ് വിദ്യാർത്ഥി ആണ് . തുടർപഠനത്തിന് CA എടുക്കാൻ ആഗ്രഹിക്കുന്നു. പ്ലസ് ടു വിദ്യാർഥിയായ എനിക്ക് സി എ പരീക്ഷ എഴുതാൻ പറ്റുമോ. അതിന് ആവശ്യമായ ഘടകങ്ങൾ എന്തൊക്കെ.
Posted by Abhishek, Trivandrum On 06.04.2020
View Answer
ഈ ലിങ്കിൽ വിശദ വിവരങ്ങൾ ഉണ്ട്. അത് നോക്കുക: https://resource.cdn.icai.org/19323ca_atcourse260510.pdf
1)I am living in gramapanchayat my family property is less than 2.5 acres and 1 lqkh income per annum .Whether am eligible for EWS category ?
Posted by MIDHUN P, Thrissur On 05.04.2020
View Answer
കേരളത്തിലെ, സാമ്പത്തിക പിന്നാക്ക സംവരണത്തിന്, നാലു ലക്ഷം രൂപ കവിയാത്ത വരുമാനം ആയിരിക്കണം
സാമ്പത്തിക പിന്നാക്ക സംവരണത്തിന് വരുമാന പരിധി വ്യവസ്ഥ തൃപ്തിപ്പെടുത്തിയാലും, കുംടുംബ ദൂസ്വത്ത്, ഹൗസ്പ്ലോട്ട് വിസ്തൃതി എന്നിവയ്ക്കുള്ള നിശ്ചിത പരിധിക്കകമാണെങ്കിലേ, സംവരണ ആനുകൂല്യത്തിനു പരിഗണിക്കുകയുള്ളു.
അപേക്ഷാർത്ഥിയുടെ കുടുംബഭൂസ്വത്ത്, ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണെങ്കിൽ രണ്ടര ഏക്കറിലും, മുനിസിപ്പൽ പ്രദേശത്തെങ്കിൽ 75 സെന്റിലും, മുൻസിപ്പൽ കോർപറേഷൻ പ്രദേശത്തെങ്കിൽ 50 സെന്റിലും, കൂടാൻ പാടില്ല.കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് പ്ലോട്ടിന്റെ വിസ്തൃതി, മുൻസിപ്പൽ പ്രദേശത്ത് 20 സെന്റിലും, മുൻസിപ്പൽ കോർപറേഷൻ പ്രദേശത്ത് 15 സെന്റിലും കൂടാൻ പാടില്ല. As per the information given you seem to be eligible. Ultimately it is the Village Office to give the certificate after verification based on your application. So apply and see