ഞാൻ കമ്പ്യൂട്ടർ സയൻസ് പ്ലസ് ടു വിദ്യാർത്ഥി ആണ്. എനിക്ക് ഫിസിക്സ് വിഷയം ഇല്ലാത്ത ഏതൊക്ക കോഴ്സ് ആണ് പഠിക്കാൻ പറ്റുക. BBA നന്നാകുമോ...
Posted by Adarsh k. S, Thrissur On 24.05.2020
View Answer
ഏതു വിഷയ കോമ്പിനേഷൻ ഉള്ള ഹയർ സെക്കന്ററി ജയിച്ചവർക്ക് ബാച്ചലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി.സ്റ്റാറ്റിസ്റ്റിക്സ്, ആലോചിക്കാം. കൂടാതെ മറ്റു നിരവധി സയൻസ് ഇതര കോഴ്സുകൾക്കും അപേക്ഷിക്കാം.
I'm a student currently studying in 12 th grade(computer science stream) . I would like to engage my career in Reserve Bank of India Recently
Through a career guidance class I decided to get a
BSc economics hons, for better coherence for my career. I would like to know if I am choosing the right degree, and if I am so, which are the best colleges in India for the course?
Posted by Rahul, Muvattupuzha On 24.05.2020
View Answer
സമീപകാലത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസസ് ബോർഡ്, ഡയറക്ട് റികൂട്ട്മെന്റ് (ഡി.ആർ) വഴി ഗ്രേഡ് ബി ഓഫീസർമാരെ തിരഞ്ഞെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഓഫീസർ (ജനറൽ) വിഭാഗത്തിൽ അപേക്ഷിക്കാൻ, ബിരുദം വേണം. 10, 12/ഡിപ്ലോമ/തത്തുല്യം, ബിരുദം, എന്നിവയിൽ ഓരോന്നിലും, മൊത്തം 60% മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗം 50%)/തത്തുല്യ ഗ്രേഡ് വേണം. ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് & പോളിസി റിസർച്ച് (ഡി.ഇ.പി.ആർ) ലെ ഓഫീസർ തസ്തികയ്ക്ക് പി.ജി.ബിരുദം വേണം. ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ ഇക്കണോമിക്സ്, ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ്/ഫിനാൻസ്, അല്ലെങ്കിൽ അഗ്രിക്കൾച്ചറൽ/ബിസിനസ്/ഡവലപ്മെന്റൽ/അപ്ലൈഡ് തുടങ്ങിയ ഇക്കണോമിക്സ് അനുബന്ധ വിഷയങ്ങളിൽ മാസ്റ്റേഴ്സ്, ഫിനാൻസ് പി.ജി.ഡി.എം/എം.ബി.എ ഉള്ളവരെ പരിഗണിക്കും. ഡിപാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമേഷൻ മാനേജ്മെന്റ് (ഡി.എസ്.ഐ.എം) വിഭാഗത്തിൽ ഓഫീസർ തസ്തികയ്ക്ക് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സ് (ഖരഗ്പൂർ ഐ.ഐ.ടി)/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സ് (ഐ.ഐ.ടി.ബോംബെ) എന്നിവയിലെ മാസ്റ്റേഴ്സ്, എം.സ്റ്റാറ്റ് (ഐ.എസ്.ഐ), പി.ജി.ഡിപ്ലോമ ഇൻ ബിസിനസ് അനലറ്റിക്സ് (ഐ.എസ്.ഐ കൊൽക്കത്ത - ഐ.ഐ.ടി ഖരഗ്പൂർ- ഐ.ഐ.എം.കൊൽക്കത്ത സംയുക്ത പ്രോഗ്രാം) തുടങ്ങിയവ പരിഗണിക്കും. മാത്തമാറ്റിക്സ് എം.എസ്.സി.യും, ഒരു മുൻനിര സ്ഥാപനത്തിൽ നിന്നും, സ്റ്റാറ്റിസ്റ്റിക്സിലോ ബന്ധപ്പെട്ട മേഖലയിലോ ഒരു വർഷത്തെ പി.ജി.ഡിപ്ലോമയും ഉള്ളവർക്കും അപേക്ഷിക്കാം. മാർക്ക്/പ്രായം സംബന്ധിച്ച വ്യവസ്ഥകളുണ്ട്. ചില തസ്തികകൾക്ക്, ചില ഉയർന്ന യോഗ്യതയ്ക്ക്, പരിഗണനയുണ്ട്. തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായാണ്. ആദ്യഘട്ടം, ഓൺലൈൻ പരീക്ഷയാണ്. രണ്ടാം ഘട്ടത്തിൽ, ഓൺലൈൻ/റിട്ടൺ പരീക്ഷയും ഉണ്ട്. അതിനു ശേഷം, ഇന്റർവ്യൂ ഉണ്ടാകും. വിശദാംശങ്ങൾക്കായി www.rbi.org.in ലെ വിജ്ഞാപനം പരിശോധിക്കുക. (വാട്ട്സ് ന്യൂ > റിക്രൂട്ട്മെന്റ് റിലേറ്റഡ് അനൗൺസ്മെന്റ്സ് > കറന്റ് വേക്കൻസീസ് > വേക്കൻസീസ് > 2019 > സെപ്തംബർ 20)
For BA/BSc/Integrated Economics Programmes, you can try Central Universities, Gokhale Institute of Politics and Economics, Indian Institute of Technology, Madras; Delhi University, and several other universities. At the PG level also there are many reputed institutions.
ഞാൻ +1 ബയോളജിസയൻസ് വിദ്യാർത്ഥിനിയാണ്. +2 കഴിഞ്ഞ് BSc. ഫോറൻസിക് സയൻസ് പഠിക്കാനാണ് താൽപര്യം. അതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത്?+2 -ൽ എത്ര ശതമാനം മാർക്ക് ആവശ്യമാണ്?കേരളത്തിൽ ഈ കോഴ്സുള്ള ഗവൺമന്റ് കോളേജുകൾ ഏതൊക്കെയാണ്? നീറ്റ് ന് ഈ കോഴ്സുമായി എന്തെങ്കിലും പ്രയോജനമുണ്ടോ? കോഴ്സിന്റെ വിശദാംശങ്ങൾ.?
Posted by Anjana.A.Nair , Pothencode On 23.05.2020
View Answer
ശാസ്ത്രീയമായി കുറ്റങ്ങൾ തെളിയിക്കുന്നതിനെക്കുറിച്ചു പഠിക്കുന്ന മേഖലയാണിത്. കേരളത്തിൽ ഇതിൽ ബാച്ചലർ കോഴ്സുകൾ ഇല്ല. നീറ്റുമായി ഈ കോഴ്സിന് ബന്ധമൊന്നുമില്ല.
സർ
ഞാൻ MFL (Madras Fertilizers Ltd) ൻറെ GET (Graduate Engineer Trainee) Post ലേക്ക് Shortlist ആയിട്ടുണ്ട് അത് MFL ൻറെ Site ൽ Publish ചെയ്തിട്ടുണ്ട് . പക്ഷെ ഇതുവരെ interview നടന്നിട്ടില്ല . കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം അനുസരിച്ചു പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യ വത്ക്കരിക്കാൻ പോകുകയാണാല്ലോ അതുകൊണ്ടു നിലവിലുള്ള ഈ റിസൾട്ട് അവർ റദ്ദാക്കുമോ ?
Posted by Mithun, Ernakulam On 23.05.2020
View Answer
ഇത് സംബന്ധിച്ച തീരുമാനം സ്ഥാപനമാണ് അറിയിക്കേണ്ടത്. സർക്കാർ പ്രഖ്യാപിച്ച നയം ഈ സ്ഥാപനത്തിന് ബാധകമാണോ എന്ന് ആദ്യം അറിയണം. അത് ബാധകമാക്കി ഉത്തരവിറങ്ങും വരെ അത് ഇപ്പോഴുള്ള നിലയിൽ തുടരും. അതുകൊണ്ട് തലകാലം പൂർവ സ്ഥിതി തുടരും എന്ന് കരുതാം.
Sir,
Iam a humanities student(+2). I wish to study B.Voc Hospitality and tourism. Some peoples said this course is not suitable for girls.Is it true? Can I apply for this?
Posted by Avani, Haripad On 23.05.2020
View Answer
If you are interested in a career in Hospitality and Tourism sector and if you want to do a B.Voc course in that , go ahead. It is your interest that matters . A large number of girls can be seen working in tourism and hospitality sector across the country
+2 വിദ്യാർത്ഥിയാണ്. ഫോറൻസിക് മേഖലയിൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നു. അതിനു വേണ്ടി +2 കഴിഞ്ഞതിനു ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണം? അതിനായി പ്രത്യേക എൻട്രൻസ് പരീക്ഷ വല്ലതും ഉണ്ടോ?
Posted by Aravind , Areekode, malappuram On 23.05.2020
View Answer
കേരളത്തിൽ ഫോറൻസിക് സയൻസിൽ ബാച്ചലർ കോഴ്സ് നടത്തുന്ന ഒരു കോളേജും സർക്കാർ/സ്വകാര്യ മേഖലയിൽ ഇല്ല. എന്നാൽ കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള കേന്ദ്രങ്ങളിൽ കോഴ്സുണ്ട്. സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസ്, സൈബർ ഫോറൻസിക്സിൽ ബി.എസ്.സി. കോഴ്സ് നടത്തുന്നുണ്ട്. പണമിടപാടുകൾ, ഇ- കൊമേഴ്സ്, വെബ് സൈറ്റ് മാനേജ്മെൻറ്, സോഷ്യൽ നെറ്റ് വർക്കിംഗ് തുടങ്ങിയ മേഖലകളിലെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെട്ട കോഴ്സാണിത്. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച, പ്ലസ് ടു ആണ് യോഗ്യത. പ്ലസ് ടുവിന്, മാത്തമാറ്റിക്സിന് 50% മാർക്കും, ഫിസിക്സ്, കെമിസ്ടി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് മൊത്തത്തിൽ 55% മാർക്കുo ഉണ്ടായിരിക്കണം.
ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള, കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്); ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്)
ഫോറൻസിക് സയൻസ് എം.എസ്.സിയുള്ള ചില സ്ഥാപനങ്ങൾ:വാരണാസി ബനാറസ് ഹിന്ദു സർവകലാശാല; ഹൈദരബാദ് ഒസ്മാനിയ സർവകലാശാല; ഛത്തിസ്ഗർ; ഗുരു ഘാസിദാസ് വിശ്വ വിദ്യാലയ; റോത്തക് മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി; സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വ വിദ്യാലയ; അഹമ്മദാബാദ് രക്ഷ ശക്തി യൂണിവേഴ്സിറ്റി; ഗാന്ധിനഗർ ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി; ഹരിയാന ജി.ഡി.ഗോയെങ്കെ യൂണിവേഴ്സിറ്റി; നോയിഡ അമിറ്റി യൂണിവേഴ്സിറ്റി; ലക്നൗ അംബേദ്കർ യൂണിവേഴ്സിറ്റി (എം.എസ്.സി ഫോറൻസിക് സയൻസ് & ക്രിമിനോളജി); ചെന്നൈ മദ്രാസ് സർവകലാശാല (സൈബർ ഫോറൻസിക് സ് & ഇൻഫർമേഷൻ സെക്യൂറിറ്റി); പുതുശ്ശേരി പോണ്ടിച്ചേരി സർവകലാശാല (പി.ജി.ഡിപ്ലോമ). ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ, ഫൊറൻസിക് സൈക്കോളജി, പി.എച്ച്.ഡി. പ്രോഗ്രാമുണ്ട്. ധാർവാർഡ് കർണാടക് യൂണിവേഴ്സിറ്റിയിൽ, ക്രിമിനോളജി & ഫോറൻസിക് സയൻസിൽ എം.എ, എം.ഫിൽ, പി.എച്ച്.ഡി ലഭ്യമാണു്. കോഴിക്കോട് സർവകലാശാലയിൽ എം.എസ്.സി. പ്രോഗ്രാം ഉണ്ട്. (കേരളാ പോലീസ് അക്കാദമി തൃശൂർ)
കോഴിക്കോട് സര്വകലാശാല നടത്തുന്ന കോഴ്സിന് വേണ്ട യോഗ്യത ഇങ്ങനെയാണ്: B.Sc. Degree
in Forensic Science/ B.Voc. Forensic Science/B.Voc. Applied Microbiology & Forensic Science /B.Sc. Zoology/ B.Sc. Botany/ B.Sc. Chemistry/ B.Sc. Physics/B.Sc.Microbiology/ B.Sc. Medical Microbiology/ B.Sc. Biochemistry/ B.Sc.Medical Biochemistry/B.Sc. Biotechnology/B.Sc. Genetics/ B.Tech Computer Science/ B.Tech Information Technology / BCA/B.Sc. Computer Science/ B.Sc. Information Technology
ഓരോ സ്ഥാപനത്തിലെയും യോഗ്യത നോക്കി കോഴ്സ് എടുത്തു മുന്നോട്ട് പോകുക.
സർ,
KEAM profile ൽ category EWS ആക്കേണ്ടത് ഉണ്ടോ? ഇപ്പോൾ NA General എന്നാണ്. എങ്ങനെ ചെയ്യും? അതിനുള്ള സൗകര്യം ഇല്ലല്ലോ?,EWS Certificate upload ചെയ്തിട്ടുണ്ട്. വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
Posted by SREEVALSAN. K, Thrissur On 22.05.2020
View Answer
ആ ഓപ്ഷൻ ഉണ്ടെങ്കിൽ അത് മാറ്റുന്നതാണ് നല്ലത്. സൗകര്യം ഇല്ലെങ്കിൽ ഒന്നും ചെയ്യേണ്ട. വിദ്യാര്ഥിക്കെ ഹോം പേജ് കാണാൻ കഴിയു.
Is it possible to do degree in statistics after plus two commerce without maths? What are the scopes of statistics?
Posted by Aiswarya R, Alappuzha On 22.05.2020
View Answer
കേരളത്തിലെ വിവിധ സർവകലാശാലകളിൽ, ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് കോഴ്സ് പ്രവേശനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യത, വ്യത്യസ്തമാണ്.
ഹയർ സെക്കണ്ടറി തലത്തിൽ, മാത്തമാറ്റിക്സ്സ്, സ്റ്റാറ്റിസ്റ്റിറ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, എന്നിവയിലൊന്ന്, മറ്റ് ഓപ്ഷണലുകൾക്കൊപ്പം പഠിച്ചവർക്ക്, കോഴിക്കോട് സർവകലാശാലയിലും, മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്, ഒരു വിഷയമായി പഠിച്ചവർക്ക്, മഹാത്മാഗാന്ധി സർവകലാശാലയിലും, ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനത്തിന് അപേക്ഷിക്കാം.
പ്ലസ് ടു സയൻസ് സ്ട്രീമിൽ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവർക്കേ, കണ്ണൂർ സർവകലാശാലയിൽ ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയൂ. മാത്തമാറ്റിക്സിനൊപ്പം, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നും കൂടി പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക്, കേരള സർവകലാശാലയിൽ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനം തേടാം.
അപ്പോൾ, കോഴിക്കോട്, മഹാത്മാഗാന്ധി സർവകലാശാലകളിൽ, സ്റ്റാറ്റിസ്റ്റിക്സ് ഒരു ഓപ്ഷണലായി പഠിച്ച, കൊമേഴ്സ് ഗ്രൂപ്പുകാർക്ക്, ബി.എസ്.സി.സ്റ്റാറ്റിസ്റ്റിക്സ്-ന് അപേക്ഷിക്കാം. പ്രവേശനം കിട്ടിയാൽ, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളാണ് പൊതുവെ കേംപ്ലിമന്ററി വിഷയങ്ങളായി തുടർന്നു പഠിക്കേണ്ടത്.
കണ്ണൂർ സർവകലാശാലയിൽ, കൊമേഴ്സ് ഗ്രൂപ്പുകാർക്ക്, ഈ കോഴ്സിന് അപേക്ഷിക്കാൻ പറ്റില്ല.
ഹയർ സെക്കണ്ടറി തലത്തിൽ, മാത്തമാറ്റിക്സ് ഓപ്ഷണൽ ഉള്ള, കൊമേഴ്സ് ഗ്രൂപ്പ് ഉണ്ട്. പക്ഷെ അവർ ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്-എന്നിവയിലൊന്നുകൂടി, ആ ഗ്രൂപ്പിൽ, പഠിക്കുന്നില്ല. സ്റ്റാറ്റിസ്റ്റിക്സ് വരുന്ന കൊമേഴ്സ് ഗ്രൂപ്പിൽ, മാത്തമാറ്റിക്സ് ഉൾപ്പെടുന്നില്ല. അതിനാൽ, കേരള സർവകലാശാലകളിൽ, കൊമേഴ്സ് ഗ്രൂപ്പിൽ, സ്റ്റാറ്റിസ്റ്റിക്സ് ഒരു ഓപ്ഷണലായി പഠിക്കുന്നവർക്ക്, ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനത്തിന് അപേക്ഷിക്കാൾ കഴിയില്ല. ഇവയാണ് നിലവിലെ വ്യവസ്ഥകൾ.
Sir can I change my category for keam .is it possible now.when I enter my profile I couldn't see any edit option there .pls help
Posted by Rahul, Ernakulam On 22.05.2020
View Answer
Contact the office of the Commissioner for Entrance Examinations in their helpline numbers immediately to sort out your problem.
Msc 2nd semester examination date
Posted by Arya , Panoor On 22.05.2020
View Answer
You have not specified the University. Visit the website of the Concerned university and ascertain.