Aiims നഴ്സിങ്ങിന് അപ്പ്ലൈചെയ്തു ഫീ അടച്ചു . അത് ക്യാൻസൽ ചെയ്യാൻ കഴിയുമോ. അടച്ച ഫീ തിരിച്ചുകിട്ടാൻ വല്ല വഴിയുമുണ്ടോ
Posted by Alvin, Malappuram On 17.05.2020
View Answer
ഫീസ് തിരികെക്കിട്ടാനോ അപേക്ഷ റദ്ദു ചെയ്യാനോ വ്യവസ്ഥ ഇല്ല. താൽപര്യമില്ലെങ്കിൽ പരീക്ഷ ഒഴിവാക്കാം.
Sir I am studying biology science in class 11 what should I do after completing 12 level in order to be an agricultural officer
Posted by Gayathri Dev J B, Kerala On 17.05.2020
View Answer
You may do BSc Agriculture.
How to apply passed polytechnic student for the betech Course.
Posted by Sarath, Irinjalakuda On 17.05.2020
View Answer
If you are referring to Lateral Entry (2nd year for B.Tech) see the procedure for admissions in the 2019 Prospectus at http://admissions.dtekerala.gov.in/downloads/Prospects2019.pdf
Sir I am studying biology science in class 11 . What should I do after completing 12 to appear for civil service examination.
Posted by Gayathri Dev J B, Kerala On 17.05.2020
View Answer
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉൾപ്പടെ 24 ൽ പരം സർവീസുകളിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്, ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള താൽപര്യമുള്ള ഒരു കോഴ്സിലൂടെ ബിരുദമെടുക്കുക എന്നതാണ്.
സിവിൽ സർവീസ് പരീക്ഷയ്ക്ക് 2 ഘട്ടമുണ്ട്. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ, പെഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ). ബിരുദമെടുത്ത ശേഷം സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ അഭിമുഖീകരിക്കണം. യോഗ്യതാ കോഴ്സിന്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയാൽ മതി. പൊതു സ്വഭാവമുള്ളതും അഭിരുചി അളക്കുന്നതുമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള 2 പേപ്പർ അടങ്ങുന്നതാണ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള രണ്ടാം ഘട്ടമാണ് മെയിൻ പരീക്ഷ. മൊത്തം 9 പേപ്പർ ഉണ്ട്. വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ. അതിൽ രണ്ടെണം, യോഗ്യതാ പേപ്പറുകളാണ്. ബാക്കി 7 എണ്ണം, റാങ്ക് നിർണയത്തിനു പരിഗണിക്കുന്നവയും. ഈ 7 പേപ്പറിൽ രണ്ടെണ്ണം ഓപ്ഷണൽ പേപ്പർ ആണ്. ലഭ്യമാക്കിയിട്ടുള്ള മൊത്തം 26 ഓപ്ഷണൽ വിഷയങ്ങളിൽ നിന്നും ഇഷ്ടമുള്ള ഒരു ഓപ്ഷണൽ തിരഞ്ഞെടുക്കാം. അതിൽ രണ്ടു പേപ്പർ ഉണ്ടാകും
മെയിൻ പരീക്ഷയ്ക്ക് ഏതു വിഷയമാണോ ഓപ്ഷണലായി മനസ്സിൽ കാണുന്നത്, അതിനനുസരിച്ച് ബിരുദ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുണ്ട്. ബിരുദ വിഷയങ്ങൾ ഒഴിവാക്കി പട്ടികയിലുള്ള മറ്റൊരു വിഷയം പഠിച്ച് മെയിൻ എഴുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പരീക്ഷ അഭിമുഖീകരിക്കുന്ന ആളാണ്. മെയിൻ പരീക്ഷ യോഗ്യത നേടുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റ് തുടർന്ന് ഉണ്ടാകും. റാങ്ക് പട്ടികയിൽ വളരെ മുന്നിലെത്തിയാൽ ഇഷ്ടപ്പെട്ട സർവീസ് കിട്ടും. അഖിലേന്ത്യാ സർവീസായ ഐ.എ.എസ് - ൽ സ്വന്തം സംസ്ഥാനത്ത് തന്നെ പോസ്റ്റിംഗ് വേണമെങ്കിൽ മികച്ച റാങ്ക് വേണം. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സിലബസ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ മസ്സിലാക്കാൻ, 2020 ലെ സിവിൽ സർവീസസ് പ്രിലിമിറ്റി വിജ്ഞാപനം, www.upsc.gov.in ൽ ഉള്ളത് പരിശോധിക്കുക.
is it possible to take msc maths for a btech mehanical graduate
Posted by aneesh, palakkad On 16.05.2020
View Answer
ബി.ടെക് കഴിഞ്ഞ്, മാത്തമാറ്റിക്സ് എം.എസ്.സി/മാത്തമാറ്റിക്സ് ഇന്റഗ്രേറ്റഡ് എം.എസ്.സി-പി.എച്ച്.സി, പ്രോഗ്രാമുള്ള ചില സ്ഥാപനങ്ങൾ. വിവിധ ഐ.ഐ.ടി.കൾ: എം.എസ്.സി- (ബോംബെ, ഡൽഹി, ഗാന്ധിനഗർ, ഹൈദരബാദ്, ഇൻഡോർ (രണ്ടാം സെമസ്റ്ററിൽ, എം.എസ്.സി- പി.എച്ച്.ഡി. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേക്ക്, വേണമെങ്കിൽ മാറാം), ജോഡ്പൂർ, കാൺപൂർ, മദ്രാസ്, പട്ന, റൂർഖി, റോപ്പർ); ഇൻറഗ്രേറ്റഡ് എം.എസ്.സി- പി.എച്ച്.ഡി: ഭുവനേശ്വർ; ജോയൻറ് എം.എസ്.സി- പി.എച്ച്.ഡി: ഖരഗ്പൂർ; ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി: ഐ.ഐ.എസ്.സി, ബാംഗളൂർ. ഇവിടെയെല്ലാം പ്രവേശനം, ജോയൻറ് അഡ്മിഷിൻ ടെസ്റ്റ് ഫോർ എം.എസ്.സി (ജെ.എ.എം- ജാം) വഴിയാണ് https://jam.iitk.ac.in/
ടി. ഐ.എഫ്.ആർ (മുംബെ, ബംഗളൂരു): ഇന്റഗ്രേറ്റഡ് എം.എസ്.സി- പി.എച്ച്.ഡി (http://univ.tifr.res.in/gs2020/), ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്: എം.എസ്.സി (www.cmi.ac.in); ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത: മാസ്റ്റർ ഓഫ് മാത്തമാറ്റിക്സ് (www.isical.ac.in). എല്ലായിടത്തും പ്രവേശന പരീക്ഷയുണ്ട്. ബി.ടെക് കഴിഞ്ഞ്, ഇന്റഗ്രേറ്റേഡ് പി.എച്ച്.ഡിക്കു ചേരാൻ, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഐസർ), ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (നിസർ), അലഹബാദ് ഹരീഷ് ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ അവസരമുണ്ട്. നാഷണൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് നടത്തുന്ന പ്രവേശന പരീക്ഷ എഴുതണം.(www.nbhm.dae.gov.in )
I'm in 12 science stream .How to become forensic scientist.Top colleges in Kerala.
Posted by Thasneem.T, Kollam On 16.05.2020
View Answer
No institution offered BSc Forensic Science in Kerala. There is a B Voc Course in Forensic Science at St. Thomas College Thrissur as per their website. https://stthomas.ac.in/b-voc-programmes/
ഫോറൻസിക് സയൻസ് എം.എസ്.സിയുള്ള ചില സ്ഥാപനങ്ങൾ:വാരണാസി ബനാറസ് ഹിന്ദു സർവകലാശാല; ഹൈദരബാദ് ഒസ്മാനിയ സർവകലാശാല; ഛത്തിസ്ഗർ
ഗുരു ഘാസിദാസ് വിശ്വ വിദ്യാലയ; റോത്തക് മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി; സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വ വിദ്യാലയ; അഹമ്മദാബാദ് രക്ഷ ശക്തി യൂണിവേഴ്സിറ്റി;
ഗാന്ധിനഗർ ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി; ഹരിയാന ജി.ഡി.ഗോയെങ്കെ യൂണിവേഴ്സിറ്റി; നോയിഡ അമിറ്റി യൂണിവേഴ്സിറ്റി; ലക്നൗ അംബേദ്കർ യൂണിവേഴ്സിറ്റി (എം.എസ്.സി ഫോറൻസിക് സയൻസ് & ക്രിമിനോളജി); ചെന്നൈ മദ്രാസ് സർവകലാശാല (സൈബർ ഫോറൻസിക് സ് & ഇൻഫർമേഷൻ സെക്യൂറിറ്റി); പുതുശ്ശേരി പോണ്ടിച്ചേരി സർവകലാശാല (പി.ജി.ഡിപ്ലോമ). ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ, ഫൊറൻസിക് സൈക്കോളജി, പി.എച്ച്.ഡി. പ്രോഗ്രാമുണ്ട്. ധാർവാർഡ് കർണാടക് യൂണിവേഴ്സിറ്റിയിൽ, ക്രിമിനോളജി & ഫോറൻസിക് സയൻസിൽ എം.എ, എം.ഫിൽ, പി.എച്ച്.ഡി ലഭ്യമാണു്. Calicut University also provides MSc Forensic Science
സർ,
1.KEAM പ്രൊഫൈലിൽ photo,Details,& EWS Certificate upload ചെയ്യാനുള്ള facility എന്നിവ മാത്രമാണ് available, മറ്റു details(signature,cetificate)available അല്ല, എന്തുകൊണ്ട്?
2.EWS cetificate,പ്രൊഫൈലിൽ ലഭ്യമായ മാതൃകയിൽ തന്നെ upload ചെയ്യണോ? ഞാൻ ഇപ്പോൾ upload ചെയ്തിട്ടുള്ളത് village officer തന്ന (ഗസെറ്റിൽ village officer ക് ലഭിച്ച certificate ആണ് )certificate ആണ്. ഇത് reject ചെയ്യപ്പെടുമോ?
Posted by SREEVALSAN. K, Thrissur On 14.05.2020
View Answer
Contact the office of the Commissioner for Entrance Examinations over the helpline number and represent your grivence
I want to know all about nebosh course.job opportunities,existance of the course placement type of the course and all about this field
And which are the best places to study this course
Pls clear my doubts sir
Posted by Adith.A.R, Kandassankadavu On 14.05.2020
View Answer
Post the question at 'Study Abroad' in this portal
Which are the 26 optional subjects in IAS main exam?
Posted by A.R.Vaisakh, Pandalam On 13.05.2020
View Answer
See Page 27 of the Notification at https://upsc.gov.in/sites/default/files/Notification-CSPE_2020_N_Engl.pdf
(i) Agriculture
(ii) Animal Husbandry and Veterinary Science
(iii) Anthropology
(iv) Botany
(v) Chemistry
(vi) Civil Engineering
(vii) Commerce and Accountancy
(viii) Economics
(ix) Electrical Engineering
(x) Geography
(xi) Geology
(xii) History
(xiii) Law
(xiv) Management
(xv) Mathematics
(xvi) Mechanical Engineering
(xvii) Medical Science
(xviii) Philosophy
(xix) Physics
(xx) Political Science and International Relations
(xxi) Psychology
(xxii) Public Administration
(xxiii) Sociology
(xxiv) Statistics
(xxv) Zoology
(xxvi) Literature of any one of the following languages:Assamese, Bengali, Bodo, Dogri, Gujarati, Hindi, Kannada, Kashmiri, Konkani, Maithili, Malayalam, Manipuri, Marathi, Nepali, Odia, Punjabi, Sanskrit, Santhali, Sindhi, Tamil, Telugu, Urdu and English.
ഞാൻ +2 science വിദ്യാർത്ഥി ആണ്. എനിക്ക് എഞ്ചിനീയറിംഗ് എടുക്കാൻ ആണ് ആഗ്രഹം. അത് ഇന്ത്യ കു വെളിയിൽ ചെയ്യാനാണ് താല്പര്യം. ബിടെക് ആണോ എംടെക് ആണോ വെളിയിൽ എടുക്കആണ് നല്ലത്??
Posted by Vishwas, Kottayam,Kerala On 13.05.2020
View Answer
Post the question at 'Study Abroad' in this portal....