I want to know about the govt fashion designing collages in kerala as well as in thamilnadu
Posted by Aryasree, Narikkuni On 27.04.2020
View Answer
ഏതു തലത്തിലെ പഠനമാണെന്ന് വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, 42 'ഗവൺമന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്' വഴി, 2 വർഷം ദൈർഘ്യമുള്ള, ഫാഷൻ ടെക്നോളജി & ഗാർമന്റ് ഡിസൈൻ കോഴ്സ് നടത്തുന്നുണ്ട്. 10-ാം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ് പോയന്റ് ആസ്പദമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെയ് ഒടുവിൽ, വിജ്ഞാപനം പ്രതീക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, കെ.ജി.ടി.ഇ.സർട്ടിഫിക്കറ്റ് ലഭിക്കും. www.dtekerala.gov.in കാണുക. പ്ലസ് ടു കഴിഞ്ഞവർക്ക് കൊല്ലത്ത്, കുണ്ടറയിലുള്ള, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (കേരള), 4 വർഷത്തെ, ബാച്ചലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) പ്രോഗ്രാം നടത്തുന്നു. പ്രവേശന പരീക്ഷ വഴി അഡ്മിഷൻ. http://www.iftk.ac.in/ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്ട്)-യുടെ കേന്ദ്രങ്ങളിൽ ഒന്നായ കണ്ണൂർ കേന്ദ്രത്തിൽ, ബാച്ചലർ ഓഫ് ഡിസൈൻ, ബാച്ചലർ ഓഫ് ഫാഷൻ ടെക്നോളജി കോഴ്സുകളുണ്ട്. നിഫ്ട്, ദേശീയ തലത്തിൽ നടത്തുന്ന പരീക്ഷ വഴിയാണ് അഡ്മിഷൻ. വിശദവിവരങ്ങൾക്ക്, https://applyadmission.net/nift2020/
പോസ്റ്റ് ഗ്രാജുവേറ്റ് തല കോഴ്സുകൾ, കൊല്ലം ചന്ദനത്തോപ്പിലുള്ള, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (http://ksid.ac.in/); കണ്ണൂർ നിഫ്ട് (www.nift.ac.in/kannur/) എന്നീ കേന്ദ്രങ്ങളിൽ ഉണ്ട്. ബിരുദതല യോഗ്യത വേണം. രണ്ടിടത്തും, പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ.
കോഴിക്കോട്, മഹാത്മാഗാന്ധി സർവകലാശാലകളുടെ കീഴിലെ ചില ആർട്സ് & സയൻസ് കോളേജുകളിൽ, ഈ മേഖലയിലെ ചില കോഴ്സുകൾ ഉണ്ട്. സർവകലാശാലാ വെബ്സൈറ്റ് പരിശോധിക്കുക.
Chennai also has a NIFT campus. See the details of the campus at https://nift.ac.in/
Has Kerala university published online registration date Kerala MCA entrance examination
Posted by Thanvi, Thrissur On 27.04.2020
View Answer
Notification for MCA Entrance kerala has not come yet..
ഞാന്‍ llb ബിരുദധാരിയാണ്.international law or human rights law യില്‍ LLM പഠിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ ഏതൊക്കെ യൂണിവേയ്സിറ്റികള് ഏതൊക്കെ കോളേജുകളില്‍ മേല്‍ പറഞ്ഞ കോഴ്സ് നടത്തുന്നുന്നും, അഡ്മിഷന് പ്രോസ്സസ്സും വിവരിക്കാമോ?
Posted by Anar, Calicut On 27.04.2020
View Answer
ഈ സൈറ്റ് സന്ദർശിക്കുക https://consortiumofnlus.ac.in/ അവിടെ 'ക്ലാട് 2020 , നോട്ടിഫിക്കേഷൻസ്' ലിങ്കിൽ, ' CLAT 2020 Consolidated NLUs Information എന്ന ഉപ ലിങ്കുണ്ട്. അതിൽ ഈ സ്പെഷ്യലൈസേഷൻസ് ഉള്ള ദേശീയ നിയമ സർവ്വകലാശാലകൾ കണ്ടെത്താം. പ്രവേശനം പരീക്ഷ വഴിയാണ്. പ്രവേശന വ്യവസ്ഥകൾ സൈറ്റിൽ ഉള്ളത് നോക്കുക.
ഈ വർഷം മുതൽ കേരള Govt . കീഴിൽ നഴ്സിങ്ങ് പഠിക്കാൻ entrance test ഉണ്ട് എന്ന് കേട്ടു .ഇത് ശെരിയാണോ?, ആണെങ്കിൽ അത് എപ്പോഴാണ്?
Posted by Theres Maria John, poinachi On 27.04.2020
View Answer
ഇതുവരെ അങ്ങനെ ഒരു അറിയിപ്പ് ഔദ്യോഗികമായി വന്നിട്ടില്ല.
I am a plus two biology student. How can I get admission in LLB. Which time I apply.
Posted by Akhila, Tvm On 27.04.2020
View Answer
പ്ലസ് ടു ജയിച്ചവർക്ക്, കേരളത്തിലെ സർക്കാർ ലോ കോളേജിൽ, നിയമപഠനത്തിൽ താൽപര്യമുണ്ടെങ്കിൽ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. കോഴ്സിൽ ചേരാം. പ്ലസ് ടു കോഴ്സിൽ, 45% മാർക്കുണ്ടായിരിക്കണം. സോഷ്യലി & എജ്യൂക്കേഷണലി ബാക് വേഡ് ക്ലാസസ് (എസ്.ഇ.ബി.സി) വിഭാഗക്കാർക്ക്, 42 ഉം, പട്ടിക വിഭാഗക്കാർക്ക്, 40 ഉം, ശതമാനം മാർക്കു മതി. പ്രവേശനവർഷം ഡിസംബർ 31 ന്, 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം.
കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന, രണ്ടു മണിക്കൂർ ദൈർഘ്യമുള്ള, 200 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള, പ്രവേശനപരീക്ഷ വഴിയാണ്, അഡ്മിഷൻ. ജനറൽ ഇംഗ്ലീഷ് (60 ചോദ്യങ്ങൾ), ജനറൽ നോളജ് (45), അരിത് മറ്റിക് & മെന്റൽ എബിലിറ്റി (25), ആപ്റ്റിറ്റ്യൂഡ് ഫോർ ലീഗൽ സ്റ്റഡീസ് (70) എന്നിവയിൽ നിന്നുമായിരിക്കും, ചോദ്യങ്ങൾ. ശരിയുത്തരത്തിന് 3 മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ, ഒരു മാർക്ക് നഷ്ടപ്പെടും. പ്രവേശനപരീക്ഷയിൽ യോഗ്യത നേടാൻ, അതുവഴി റാങ്ക് പട്ടികയിൽ സ്ഥാനം ലഭിക്കാൻ, പരീക്ഷയിൽ 10% മാർക്ക് (600ൽ 60) ലഭിക്കണം. പട്ടികവിഭാഗക്കാർക്ക്, 5% മാർക്ക് (30) മതി. റാങ്ക് പട്ടിക വന്ന ശേഷം, എൻട്രൻസ് കമ്മീഷണർ, ഓപ്ഷൻ വിളിച്ച്, സീറ്റ് അലോട്ട്മെന്റ് നടത്തും.
സർക്കാർ ലോ കോളേജുകളിൽ, തിരുവനന്തപുരത്ത്, ബി.എ.എൽഎൽ.ബി, എറണാകുളത്ത്, ബി.കോം.എൽഎൽ.ബി (ഓണേഴ്സ്), തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ, ബി.ബി.എ.എൽഎൽ.ബി (ഓണേഴ്സ്) പ്രോഗ്രാമുകൾ ലഭ്യമാണ്. 2020 ലെ പ്രവേശന വിജ്ഞാപനം വന്നിട്ടുണ്ട് . http://cee-kerala.org കാണുക. Admissions are given to Self financing Colleges also through this entrance.
You can also try for Integrated LLB admissions at 22 National law Universities through Common Law Admission Test . See details at https://consortiumofnlus.ac.in/clat-2020/
സാർ ഞാൻ BA Sanskrit എടുക്കാൻ ഉദ്ദേഷിക്കുന്ന വിദ്യർത്ഥിയാണ് പക്ഷെ ഞാൻ ഇതുവരെ സംസ്കൃതം രണ്ടാം ഭക്ഷയായി പഠിച്ചിട്ടില്ല അപ്പോൾ എനിക്ക് BA sansKrit പഠിക്കാൻ വല്ല Course ചെയ്യ ണ്ട തുണ്ടേ) ?
Posted by Sabique, Kondoty On 25.04.2020
View Answer
ബി.എ. സംസ്കൃതം പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സംസ്കൃതം പഠിച്ചിരിക്കണം എന്ന വ്യവസ്ഥയില്ല. കേരളം സർവകലാശാലയിലെ വ്യവസ്ഥ ഇതാണ്.
A Pass in Higher Secondary Examination of the State or an Examination accepted by the University as equivalent thereto.
റാങ്കിങ് വ്യവസ്ഥ: Total marks in Higher Secondary + the Marks secured in the language concerned as optional under Part III + 50% weightage of marks scored in Part II Second Language concerned at the qualifying examination. മറ്റു സർവകലാശാലകളിലും സാമാനമായ വ്യവസ്ഥയാണ്.
Sir,i completed B-pharm from kerala university of health science.what is the next step for doing PG in australia?
Posted by Jishnu p j, Wadakkanchery,thrissur On 25.04.2020
View Answer
Post the question at Study Abroad in this portal..
I have applied for keam and neet. I selected ews option in neet. But i didn't saw the press release of keam about ews and couldn't upload ews certificate in keam website. Can i get admission in ews quota. I am trying to get admission in agriculture.
Posted by Abhijith as, Neyyattinkara, Thiruvananthapuram On 25.04.2020
View Answer
For KEAM, you may get time to upload the EWS Certificate. Watch for the notifications if any going to be issued by CEE Officer, Kerala
നീറ്റ് പരീക്ഷയിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഏത് വിഷയത്തിലെ മാർക്ക് ആണ് കൂടുതൽ പരിഗണിക്കുന്നത് ?
Posted by Kripanand , Thrissur On 24.04.2020
View Answer
പരീക്ഷയിലെ ചോദ്യങ്ങളിൽ കൂടുതൽ വെയിറ്റേജ് ബയോളജിക്കാണ്. മൊത്തമുള്ള 180 ചോദ്യങ്ങളിൽ 90 എണ്ണം, ബോട്ടണി, സുവോളജി എന്നിവയിൽ നിന്നാകും. അതായതു പരീക്ഷയുടെ പകുതി മാർക്ക് ഈ വിഷയത്തിൽ നിന്നുമുള്ള ചോദ്യത്തിനാകും. ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്നും 45 വീതം ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷയുടെ മൊത്തം മാർക്കായ 720 ൽ ലഭിക്കുന്ന മാർക്ക് പരിഗണിച്ചാണ് റാങ്ക് നിർണയിക്കുക.
റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ഒന്നിൽ കൂടുതൽ പേർക്ക് ഒരേ മാർക്ക്/പെർസൻ ടൈൽ സ്കോർ വരാനുള്ള സാധ്യത ഉണ്ട്. അങ്ങനെ വരുമ്പോൾ, ടൈ- ബ്രേക്കിംഗ് ചട്ടം ബധകമാക്കും. അതനുസരിച്ച്, ബയോളജി (ബോട്ടണിയും സുവോളജിയും) ഭാഗത്ത്, ഉയർന്ന മാർക്ക്/
പെർസെൻടൈൽ സ്കോർ കിട്ടുന്ന ആൾക്ക് ഉയർന്ന റാങ്ക് നൽകും. സമനില തുടർന്നാൽ, കെമിസ്ട്രിയിൽ ഉയർന്ന മാർക്ക്/
പെർസെൻടൈൽ സ്കോർ കിട്ടുന്ന ആളിനും, അതുവഴിയും സമനില മാറുന്നില്ലെങ്കിൽ, മൊത്തം തെറ്റുത്തരങ്ങളുടെയും ശരിയുത്തരങ്ങളുടെയും അനുപാതം കുറവായ ആൾക്കും, ഉയർന്ന റാങ്ക് കിട്ടും. എന്നിട്ടും ടൈ മാറുന്നിനിൽ, പ്രായം കൂടിയ ആളിനായിരിക്കുo ഉയർന്ന റാങ്ക് നൽകുക. അപ്പോൾ ഇവിടെയും ബയോളജിയിലെ മാർക്കിനാണ് ഉയർന്ന പരിഗണന.
മൂന്നു വിഷയങ്ങൾക്കും നല്ല രീതിയിൽ, ചിട്ടയായി, തയ്യാറെടുക്കുക. ഫിസിക്സിൽ, ക്രിയ ചെയ്ത് ഉത്തരം കണ്ടു പിടിക്കേണ്ട ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഇതിന് പരമാവധി പരിശീലനം നേടണം. ഈ ഭാഗത്തെ മികച്ച സ്കോർ റാങ്ക് നിർണയത്തിൽ വലിയ ഒരു പങ്കു വഹിക്കും. മൊത്തത്തിൽ നോക്കുമ്പോൾ, നേടുന്ന ഓരോ മാർക്കിനും റാങ്ക് നിർണയത്തിൽ പ്രാധാന്യമുണ്ടെന്ന കാര്യം ഓർത്തിരിക്കുക.
Sir did the entrance exams to get admission in pondicherry university commenced.I am aspiring for integrated Msc course
Posted by Rohith , Ernakulam On 23.04.2020
View Answer
Notification has not come yet..