Hello , iam in 11 th now and my stream is humanities . My ambition is to purse civil service (IAS). How can i as a 16 year old start my prepartion for the upsc exam that iam going write in the upcoming years
Posted by Navya v nair, Calicut, kerala On 13.05.2020
View Answer
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉൾപ്പടെ 24 ൽ പരം സർവീസുകളിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്, ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള താൽപര്യമുള്ള ഒരു കോഴ്സിലൂടെ ബിരുദമെടുക്കുക എന്നതാണ്.
സിവിൽ സർവീസ് പരീക്ഷയ്ക്ക് 2 ഘട്ടമുണ്ട്. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ, പെഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ). ബിരുദമെടുത്ത ശേഷം സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ അഭിമുഖീകരിക്കണം. യോഗ്യതാ കോഴ്സിന്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയാൽ മതി. പൊതു സ്വഭാവമുള്ളതും അഭിരുചി അളക്കുന്നതുമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള 2 പേപ്പർ അടങ്ങുന്നതാണ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള രണ്ടാം ഘട്ടമാണ് മെയിൻ പരീക്ഷ. മൊത്തം 9 പേപ്പർ ഉണ്ട്. വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ. അതിൽ രണ്ടെണം, യോഗ്യതാ പേപ്പറുകളാണ്. ബാക്കി 7 എണ്ണം, റാങ്ക് നിർണയത്തിനു പരിഗണിക്കുന്നവയും. ഈ 7 പേപ്പറിൽ രണ്ടെണ്ണം ഓപ്ഷണൽ പേപ്പർ ആണ്. ലഭ്യമാക്കിയിട്ടുള്ള മൊത്തം 26 ഓപ്ഷണൽ വിഷയങ്ങളിൽ നിന്നും ഇഷ്ടമുള്ള ഒരു ഓപ്ഷണൽ തിരഞ്ഞെടുക്കാം. അതിൽ രണ്ടു പേപ്പർ ഉണ്ടാകും
മെയിൻ പരീക്ഷയ്ക്ക് ഏതു വിഷയമാണോ ഓപ്ഷണലായി മനസ്സിൽ കാണുന്നത്, അതിനനുസരിച്ച് ബിരുദ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുണ്ട്. ബിരുദ വിഷയങ്ങൾ ഒഴിവാക്കി പട്ടികയിലുള്ള മറ്റൊരു വിഷയം പഠിച്ച് മെയിൻ എഴുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പരീക്ഷ അഭിമുഖീകരിക്കുന്ന ആളാണ്. മെയിൻ പരീക്ഷ യോഗ്യത നേടുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റ് തുടർന്ന് ഉണ്ടാകും. റാങ്ക് പട്ടികയിൽ വളരെ മുന്നിലെത്തിയാൽ ഇഷ്ടപ്പെട്ട സർവീസ് കിട്ടും. അഖിലേന്ത്യാ സർവീസായ ഐ.എ.എസ് - ൽ സ്വന്തം സംസ്ഥാനത്ത് തന്നെ പോസ്റ്റിംഗ് വേണമെങ്കിൽ മികച്ച റാങ്ക് വേണം. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സിലബസ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ മസ്സിലാക്കാൻ, 2020 ലെ സിവിൽ സർവീസസ് പ്രിലിമിറ്റി വിജ്ഞാപനം, www.upsc.gov.in ൽ ഉള്ളത് പരിശോധിക്കുക.
പ്ലസ് one ബിയോളജി സയൻസ് വിദ്യാർത്ഥി ആണ്.Bsc forensic പഠിക്കുവാൻ ആണ് താല്പര്യം. കേരളത്തിൽ ഏതെല്ലാം collageകളിൽ ആണ് ഈ കോഴ്സ് പഠിപ്പിക്കുന്നത്?. പ്രവേശന പരീക്ഷകൾ ഉണ്ടോ?
Posted by Anu, Thrissur On 13.05.2020
View Answer
കേരളത്തിൽ ഫോറൻസിക് സയൻസ് ഡിഗ്രി കോഴ്സ് നിലവിൽ ഇല്ല. പക്ഷെ ഫോറെൻസിസ് സയൻസ് വൊക്കേഷണൽ കോഴ്സ് തൃശൂർ സൈന്റ്റ്. തോമസ് കോളേജിൽ ഉണ്ട്. ഈ വെബ്സൈറ്റ് കാണുക. https://stthomas.ac.in/b-voc-programmes/
ഞാൻ പ്ലസ് ടു ബയോളജി സയൻസ് വിദ്യാർത്ഥിയാണ്.....
ഞാൻ IAS എടുക്കാൻ ആഗ്രഹിക്കുന്നു...
ഇതിനായി ഞാൻ പ്ലസ് ടു കഴിഞ്ഞാൽ ഏതേടുക്കണം?
ഇന്ത്യയിൽ നല്ല coaching centre എവിടെയാണ്?
എനിക്ക് degree എടുക്കാൻ നല്ല collage ഒന്നു suggest ചെയ്തു തരുമോ?
Posted by ആദിത്യ കൃഷ്ണൻ .എ. പി, പാലക്കാട് ജില്ല , കൊങ്ങാട് On 13.05.2020
View Answer
പ്ലസ് 2 കഴിഞ്ഞു ഇന്ന കോഴ്സ് എടുക്കണം എന്നില്ല. ഇഷ്ടമുള്ള വിഷയം എടുക്കാം. പിന്നെ മെയിൻ പരീക്ഷയ്ക്ക് ഒരു ഓപ്ഷണൽ ഇടുക്കിക്കാണാം. വിഷയ ലിസ്റ്റ് പരിശോധിക്കുക, ഇഷ്ടമുള്ള വിഷയം അതിൽ ഉണ്ടെങ്കിൽ, അത് ബിരുദത്തിനെടുക്കുന്ന കാര്യം ആലോചിക്കാം. നിര്ബന്ധമില്ല. വേറെ വിഷയം പഠിച്ഛ് സിവിൽ സർവീസ് എഴുതാമെന്ന് വിശ്വാസമുണ്ടെങ്കിൽ മറ്റേതെങ്കിലും വിഷയം ബിരുദത്തിനെടുക്ക. എല്ലാ നിങ്ങൾ തീരുമാനിക്കണം. ഡിഗ്രി ക്കു പഠിക്കാൻ കേരളത്തില്ല്മ പുറത്തും നൂറു കണക്കിന് സ്ഥാപങ്ങൾ ഉണ്ട്. സർവകലാശാല നോക്കി തിരഞ്ഞെടുക്കുക.
കേരളത്തിൽ സർക്കാർ നടത്തുന്ന സിവിൽ സർവീസ് പരിശീലനം കേന്ദ്രമാണ് സിവിൽ സർവീസ് അക്കാഡമി (സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കീഴിൽ) കേരളത്തിന് പുറത്തു സർവകലാശാലകളിൽ പ്രവർത്തിക്കുന്ന ചില സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങൾ: കോംപറ്ററ്റീവ് എക്സാമിനേഷൻ സെൻറർ, (സാവിത്രി ഭായ് ഫൂൽ പൂനെ യൂണിവേഴ്സിറ്റി); ഓൾ ഇന്ത്യ സർവീസസ് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ ഫോർ എസ്.സി/എസ്.ടി; സെന്റർ ഫോർ പ്രിപ്പറേഷൻ ഫോർ കോംപറ്ററ്റിവ് എക്സാമിനേഷൻസ് (ഗുരു നാനക്ക് ദേവ് സർവകലാശാല, അമൃത്സർ); സെന്റർ ഫോർ കോച്ചിoഗ് & കരിയർ പ്ലാനിംഗ് (ജാമിയ മിലിയ ഇസ്ലാമിയ, ന്യൂഡൽഹി); ജാമിയ ഹംഡാർഡ് റസിഡൻഷ്യൽ കോച്ചിംഗ് അക്കാദമി (ഹംഡാർഡ് സർവകലാശാല, ന്യൂഡൽഹി); റസിഡൻഷ്യൽ കോച്ചിംഗ് അക്കാദമി (അലിഗർ മുസ്ലീ സർവകലാശാല); സെന്റർ ഫോർ കോംപറ്റിറ്റീവ് എക്സാമിനേഷൻസ് (മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി, റോത്തക്ക്); പ്രീ - എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ (ഗൗഹാട്ടി യൂണിവേഴ്സിറ്റ്, ഗൗഹാട്ടി), മഹാത്മ ഗാന്ധി ഓൾ ഇന്ത്യ സർവീസസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (കുരുക്ഷേത്ര യൂണിവേഴ്സിറ്റി); ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് കോച്ചിംഗ് (മദ്രാസ് ക്രിസ്ത്യൻ കോളേജ്, ചെന്നൈ), ഓൾ ഇന്ത്യ സിവിൽ സർവീസ് കോച്ചിംഗ് സെന്റർ (അണ്ണാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ചെന്നൈ); പ്രീ - എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, ബാംഗളൂർ. ഇവ കൂടാതെ ഒരുപാട് സ്വകാര്യ പരിശീലന കേന്ദ്രങ്ങളും ഉണ്ട്.
IAS priliminary exam syllabus
Posted by Abhijith ps, Sulthan bathery On 13.05.2020
View Answer
See the notification of Civil Services Examination 2020 at https://upsc.gov.in/examinations/active-exams. It gives the detailed syllabus of Preliminary and Main Examinations
ഒന്നാം വർഷ ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ സ്റ്റുഡന്റ് ആണ്. കോഴ്സ് കംപ്ലീറ്റ് ആയതിനു ശേഷം കാനഡയിൽ ഉപരിപഠനത്തിന് പോകണം എന്നാണ് ആഗ്രഹം. ഏതൊക്കെ കോഴ്സുകൾ ആണ് ഉള്ളത്.ഇന്ത്യയിൽ ഏതൊക്കെ കോളജുകളിൽ ആണ് ഉപരിപഠനത്തിന് നല്ലത്??
Posted by Arun shaji, Ernakulam On 11.05.2020
View Answer
ഈ വെബ്സൈറ്റിലെ സ്റ്റഡി എബ്രോഡ്എന്ന ലിങ്കിൽ ചോദ്യം ചോദിക്കുക
Whether there is placement for MBA Part Time Students at CUSAT Campus and CET Kerala ?
Posted by Arun Ramesh, Kottayam On 11.05.2020
View Answer
Almost all campuses arrange campus placements but there is no guarantee that all students will be placed. To know the actual positions related to campus placements, you must contact the concerned institution as many of them may not provide information on that at the website.
പ്ലസ്ടു സയൻസ് പഠിക്കുന്നു. ഇതിനു ശേഷം ബാച്ലർ ഓഫ് വെറ്റിനറി സയൻസ് പഠിക്കാനാണ് ആഗ്രഹം. പ്രവേശന പരീക്ഷ ആയ NEET, KEAM എന്നിവ അപ്ലൈ ചെയ്തിൻഡ്. എന്നാൽ ഇതു വഴി എങ്ങനെ പ്രവേശനം കിട്ടുമെന്ന് അറിയില്ല. ആയതിനാൽ അതിന്റെ തുടർനടപടികൾ ഒന്ന് വിശദികരിച്ചു തരുകയും. അഥവാ മെറിറ്റ് അടിസ്ഥാനം സീറ്റ് ലഭിച്ചിലിൽ മാനേജ്മെന്റ് സീറ്റ് വഴി പ്രവേശനം ലഭിക്കാൻ സാധ്യത ഉണ്ടോ കൂടെ വിശദികരിച്ചു തരുകയും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
Posted by Nidhun C, Palakkad On 11.05.2020
View Answer
കേരളത്തിലെ ഒരു കുട്ടിക്ക്, ഈ പ്രോഗ്രാമിൽ, രണ്ടു രീതിയിൽ പ്രവേശനം നേടാം. കേരള പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന അലോട്ട്മെന്റ് ആണ്, അതിലൊന്ന്. രാജ്യത്തെ അംഗീകാരമുള്ള വെറ്ററനറി കോളേജുകളിലെ, 15% അഖിലേന്ത്യാ ക്വാട്ട സീറ്റ് വഴിയുള്ള പ്രവേശനമാണ്, രണ്ടാമത്തേത്. രണ്ടിനും ബാധകമായ പ്രവേശനപരീക്ഷ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻഡ് ടെസ്റ്റ് (നീറ്റ്) ആണ്. നീറ്റ് പ്രോസ്പക്sസ് പ്രകാരമുള്ള സ്കോർ നേടുന്നവർക്കേ, അഖിലേന്ത്യാ ക്വാട്ടയിൽ അപേക്ഷിക്കാനാകൂ. നീറ്റിൽ, ജനറൽ-50-ാം പെർസൻടൈൽ സ്കോർ; പട്ടിക/മറ്റു പിന്നാക്ക വിഭാഗങ്ങൾ-40-ാം പെർസൻടൈൽ സ്കോർ. വെറ്ററനറി കൗൺസിലാണ്, അലോട്ടുമെന്റ് നടത്തുന്നത്. നീറ്റ് റിസൽട്ട് വന്ന ശേഷമേ ഇതിലേക്ക് ഓപ്ഷൻ വിളിക്കു (2019 ലെ ഇൻഫർമേഷൻ ബുള്ളറ്റിൻ www.vcicounseling.nic.in ൽ)
കേരള എൻട്രൻസ് കമ്മീഷണറുടെ ബി.വി.എസ്.സി & എ.എച്ച് അലോട്ട്മെന്റിനു പരിഗണിക്കപ്പെടാൻ, നീറ്റിൽ 720 ൽ 20 മാർക്ക് വേണം. നീറ്റ് ഫലം വന്ന ശേഷം റാങ്ക് പട്ടിക എൻട്രൻസ് കമ്മീഷണർ പ്രസിദ്ധപ്പെടുത്തും. തുടർന്ന് ഓപ്ഷൻ സ്വീകരിക്കും. അതിനു ശേഷം അലോട്ട്മെന്റ് പ്രഖ്യാപിക്കും. അലോട്ട്മെന്റ് കിട്ടിയാൽ, ഫീസ് അടച്ചു നിശ്ചിത സമയത്തു പ്രവേശനം നേടണം. മാനേജ്മന്റ് സീറ്റുകൾ ഈ കോഴ്സിന് കേരളത്തിൽ ഇല്ല.
Which is the last date of ICAR application
Posted by Meenakshi. s, Thavanur On 11.05.2020
View Answer
As on 11.5.2020, it is 15.5.2020
പ്ലസ്ടു സയൻസ് പഠിക്കുന്നു. ഇതിനു ശേഷം ബി എസ് സി അനസ്തേഷ്യ ടെക്നോളജി പഠിക്കാനാണ് ആഗ്രഹം. പ്രവേശന പരീക്ഷ എപ്പോഴാണ്? കേരളത്തിൽ എവിടെയാണ് കോഴ്സുള്ളത് ?
Posted by Anagha.p, Koyilandy On 10.05.2020
View Answer
കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു വേണ്ടി എൽ.ബി.എസ്.സെന്റർ ഫോർ സയൻസ് & ടെക്നോളജിയാണ്, 2019 ലെ നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനo നടത്തിയത്. അതിന്റെ പ്രോസ്പക്ടസ് പ്രകാരം ഈ പ്രവേശന പ്രക്രിയയിൽ ബി.എസ്.സി. അനസ്തേഷ്യാ ടെക്നോളജി കോഴ്സ് ഇല്ല. എന്നാൽ, പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാം പ്രവേശന പ്രോസ്പക്ടസ് പ്രകാരം, രണ്ടരവർഷത്തെ, ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യാ ടെക്നോളജി, ഡിപ്ലോമ പ്രോഗ്രാം തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, സർക്കാർ മെഡിക്കൽ കോളേജുകളിലുണ്ട്. സ്വാശ്രയ മേഖലയിൽ 16 സ്ഥാപനങ്ങളിൽ ഈ ഡിപ്ലോമ പ്രോഗ്രാമുണ്ട്. പ്ലസ് ടു പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി, മൊത്തത്തിൽ 40% മാർക്ക് നേടി ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ മൂന്നു വിഷയങ്ങൾക്ക് കിട്ടിയ മൊത്തം മാർക്ക് പരിഗണിച്ചാണ്, റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
സ്വകാര്യ മേഖലയിൽ, അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസ് (കൊച്ചി) - ൽ, ബി.എസ്.സി.അനസ്തേഷ്യാ ടെക്നോളജി പ്രോഗ്രാം ലഭ്യമാണ്. സ്ഥാപനത്തിന്റെ പ്രവേശന പരീക്ഷയുണ്ട്.
കേരളത്തിന് പുറത്ത് സർക്കാർ/സ്വകാര്യ മേഖലയിൽ ചില സ്ഥാപനങ്ങളിൽ ഡിഗ്രി പ്രോഗ്രാം ഉണ്ട്. സർക്കാർ മേഖലയിൽ, റിഷികേശ് (ബി.എസ്.സി.അനസ്തേഷ്യാ ടെക്നോളജി), ഭുവനേശ്വർ (ബി.എസ്.സി.ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യോളജി ടെക്നോളജി) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്; പുതുശ്ശേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (ബി.എസ്.സി. അലൈഡ് ഹെൽത്ത് സയൻസസ്- അനസ്തേഷ്യാ ടെക്നോളജി) എന്നിവയിൽ പ്രോഗ്രാം ഉണ്ട്. നീറ്റ് യു.ജി. അടിസ്ഥാനമാക്കിയല്ല പ്രവേശനം. പ്രത്യേകം പ്രവേശനപരീക്ഷകൾ ഉണ്ട്.
Has any press release uploaded on keam portal?
Posted by Malavika, Ernakulan On 10.05.2020
View Answer
It has not yet come at 11.30 pm on 10.5.2020. Wait and see