ICAR 2020 UG admission ന് apply ചെയ്തു. ഈ പരീക്ഷ ജൂൺ ഒന്നാം തീയതി നടത്തും എന്നാണ് പറഞ്ഞിരുന്നത്. കൊറോണ വൈറസ്ന്റെ സാഹചര്യത്തിൽ ഈ exam date ന് വ്യത്യാസം വന്നിട്ടുണ്ടോ?
Posted by Felwin Yesudas, Wadakkanchery On 21.05.2020
View Answer
Exam will not be held on June 1 2020. The last date for applying has been extended to 31.5.2020. The other dates will change accordingly. It will come oin due course.
+1 സയൻസ് വിദ്യാർത്ഥിയാണ്. +2 കഴിഞ്ഞു IIT മദ്രാസിൽ കമ്പ്യൂട്ടർ സയൻസ് and എഞ്ചിനീയറിംഗ് എന്ന കോസിന്റെ ജോലി സാധ്യത എത്രയാണ്?
Posted by Abhinand , Kannur On 21.05.2020
View Answer
Computer science has wide scope always in the Information Technology field In software development (programming or coding)and Hardware field (physical components of a computer and related systems). There are hundreds of companies in this field giving openings to Computer Science engineers. You can find openings in Electronics sector, Automation, Networking systems, gaming sector, Artificial Intelligence, Robotics, and many others,
Respected Sir,
When i applied for KEAM. in the place for category i selected NA general. However i actually belong to General EWS category. So should i now just upload my EWS certificate keeping my category as NA general or should i change my category to EWS in order to get the benifits. If the category is to be changed, kindly tell me how to do the same.
Posted by രോഹിത്, കൊച്ചി On 21.05.2020
View Answer
You have to change the category and also upload the necessary documents in support of your claim. You may get into your home page and edit the required fields and upload the necessary documents, Instructions will be there in the website.
പ്ലസ് വൺ ബിയോളജി സയൻസ് വിദ്യാർത്ഥിയാണ്. B.V. Sc
പഠിക്കാനാണ് ആഗ്രഹം. ഇതിനായി എന്താണ് ചെയ്യണ്ടത്?
B.V.Sc ക്ക് തൊഴിൽ സാധ്യതയുണ്ടോ?
Posted by Nourin, Palakkad On 20.05.2020
View Answer
വെറ്ററനറി ഡോക്ടറാകാൻ, ബാച്ചലർ ഓഫ് വെറ്ററനറി സയൻസ് & ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്.സി & എ.എച്ച്) എന്ന അഞ്ചര വർഷത്തെ കോഴ്സ് ജയിക്കണം. പ്ലസ് ടു തലത്തിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ്, എന്നീ വിഷയങ്ങൾ പഠിച്ച്, ഓരോന്നും ജയിച്ച്, നാലിനും കൂടി, മൊത്തത്തിൽ 50% മാർക്ക് നേടിയിരിക്കണം എന്നതാണ്, പ്രവേശനത്തിനു വേണ്ട, വെറ്ററനറി കൗൺസിലിന്റെ, വിദ്യാഭ്യാസയോഗ്യത. കേരളത്തിലെ ഒരു കുട്ടിക്ക്, ഈ പ്രോഗ്രാമിൽ, രണ്ടു രീതിയിൽ പ്രവേശനം നേടാം. കേരള പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന അലോട്ട്മെന്റ് ആണ്, അതിലൊന്ന്. രാജ്യത്തെ അംഗീകാരമുള്ള വെറ്ററനറി കോളേജുകളിലെ, 15% അഖിലേന്ത്യാ ക്വാട്ട സീറ്റ് വഴിയുള്ള പ്രവേശനമാണ്, രണ്ടാമത്തേത്. രണ്ടിനും ബാധകമായ പ്രവേശനപരീക്ഷ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻഡ് ടെസ്റ്റ് (നീറ്റ്) ആണ്. അതു കൊണ്ട്, പ്രവേശനത്തിൽ താൽപര്യമുണ്ടെങ്കിൽ, നീറ്റിന് അപേക്ഷിച്ച്, അത് അഭിമുഖീകരിച്ച്, യോഗ്യത നേടണം.
പക്ഷെ, രണ്ടിന്റെയും യോഗ്യതാ വ്യവസ്ഥകൾ വിഭിന്നമാണ്. നീറ്റ് പ്രോസ്പക്sസ് പ്രകാരമുള്ള സ്കോർ നേടുന്നവർക്കേ, അഖിലേന്ത്യാ ക്വാട്ടയിൽ അപേക്ഷിക്കാനാകൂ. നീറ്റിൽ, ജനറൽ-50-ാം പെർസൻടൈൽ സ്കോർ; പട്ടിക/മറ്റു പിന്നാക്ക വിഭാഗങ്ങൾ-40-ാം പെർസൻടൈൽ സ്കോർ. വെറ്ററനറി കൗൺസിലാണ്, അലോട്ടുമെന്റ് നടത്തുന്നത്. നീറ്റ് റിസൽട്ട് വന്ന ശേഷമേ ഇതിലേക്ക് ഓപ്ഷൻ വിളിക്കു (2019 ലെ ഇൻഫർമേഷൻ ബുള്ളറ്റിൻ www.vcicounseling.nic.in ൽ)
കേരള എൻട്രൻസ് കമ്മീഷണറുടെ ബി.വി.എസ്.സി & എ.എച്ച് അലോട്ട്മെന്റിനു പരിഗണിക്കപ്പെടാൻ, നീറ്റിൽ 720 ൽ 20 മാർക്ക് വേണം. ബയോളജിക്കു പകരം ബയോടെക്നോളജി എന്ന വ്യവസ്ഥ, കീം 2019 പ്രോസ്പക്ടസിൽ ഇല്ല. പ്രവേശന പരീക്ഷാ കമ്മീഷണർ, പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കുകയും വേണം (2020 ലെ പ്രോസ്പക്ടസ് - ന്, http://cee-kerala.org/; https://cee.kerala.gov.in കാണണം).
You can get jobs as Veterinary Surgeon in the Animal Husbandry Department of State and Central Government. You can think of Private practice, go for teaching, higher studies, research and similar other filed.
സർ,ഞാൻ lbs ന്റെ 2019 ഓൺലൈൻ അലോട്മെന്റ് വഴി ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ കോഴ്സ് ഒരു സ്വകാര്യ കോളേജിൽ പ്രേവേശനം നേടി, ഇപ്പൊ ഈ കോഴ്സിൽ നിന്നും മാറാൻ താല്പര്യം ഒണ്ട് അതിനു എന്തെങ്കിലും തടസം ഉണ്ടോ
Posted by Biji, Trivandrum On 20.05.2020
View Answer
കേരളത്തിലെ 2019 ലെ പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശന പ്രോസ്പക്ടസ്സിലെ ക്ലോസ് 14 ൽ, പ്രവേശനം നേടിയ ശേഷം, സീറ്റ് വേണ്ടന്നു വയ്ക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച്, ഗവണ്മെന്റ് മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ ഒരാൾ, പ്രവേശന റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞശേഷം, സീറ്റ് വേണ്ടെന്നുവച്ചാൽ നഷ്ടപരിഹാരമായി 50000 രൂപ നൽകേണ്ടതുണ്ട്. എന്തെങ്കിലും സ്റ്റൈപ്പൻഡ്/സാലറി ലഭിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചടയ്ക്കുകയും വേണം. പട്ടിക/ഒ.ഇ.സി വിഭാഗക്കാരിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതല്ല. വാർഷിക കുടുംബവരുമാനം 75000 രൂപയിൽ താഴെയാവുകയും അപേക്ഷയ്ക്കൊപ്പം അത് തെളിയിക്കുന്നതിനുള്ള വരുമാന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിട്ടുള്ള, "കേരളീയൻ" വിഭാഗത്തിൽപെടുന്ന അപേക്ഷകരും നഷ്ടപരിഹാരം നൽകേണ്ടതില്ല. അതിനാൽ ഇപ്പോൾ പഠിക്കുന്ന പാരാമെഡിക്കൽ കോഴ്സ് വേണ്ടന്നു വയ്ക്കാൻ ഈ വ്യവസ്ഥകൾക്കു വിധേയമായി, തടസ്സമൊന്നുമില്ല. നിങ്ങൾ നഷ്ടപരിഹാരം അടയ്ക്കേണ്ട വിഭാഗത്തിൽ പെടുന്ന ആളാണെങ്കിൽ, തുക അടച്ചശേഷമേ പ്രവേശന സമയത്ത് നൽകിയ നിങ്ങളുടെ രേഖകൾ നിങ്ങൾക്ക് തിരികെ ലഭിക്കുകയുള്ളു.
ഞാൻ പ്ലസ് ടു ബയോളജി സയൻസ് പഠിക്കുന്നു. എങ്ങനെയാണ് ഇന്ത്യൻ നേവിയിൽ ചേരാൻ കഴിയുക,
Posted by Vismaya s, Vatakara On 20.05.2020
View Answer
There is no provision for Girls to join Indian Navy after Plus 2 as of now. Women can try for Indian Navy after Degree. ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (ഐ.എൻ.ഇ.ടി-ഇനറ്റ്), എൻട്രി/മേഖല അനുസരിച്ച്, വിവിധ സ്ട്രീമുകളിൽ, ബിരുദം, ബിരുദാനന്തര ബിരുദo തുടങ്ങിയ യോഗ്യതയുള്ളവർക്കായി നടത്തുന്ന പരീക്ഷയാണ്, ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ്. ഭാവിയിൽ ഈ എൻട്രിയിൽ താൽപര്യമുണ്ടെങ്കിൽ, www.joinindiannavy.gov.in ൽ ഉള്ള, പുതിയ 'ഇനറ്റ്' വിജ്ഞാപനം പരിശോധിച്ച്, താൽപര്യമുള്ള എൻട്രിയ്ക്കു ബാധകമായ യോഗ്യത, പ്ലസ് ടു കഴിഞ്ഞ്, കരസ്ഥമാക്കി മുന്നോട്ടു പോവുക
Now studying biology science in plus two.what are the qualifications to join indian navy
Posted by Vismaya s, Vatakara On 20.05.2020
View Answer
For women,minimum Graduation is needed for entry into Navy. See a detailed notification giving the eligibility requirements http://www.davp.nic.in/WriteReadData/ADS/eng_10701_3_1920b.pdf
I am a bsc computer science student second year which higher studies can be done other than computer science
Posted by QULIYET JACK H A, THRISSUR On 20.05.2020
View Answer
You can think about Masters in Computer Science, Masters in Computer Applications, Masters in Information Technology if you want to continue in the Computer Science sector,
ഏതെല്ലാം വിദേശ രാജ്യങ്ങളിെലെ bvsc and ah കോഴ്സു v ക്ക് ഇന്ത്യയിൽ അംഗീകാരമുണ്ട് Philippines ൽ പഠിച്ചതിനു ശേഷം ഇന്ത്യയാൽ പ്രക്ടിസു െചെയൂ വാൻ സാധിക്കുമോ
Posted by Sree Kumar.K, Chengannur On 20.05.2020
View Answer
Post the question at Study Abroad in this portal
ജേർണലിസം കഴിഞ്ഞവർക്ക് മാത്രേമേ news channels ൽ
News reader ആവാൻ കഴിയൂ ?
Posted by Ardra B Murali, Oyoor Kollam On 20.05.2020
View Answer
There are no such conditions it is known. Now news reading has given way to news presentation in majority of cases.. Its the communication skills needed, presentation skills, general awareness etc that that would be considered for moving ahead with the news presentation,