എന്താണ് lbs centre for science and technology?
Posted by Alina joy, Pathanamthitta On 02.05.2020
View Answer
Lal Bahadur Sasthri Centre for Science and Technology "The LBS Centre for Science and Technology ( LBSCS &T), Thiruvananthapuram the premier institute of computer training and consultancy, registered under the Travancore-Cochin Literary , Scientific and Charitable Societies Registration Act XII of 1955 was established by Government of Kerala in 1976. The Centre was started by the Government of Kerala as an Autonomous body with the main objectives that the Centre would act as a link between the industries and technical institutions so as to benefit society through their mutual interactions"
You can visit the sites, http://lbscentre.kerala.gov.in/ and https://lbscentre.in/index.html to know more about the institute. They conduct courses as well as admissions including that of B.Sc Nursing, Paramedical Degree/Diploma courses etc.
ഞാൻ bsc നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നു .ഗവണ്മെന്റ് ഇൽ കിട്ടാൻ enthu ചെയ്യണം ?എന്തെങ്കിലും പരീക്ഷ എഴുതണോ ?എവിടെ ഒക്കെയാണ് സെന്റർ ?എന്നാണ് അഡ്മിഷൻ ?കീം എഴുതണോ ?
Posted by Adhaliya mariya thomas, Trissur On 01.05.2020
View Answer
Admissions for BSc Nursing in Kerala are based on the marks in Plus 2. There is no entrance examination in Kerala. Prospectus of 2019 is available at https://www.lbscentre.in/parmedeg2019/index.aspx. Please go through that to know the process of admission including eligibility If you get a high rank, you can get in Government Nursing Colleges
Njn english 3rd year student aanu. Enikku degree kazhinj armyil kayaran saadikkumo
Posted by Pranav, Thiruvalla On 01.05.2020
View Answer
ബിരുദം കഴിഞ്ഞു ആർമിയിൽ പ്രവേശനത്തിന് കംബൈൻഡ് ഡിഫെൻസ് സർവീസ് പരീക്ഷയുണ്ട്. അതേകുറിച്ചറിയാൻ, ഈ ലിങ്കിൽ ഉള്ള, പരീക്ഷയുടെ , വിജ്ഞാപനം കാണുക. https://upsc.gov.in/examinations/active-exams
ഞാൻ ഒരു BA English student ആണ് ഈ degree course complete ചെയ്താലുള്ള job opportunities അറിയാൻ പറ്റുമോ?
Posted by Shahana, Thenkurissi On 01.05.2020
View Answer
ബി.എ. ബിരുദം വച്ചുള്ള എല്ലാ തൊഴിൽ അവസരങ്ങൾക്കും അപേക്ഷിക്കാം. സിവിൽ സർവീസ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഗ്രേഡുഠേ ലെവൽ പരീക്ഷ, കേരളത്തിൽ പി.എസ.സി. നടത്തുന്ന പരീക്ഷകൾ, ബാങ്ക് ഓഫീസർ/ ക്ലാർക്ക് പരീക്ഷ ഒക്കെ എഴുതാം. ഇംഗ്ലീഷുമായി ബന്ധപ്പെട്ട അവസരങ്ങളിൽ ഇവയും ഉൾപ്പെടുന്നു- മാധ്യമ പ്രവർത്തനം, ദൃശ്യ മാധ്യമം ഉൾപ്പടെ, എഡിറ്റിംഗ്, ട്രാൻസ്ലേഷൻ, കണ്ടെന്റ് റൈറ്റിങ്, ടെക്നിക്കൽ റൈറ്റിംഗ് , ലെക്സിക്കോഗ്രാഫി, പബ്ലിക് റിലേഷൻസ്, അഡ്വെർടൈസിങ്, ഇൻഫ്ലുൻസർ, എന്നിവ
സാർ ,
ഞാൻ +2 കോമേഴ്സ് സ്ടുടെന്റ്റ് ആണ് . എനിക് IAS ആകാനാണ് ആഗ്രഹം . ഇതിനായി ഞാൻ എന്താണ് ചെയ്യേണ്ടത് ?
Posted by Dhanya .D, kottayam On 01.05.2020
View Answer
സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയാൽ മതി. ആദ്യ ഘട്ടത്തിൽ യ്പോഗ്യത നേടുന്നവർക്ക് രണ്ടാം ഘട്ടത്തിൽ മെയിൻ പരീക്ഷയുണ്ട്. മൊത്തം 9 പേപ്പർ ഉണ്ട്. അതിൽ രണ്ടെണം, യോഗ്യത പാപ്പര ആണ്. ബാക്കി 7 എണ്ണം, മൂല്യനിർണയത്തിനു പരിഗണിക്കുന്നവയും. അതിൽ രണ്ടെണ്ണം ഓപ്ഷണൽ പേപ്പർ ആണ്. മൊത്തമുള്ള 24 ഓപ്ഷണൽ പേപ്പറിൽ നിന്നും ഇഹ്റാമുള്ളതു തിരഞ്ഞെടുക്കാം. മെയിൻ പരീക്ഷ യോഗ്യത നേടുന്നവർക്ക് പെറോസ്നലിറ്റി ടെസ്റ്റ് തുടർന്ന് ഉണ്ടാകും. അതിനു ശേഷം മെഡിക്കൽ ടെസ്റ്റ് കഴിഞ്ഞു അന്തിമ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും.
2020ലെ സിവിൽ സർവീസസ് പ്രിലിമിറ്റി വിജ്ഞാപ്റ്റം, www.upsc.gov.in ൽ ഉള്ളത് പരിശോധിക്കുക.
ആദ്യം ബിരുദം പൂർത്തിയാക്കുക.
ഞാൻ +2 സയൻസ് വിദ്യാഥിയാണ്.Bsc geology ചെയ്യാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ ഏതെല്ലാം കൊളജുകളിലാണ്
ഈ കോഴ്സ് ഉള്ളത്?എത്ര ശതമാനം മാർക്ക് ഉണ്ടായാലാണ് പ്രവേശനം ലഭിക്കുക?
Posted by Seemanth s Ranjith, Chakkarakkal, kannur On 01.05.2020
View Answer
അതാതു യൂണിവേഴ്സിറ്റികൾ പ്രസിദ്ധപ്പെടുത്തുന്ന പ്രോസ്പെക്ടസ് , ഈ വിവരങ്ങൾ നൽകും. മുൻ വര്ഷത്തെ പ്രോസ്പെക്ട്സ് പ്രകാരം ബി.എസ.സി. ജിയോളജി ഉള്ള ചില സർക്കാർ/എയ്ഡഡ് കോളേജുകൾ : യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം, എസ്.എൻ. കോളേജ്, വർക്കല; എസ.എൻ.കോളേജ്, ചെമ്പഴന്തി, എസ.എൻ. കോളേജ്, ചേർത്തല; ഗവണ്മെന്റ് കോളേജ്, കാസറഗോഡ്; എം.ഇ.എസ് കോളേജ്,.പൊന്നാനി , ഗവണ്മെന്റ് കോളേജ്, നാട്ടകം (കോട്ടയം). ഇൻഡക്സ് മാർക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.
ജെനറൽ സയൻസ് പ്ലസ് വൺ ഗ്രൂപ്പിൽ പഠിക്കുന്നു. ബി.എസ്.സി നഴ്സിങ് ബിരുദ പഠനത്തിന് ആഗ്രഹിക്കുന്നു . കേരളത്തിലെ കോളേജുകളപ്പറ്റിയും എൻട്രൻസ് പരീക്ഷയെ പറ്റിയും വിശദീകരിക്കാമോ?
Posted by Saranya m r, Malappuram On 30.04.2020
View Answer
നിലവിലെ വ്യവസ്ഥയനുസരിച്ച്, കേരളത്തിൽ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്നോളജി വഴി നടത്തുന്ന, ബി.എസ്.സി നഴ്സിംഗ് പ്രവേശനം, പ്ലസ് ടു തല പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷാർത്ഥി, പ്ലസ് ടു പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു മൊത്തത്തിൽ 50% മാർക്കു വാങ്ങി ജയിച്ചിരിക്കണം. യോഗ്യതാ പരീക്ഷയുടെ അന്തിമവർഷ പരീക്ഷയിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു ലഭിക്കുന്ന മൊത്തം ഇൻഡക്സ് മാർക്ക്, (പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരം ഓരോ വിഷയത്തിന്റെയും നോർമലൈസ് ചെയ്ത മാർക്കാണ് പരിഗണിക്കുക) അടിസ്ഥാനമാക്കിയാണ്, റാങ്ക് പട്ടിക തയ്യാറാക്കു.
പ്രവേശന വർഷം ഡിസംബർ 31-ന്, 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. https://lbscentre.in/index.htm ൽ ഉള്ള, കഴിഞ്ഞ വർഷത്തെ പ്രോസ്പക്ട്സ് പരിശോധിക്കുക.
കേരളത്തിന് പുറത്ത്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (വിവിധ ക്യാമ്പസുകൾ), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പുതുശ്ശേരി), രാജ് കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിംഗ് (ന്യൂ ഡൽഹി), ബനാറസ് ഹിന്ദു സർവകലാശാല (വാരണാസി), തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ബി.എസ്.സി. നഴ്സിംഗ് പ്രോഗ്രാം നടത്തുന്നുണ്ട്. അവിടെയെല്ലാം, പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ നൽകുന്നത്.
പോളിടെക്നിക് ഡിപ്ലോമ വിദ്യാർത്ഥിയാണ്.ബി ടെക് പ്രവേശനം എങ്ങനെ യാണ്? യോഗ്യത എന്താണ്?
Posted by Meenakshi, Ernakulam On 30.04.2020
View Answer
പോളിടെക്നിക് ത്രിവത്സര ഡിപ്ലോമ ജയിച്ചവർക്ക് ലാറ്ററൽ എൻട്രി സ്കീം അനുസരിച്ച്, ബി.ടെക് പ്രോഗ്രാമിന്റെ രണ്ടാം വർഷത്തിലേക്ക് പ്രവേശനം നൽകുന്നുണ്ട്. പോളിടെക്നിക്കിൽ പൂർത്തിയാക്കിയ ബ്രാഞ്ചുകൾക്കനുസരിച്ച്, ബി.ടെക് - ന് പരിഗണിക്കപ്പെടാവുന്ന ബ്രാഞ്ച്/ബ്രാഞ്ചുകൾ ഏതെന്ന് ഉള്ള തുല്യതാവ്യാവസ്ഥ, ബന്ധപ്പെട്ട പ്രവേശന പോസ്പക്ടസിൽ വ്യക്തമാക്കിയിരിക്കും.
കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ് 2019 ലെ ബി.ടെക് - ലാറ്ററൽ എൻട്രി പ്രവേശനം നടത്തിയത്.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. മാത്തമാറ്റിക്സ്, എൻജിനിയറിങ് മെക്കാനിക്സ്, ഐ.ടി & കംപ്യൂട്ടർ സയൻസ്, സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രിക്കൽഎൻജിനിയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇംഗ്ലീഷ് എന്നിവയിൽ നിന്നുമായി 120 ചോദ്യങ്ങളുള്ളതായിരിക്കും പ്രവേശന പരീക്ഷ.
വിശദാംശങ്ങൾക്ക്, http://admissions.dtekerala.gov.in -ൽ, 'B.Tech(LET)' ലിങ്കിൽ ഉള്ള, 2019 ലെ പ്രവേശന പ്രോസ്പക്ടസ്, പരിശോധിക്കുക.
Has the date for uploading ews certificate on keam portal extended? Will the correction facility be available on the keam portal?
Posted by Sudheer, Ernakulam On 30.04.2020
View Answer
There is no information on this as of now. Please keep visiting the websites regularly for updates..
Sir njan oru BBA 3rd year student annu.enikku keralathil MBA cheyyan annu thalpparyam.Athinayi Ulla " kmat entrance exam 2020" exam date ennane ennu ariyamo?
Posted by Sreeja Babu, Kottayam On 30.04.2020
View Answer
Applications have been invited for KMAT. Applications can be submitted at https://cee.kerala.gov.in latest by May 20. Please visit the website for details . Date of examination has not been announced. It will be announced later