Which international university is better for post graduate in cosmology
Posted by Avani, Thrissur On 08.11.2021
View Answer
Post the question at Study Abroad in this portal...
How to get into IISER TRIVANDRAM for BS- MS course in cosmology, is KVPY better to get in?
Posted by Avani, Thrissur On 08.11.2021
View Answer
There is no Cosmology BS-MS Program at IISER
How much mark is required in icar ug exam to get admission for Bsc
Agriculture in kerala
Posted by Akshay PR, Neyyatinkara On 07.11.2021
View Answer
ICAR does not publish last ranks /marks of allotment done by them
Can i get govt. BAMS college with 400 marks and category rank 85000 with haryana state domicile and 10th 12th from Uttrakhand?
Posted by Aakash Saroya, Rudrapur, Uttrakhand On 07.11.2021
View Answer
You have not specified the allotment process you are referring to and also your NEET UG rank
Neet എഴുതി റാങ്ക് കിട്ടിയാൽ മെഡിക്കൽ മേഖലയിൽ അല്ലാതെ വെറെ ഏതൊക്കെ മേഖലയിൽ ചേരാം .അവയ്ക്ക് ഉളള കോളേജ്കൾ ഏതെല്ലാം.(kerala തിനു പുറത്ത്)
.
Posted by Sree, Thiruvanandapuram On 07.11.2021
View Answer
There is a NEET stream for admission at IISc Bangalore for the BS (Research) Program. See https://ug.iisc.ac.in/
How to get admission in BSC Agriculture
Posted by Shibu t, Vaikom On 07.11.2021
View Answer
പ്ലസ് ടു കഴിഞ്ഞ് കാർഷിക, അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട് രണ്ടു തരത്തിലുള്ള ബിരുദകോഴ്സുകൾ പഠിക്കാം. കാർഷികമേഖലയിലെ സാങ്കേതിക കാര്യങ്ങളുടെ പഠനത്തിന് എൻജിനിയറിങ് കോഴ്സുകളും ശാസ്ത്രപഠനങ്ങൾക്ക് സയൻസ് കോഴ്സുകളും ഉണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) നടത്തുന്ന ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ ഫോർ അഡ്മിഷൻ (എ.ഐ.ഇ.ഇ.എ) ടു യു.ജി. പ്രോഗ്രാo - ൻ്റെ പരിധിയിൽ മൊത്തം 10 കോഴ്സുകളാണ് എൻജിനിയറിങ്, സയൻസ് വിഭാഗങ്ങളിൽ ഉള്ളത്. സയൻസ് വിഭാഗത്തിൽ അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, സെറികൾച്ചർ എന്നീ ബി.എസ്.സി (ഓണേഴ്സ്), ബാച്ചലർ ഓഫ് ഫിഷറീസ് സയൻസ് എന്നീ പ്രോഗ്രാമുകൾ ഉണ്ട്. ടെക്നോളജി വിഭാഗത്തിൽ അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ബയോടെക്നോളജി, ഫുഡ് ടെക്നോളജി, ഡയറി ടെക്നോളജി, എന്നീ ബി.ടെക്. പ്രോഗ്രാമുകളുമുണ്ട്. ഐ.സി.എ.ആർ - നു വേണ്ടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ഈ പ്രവേശനപരീക്ഷ വഴിയാണ് ഈ പ്രോഗ്രാമുകളിലെ 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നത്. അതിനാൽ ഈ പരീക്ഷയിൽ മികച്ച റാങ്ക് നേടിയാൽ കേരളത്തിൽ ഉള്ള ചില കോഴ്സുകൾക്ക് (അഗ്രിക്കൾച്ചർ, ഫോസ്ട്രി, ഫിഷറീസ് സയൻസ്, അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ഡയറി ടെക്നോോളജി, ഫുഡ് ടെക്നോളജി) അഖിലേന്ത്യാ ക്വാട്ട വഴി കേരളത്തിൽ തന്നെ പഠിക്കാൻ അവസരം ലഭിക്കും. അടുത്ത വർഷത്തെ ഐ.സി.എ.ആർ. യു.ജി. പ്രവേശന പരീക്ഷയ്ക്ക് എപ്പോൾ അപേക്ഷ വിളിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഐ.സി.എ.ആർ, എൻ.ടി.എ. സൈറ്റുകൾ ഇടയ്ക്ക് പരിശോധിക്കുക. https://icar.org.in, https://icar.nta.nic.in
നാഷണൽ എലിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. അഭിമുഖീകരിച്ച് കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന അലോട്ടുമൻ്റിൽ കൂടി അഗ്രിക്കൾച്ചർ, ഫോറസ്ട്രി എന്നിവയിലെ ബി.എസ്.സി. ഓണേഴ്സ്, ബാച്ചലർ ഓഫ് ഫിഷറീസ് സയൻസ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ശ്രമിക്കാം. നീറ്റ് യു.ജി.യിൽ 720 ൽ 20 മാർക്ക് വാങ്ങുന്നവരെ കേരളത്തിലെ ഈ പ്രവേശനത്തിനായി തയ്യാറാക്കുന്ന റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. നീറ്റ് യു.ജി. യ്ക്ക് അപേക്ഷിച്ച്, അഭിമുഖീകരിച്ച്, യോഗ്യത നേടണം. ഒപ്പം കേരള പ്രവേശന പരീക്ഷാ കമ്മീഷണർക്ക് യഥാസമയം അപേക്ഷിക്കുകയും വേണം.
കേരള എൻട്രൻസ് കമ്മീഷണറേറ്റ് നടത്തുന്ന എൻജിനിയറിങ് പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുന്നവയാണ് അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ഡയറി ടെക്നോളജി, ഫുഡ് ടെക്നോളജി ബി.ടെക്. പ്രോഗ്രാമുകൾ. ഇവയിലെ പ്രവേശനം കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ വഴിയാണ്. താൽപര്യമുള്ള പക്ഷം യഥാസമയം എൻട്രൻസ് കമ്മീഷണർക്ക് അപേക്ഷിച്ച് കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടണം. എൻട്രൻസ് മാർക്കും പ്ലസ് ടു രണ്ടാം വർഷ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മാർക്കുകൾ പ്രോസ്പക്ടസ് പ്രകാരം സ്റ്റാൻഡഡൈസ് ചെയ്തതും പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. തുടർന്ന് കേന്ദ്രീകൃത അലോട്ടുമെൻ്റ് നടത്തി സീറ്റ് അനുവദിക്കും. വിശദാംങ്ങൾക്ക് www.cee-kerala.org, www.cee.kerala.gov.in എന്നിവ കാണുക.
Vhse യിൽ ഹയർ സെക്കന്ററി ബയോ സയൻസ് ( ഫിസിക്സ്,കെമിസ്ട്രി, ബയോളജി )എടുത്ത് പഠിക്കുമ്പോൾ MNS(മിലിറ്ററി നഴ്സിംഗ് സർവീസ് ) പോലുള്ള മത്സര പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കുമോ
Posted by Sheena. T, Kannur On 06.11.2021
View Answer
Yes You can appear...
Neet UG exam 2021 all India rank 103636. MBBS ന് govt or self finance college അഡ്മിഷൻ ലഭിയ്ക്കുമോ
Posted by Purushothaman, Alappuzha On 06.11.2021
View Answer
wait for the Kerala rank . Generally it may be difficult in Kerala Admissions but in Management admissions/Deemed University admissions, in other states, it may be possible
I am a student who entering 11th in this year. I want to take B-tech in aerospace engineering. Which course can I prefer in 11th? Bio science or Computer science?
Posted by Abhiram TP, Kozhikode On 06.11.2021
View Answer
ഏറോസ്പേസ് എൻജിനിയറിങ് പഠനത്തിന് അവസരമുള്ള ചില പ്രമുഖ ദേശീയ തലസ്ഥാപനങ്ങളും, അവയിലെ പ്രവേശന രീതിയും, ഇപ്രകാരമാണ്.
ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് (4 വർഷം): ബോംബെ, ഖരഗ്പൂർ, കാൺപൂർ, മദ്രാസ് എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ);
5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി): ഐ.ഐ.ടി. ഖരഗ്പൂർ, മദ്രാസ്.
ഈ 4/5 വർഷ പ്രോഗ്രാമുകളിലെ പ്രവേശനം ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കിയാണ്.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പേപ്പർ അഭിമുഖീകരിച്ച് യോഗ്യത നേടിയാൽ മാത്രമേ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ കഴിയൂ. ജെ.ഇ.ഇ.മെയിൻ പരീക്ഷയക്കുറിച്ച് അറിയാൻ,
https://jeemain.nta.nic.in സന്ദർശിക്കണം. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാ വിശദാംശങ്ങൾക്ക്, http://jeeadv.ac.in കാണണം.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പരീക്ഷയുടെ അടിസ്ഥാനത്തിൽ 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രവേശനo നൽകുന്ന രണ്ടു സ്ഥാപനങ്ങളുണ്ട്. ഷിബ്പൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് & ടെക്നോളജി; ചണ്ടിഗർ, പഞ്ചാബ് എൻജിനിയറിങ് കോളേജ്.
ജെ.ഇ.ഇ.മെയിൻ/അഡ്വാൻസ്ഡ് വഴിയുള്ള പ്രവേശനം, ജോയൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ)- യാണ് നടത്തുന്നത്. വെബ്സൈറ്റ്: https://josaa.nic.in
തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐ.ഐ.എസ്.ടി) 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രോഗ്രാം നടത്തുന്നുണ്ട്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിലെ റാങ്ക്/ സ്കോർ പരിഗണിച്ച് സ്ഥാപനം നേരിട്ടാണ് പ്രവേശനം നൽകുന്നത്. ഈ സ്ഥാപനത്തിലെ പ്രവേശനത്തിൽ താൽപര്യമുണ്ടെങ്കിൽ ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ യോഗ്യത നേടുന്നതിനൊപ്പം, ഐ.ഐ.എസ്.ടി. പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. അങ്ങനെ അപേക്ഷിക്കുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക്/സ്കോർ പരിഗണിച്ച്, ഐ.ഐ.എസ്.ടി. തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമാണ് അഡ്മിഷൻ. വിവരങ്ങൾക്ക് https://www.iist.ac.in/ കാണുക.
In kerala, Which entrance exam should i attend after +2 to get admission in BA LLB at government College???????what are the procedures to get an admission in kannur university??????
Posted by Shana, Sivapuram, mattannur On 06.11.2021
View Answer
Visit https://cee-kerala.org/node/245 for details related to Kerala Law Entrance of CEE Kerala. For BALLB admission at Kannur University, see the Prospectus (Page 17) at https://admission.kannuruniversity.ac.in/deptpg_prospectus_12_07_2021.pdf
Pages:
1 ...
14 15 16 17 18 19 20 21 22 23 24 ...
2959