Kmat Kerala entrance exam 2020, പരീക്ഷയുടെ തീയതി എന്നാണ് ?
Posted by Sreeja Babu, Kottayam On 30.04.2020
View Answer
Notification has come The exam date has not been announced. Last date to apply is 20.5.2020
Sir,can u please mention the list of self financing colleges in Kerala with the cutoff marks required for unreserved category to get admission
Posted by Megha Nair, Kozhikode On 30.04.2020
View Answer
You have not specified the stream ...
I am studying for plus two commerce in a private institution. I am a average student. I want to become a electrician.
What I want to do next?
Posted by Sakeer, anakkayam On 30.04.2020
View Answer
നിങ്ങളുടെ പത്താം ക്ലാസ് ഫലത്തിന്റെ അടിസ്ത്ഥാനത്തിൽ പോളിടെക്നിക് പ്രവേശനം എലെക്ട്രിക്കൽ ബ്രാഞ്ചിൽ നേടുക. അത് കഴിഞ്ഞാൽ എലെക്ട്രിഷ്യൻ ലൈസൻസ് എടുക്കുക നിങ്ങൾ എലെക്ട്രിഷ്യൻ ആയി ജോലി നോക്കാം.
+2 shesham enthallam course kal anullathu
Posted by Babukuttan, Pune On 29.04.2020
View Answer
ഒരുപാട് മേഖലകളിൽ കോഴ്സുകൾ ലഭ്യമാണ്. Science, Arts/Humanities, Commerce, New Generation Courses, Vocation Courses, Medical and Para Medical, Engineering, Architecture, Planning, Agriculture & Allied, Veterinary, Forestry, Fisheries, Pilot licensing, Defense, Animation, Design, Fashion Technology, Space study, Merchant Navy, Chartered Accountancy (CA), Cost &Management Accountancy (CMA), Company Secretary (CS), Hospitality and Hotel Management, Culinary Arts, Footwear Technology, Fine Arts, Performing Arts, Craft & Design, Film, Sports and Games, Teaching, Management, Law, Journalism & Mass Communication, Photography എന്നിവ അതിൽ ചില മേഖലകൾ ആണ്. . ഓരോ മേഖലയിലും നിരവധി കോഴ്സുകൾ ലഭ്യമാണ്.
പ്ലസ്ടു സയൻസ് വിദ്യാർഥിയാണ്. ജേർണലിസ്റ്റ് ആവാൻ ആഗ്രഹിക്കുന്നു,തുടർന്ന് എങ്ങെനെ പഠിക്കണം ?
പ്ലസ്ടുന് എത്ര ശതമാനം മാർക്ക് ആവശ്യമാണ്
Posted by Shaithra p, Kozhikode On 29.04.2020
View Answer
പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചവർക്ക് ജർണലിസം മേഖലയുമായി ബന്ധപ്പെട്ട കോഴ്സിൽ ചേരുന്നതിൽ തടസ്സമില്ല. പക്ഷെ, പ്രവേശനത്തിന് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ജർണലിസം വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് ഒരു പരിഗണനയുണ്ട്. കേരള സർവകലാശാലയിൽ, ജർണലിസം & മാസ് കമ്യൂണിക്കേഷൻ കോഴ്സിലെ പ്രവേശനത്തിന് പ്ലസ് ടു ആണ് യോഗ്യത. ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിഷിക്കാം. പ്രവേശനത്തിന് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ജർണലിസം വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് ആ വിഷയത്തിനു കിട്ടിയ മാർക്കിന്റെ 10 ശതമാനം കൂടി, ഹയർ സെക്കണ്ടറിയിലെെ മാർക്കിനോട് കൂട്ടും. കോഴിക്കോട്് സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ കോഴ്സ് ആണ് ഉള്ളത്. എല്ലാ ഗ്രൂപ്പുകാർക്കും അപേക്ഷിക്കാം. ഹയർ സെക്കണ്ടറിയിൽ മാസ് കമ്യൂണിക്കേഷൻ, മാസ് കമ്യൂണിക്കേഷൻ വിത് വെബ് ടെക്നോളജി, ജർണലിസം എന്നിവയിലൊന്ന് ഓപ്ഷണലായി പഠിച്ചവർക്ക് റാങ്കിംഗിൽ 50 മാർക്ക് പ്ലസ് ടു മാർക്കിനോട് ചേർക്കും. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ & ജർണലിസം, ബി.വൊക്. ബ്രോഡ് കാസ്റ്റിംഗ് & ജർണലിസം എന്നീ കോഴ്സുകളുണ്ട്. പ്ലസ് ടു ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് അതിന്റെ മാർക്കുംം 50 മാർക്ക് വേറെയും റാങ്കിംഗ് വേളയിൽ നൽകും. മറ്റുള്ളവരുടെ കാര്യത്തിൽ, എല്ലായിടത്തും ഹയർ സെക്കണ്ടറിയിലെ മൊത്തം മാർക്കായിരിക്കും റാങ്കിംഗിന് പരിഗണിക്കുക.
I'm a plus two biology science student
I applied neet and keam
What are the steps to become an ayurvedic doctor?
Posted by Jasna, Koyilandy On 29.04.2020
View Answer
You have to first qualify in NEET. After that you can submit your =NEET marks to CEE, Kerala, Once you are in the rank list of KEAM, you can give options for Medical Courses including BAMS course. You can also take part in the all India quota allotment for AYUSH courses conducted by the Central Government and give options for BAMS course, Once the BMAS course is completed and you pass the examination, you can practice or seek employment as an Ayurveda Doctor
Can i get the detailed way to become a nurse?
I'm studying now a biology science student
Posted by Jasna, Koyilandy On 29.04.2020
View Answer
നിലവിലെ വ്യവസ്ഥയനുസരിച്ച്, കേരളത്തിൽ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്നോളജി വഴി നടത്തുന്ന, ബി.എസ്.സി നഴ്സിംഗ് പ്രവേശനം, പ്ലസ് ടു തല പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷാർത്ഥി, പ്ലസ് ടു പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു മൊത്തത്തിൽ 50% മാർക്കു വാങ്ങി ജയിച്ചിരിക്കണം. യോഗ്യതാ പരീക്ഷയുടെ അന്തിമവർഷ പരീക്ഷയിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു ലഭിക്കുന്ന മൊത്തം ഇൻഡക്സ് മാർക്ക്, (പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരം ഓരോ വിഷയത്തിന്റെയും നോർമലൈസ് ചെയ്ത മാർക്കാണ് പരിഗണിക്കുക) അടിസ്ഥാനമാക്കിയാണ്, റാങ്ക് പട്ടിക തയ്യാറാക്കു.
പ്രവേശന വർഷം ഡിസംബർ 31-ന്, 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. https://lbscentre.in/index.htm ൽ ഉള്ള, കഴിഞ്ഞ വർഷത്തെ പ്രോസ്പക്ട്സ് പരിശോധിക്കുക.
കേരളത്തിന് പുറത്ത്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (വിവിധ ക്യാമ്പസുകൾ), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പുതുശ്ശേരി), രാജ് കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിംഗ് (ന്യൂ ഡൽഹി), ബനാറസ് ഹിന്ദു സർവകലാശാല (വാരണാസി), തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ബി.എസ്.സി. നഴ്സിംഗ് പ്രോഗ്രാം നടത്തുന്നുണ്ട്. അവിടെയെല്ലാം, പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ നൽകുന്നത്.
I'm studying in plus two.i want to become a nurse.i applied keam and neet(mediacal and pharmacy) how can i get the detailed way to achieve my goal?.
Posted by Jasna, Koyilandy On 29.04.2020
View Answer
NEET is not applicable for BSc Nursing admissions in Kerala. നിലവിലെ വ്യവസ്ഥയനുസരിച്ച്, കേരളത്തിൽ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്നോളജി വഴി നടത്തുന്ന, ബി.എസ്.സി നഴ്സിംഗ് പ്രവേശനം, പ്ലസ് ടു തല പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷാർത്ഥി, പ്ലസ് ടു പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു മൊത്തത്തിൽ 50% മാർക്കു വാങ്ങി ജയിച്ചിരിക്കണം. യോഗ്യതാ പരീക്ഷയുടെ അന്തിമവർഷ പരീക്ഷയിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു ലഭിക്കുന്ന മൊത്തം ഇൻഡക്സ് മാർക്ക്, (പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരം ഓരോ വിഷയത്തിന്റെയും നോർമലൈസ് ചെയ്ത മാർക്കാണ് പരിഗണിക്കുക) അടിസ്ഥാനമാക്കിയാണ്, റാങ്ക് പട്ടിക തയ്യാറാക്കു.
പ്രവേശന വർഷം ഡിസംബർ 31-ന്, 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. https://lbscentre.in/index.htm ൽ ഉള്ള, കഴിഞ്ഞ വർഷത്തെ പ്രോസ്പക്ട്സ് പരിശോധിക്കുക.
കേരളത്തിന് പുറത്ത്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (വിവിധ ക്യാമ്പസുകൾ), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പുതുശ്ശേരി), രാജ് കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിംഗ് (ന്യൂ ഡൽഹി), ബനാറസ് ഹിന്ദു സർവകലാശാല (വാരണാസി), തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ബി.എസ്.സി. നഴ്സിംഗ് പ്രോഗ്രാം നടത്തുന്നുണ്ട്. അവിടെയെല്ലാം, പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ നൽകുന്നത്.
ഞാൻ +2 Computer Science വിദ്യാർത്തിനി ആണ്.B.Sc in Animation പഠിക്കാൻ താല്പര്യം.കേരളത്തിൽ എവിടെയൊക്കെ ആണ് ഈ കോഴ്സ് ഉള്ളത്?
Posted by Anusree Prakashan, Thalassery,Kannur On 27.04.2020
View Answer
ബി.വോക് അനിമേഷൻ & ഗ്രാഫിക് ഡിസൈൻ, ബി.എ.അനിമേഷൻ ആൻഡ് വിശ്വാൽ എഫക്ട് എന്നി കോഴ്സുകൾ മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഉണ്ട്. കഴിഞ്ഞ വർഷത്തെ പ്രോസ്പെക്ട്സ് http://cap.mgu.ac.in/ugcap/docs/UG%20Prospectus.pdf എന്ന ലിങ്കിൽ ഉണ്ട്. കോഴ്സ് ഉള്ള കോളേജുകൾ ഏതൊക്കെ എന്ന് അതിൽ നോക്കുക.
Sir njn plus two computer science vidyarti aanu enk animation padkkn thalparym und ithodu anubandcha course kul ullaa keralthnu akathum purathumayulla govt clgkul ethaan preveshnam enghne
Posted by Abhishek, Palakkad On 27.04.2020
View Answer
ബി.വോക് അനിമേഷൻ & ഗ്രാഫിക് ഡിസൈൻ, ബി.എ.അനിമേഷൻ ആൻഡ് വിശ്വാൽ എഫക്ട് എന്നി കോഴ്സുകൾ മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഉണ്ട്. കഴിഞ്ഞ വർഷത്തെ പ്രോസ്പെക്ട്സ് http://cap.mgu.ac.in/ugcap/docs/UG%20Prospectus.pdf എന്ന ലിങ്കിൽ ഉണ്ട്. കോഴ്സ് ഉള്ള കോളേജുകൾ ഏതൊക്കെ എന്ന് അതിൽ നോക്കുക. പ്രവേശന രീതി അതിൽ നൽകിയിട്ടുണ്ട്.കേരളത്തിലെ സർക്കാർ കോളേജിൽ ഈ കോഴ്സ് ഇല്ല.