I wanted to be a physiotherapist but I took computerscience stream and there was no biology in my 12 th so can I do paramedical courses
Posted by Amina. M, Trivandrum On 03.06.2020
View Answer
For Bachelor of Physiotherapy the applicant has to study Physics , Chemistry and Biology at Plus two level. You can apply for BASLP and B.Pharm courses even if you have t studied Biology.
ഹിന്ദി സാഹിത്യാചാര്യ പൂർത്തിയാക്കിയ ശേഷം ഹിന്ദിയിൽ ഡിഗ്രി എടുക്കുന്നതിനു എന്താണ് ചെയ്യേണ്ടത്.
Posted by Anandhu s k, Thiruvananthapuram On 03.06.2020
View Answer
കേരള സർവകലാശാലയിൽ പ്രൈവറ്റ് രെജിസ്ട്രേഷൻ വഴി ഇതിനു അവസരം ഉണ്ട്. ഓരോ വർഷത്തെയും വിജ്ഞാപനത്തിൽ ഇത് വ്യക്തമാക്കിയിരിക്കും ഇത് സംബന്ധിച്ച 2019 ലെ കെരള സർവകലാശാലയുടെ വിജ്ഞാപനതിലെ വ്യവസ്ഥ ഇതാണ്.
" B.A Hindi - Part I and Part II : Sahithyacharya/Praveen Cleared Candidates who have passed the Sahithyacharya title awarded by the Kerala Hindi Prachar Sabha or Rashtra Bhasha Praveen title awarded by Dakshin Bharath Hindi Prachar Sabha of Madras along with Pre-degree Examination of University of Kerala or any other examination recognized as equivalent thereto by the University can register as private candidates for B.A Hindi – Part I and Part II in two sittings (regular examinations). Such candidates should have completed 5 years after passing SSLC and 3 years after passing the Pre-degree examination or an examination recognized as equivalent by the University, prior to the II Year B.A Part I and Part II Examinations. :" പൂർണ വിജ്ഞാപനം https://de.keralauniversity.ac.in/pvtregn/resources/pdf/notification.pdf ഉള്ളത് പരിശോധിക്കുക.
I had completed my +2 in bioscience know I like to become an pilot .how can I achieve it? Which course should I prefer and it's fees ?
Posted by Amritha, Malappuram On 03.06.2020
View Answer
For Flying passenger and Cargo flights, you need to get a Commercial Pilot License. With a Plus 2 with Mathematics and Physics, English. The leading institution is IGRUA, UP. There will be entrance test and Interview/Pilot Aptitude Test/Psychometric Test etc. You can see the detailed latest advertisement including fee structure at https://cdn.digialm.com//per/g01/pub/898/ASM/WebPortal/6/PDF/Advertisement_2020.pdf. There are other Govt institutions also conducting this course.
ഞാൻ പ്ലസ്ടു എക്സാം കഴിഞ്ഞു നിൽക്കുകയാണ്. പ്ലസ്ടുവിന് ഞാൻ ബയോളജി സയൻസ് ആണ് എടുത്തിരുന്നത്. എതിക്ക് Bടc നഴ്സിംഗ് പഠിക്കാനാണ് ആണ് അതിയായ ആഗ്രഹം. കേരളത്തിന് അകത്ത് തന്നെയുള്ള ഉള്ള സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നതിനായി ഞാൻ എന്താണ് ചെയ്യേണ്ടത്
Posted by AMRUTH K M, Cherthala On 03.06.2020
View Answer
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ബി.എസ്.സി. നഴ്സിംഗ് കോഴ്സ് നടത്തുന്നുണ്ട്. ആലപ്പുഴ, കോഴിക്കോട്, കോട്ടയo, തൃശൂർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ, സർക്കാർ നഴ്സിംഗ് കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് 75 സീറ്റും മറ്റുള്ളിടങ്ങളിൽ 60 സീറ്റ് വീതവും ഉണ്ട്. പ്രതി വർഷ ട്യൂഷൻ ഫീസ് ഇപ്പോൾ, 20000 രൂപയാണ്. പ്രവേശനവർഷം ഡിസംബർ 31 ന്, 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. അംഗീകൃത ഹയർ സെക്കണ്ടറി തല പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50% മാർക്കു വാങ്ങിജയിച്ചിരിക്കണം. എസ്.ഇ.ബി.സി. വിഭാഗക്കാർക്ക് 45 ശതമാനം മതി. പട്ടിക വിഭാഗക്കാർ, പ്ലസ് ടു ജയിച്ചിരിക്കണo. മാർക്ക് നിബന്ധന അവർക്കില്ല. പ്രവേശന പരീക്ഷയില്ല. രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ മാർക്ക് പരിഗണിച്ചാണു് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുക. ഈ വർഷത്തെ അറിയിപ്പ് പ്ലസ് 2 ഫലം വന്ന ശേഷം ഉണ്ടാകും.വെബ് സൈറ്റ്: http://lbscentre.kerala.gov.in/
What degree I should opt after my +2.I would like to work as a company secratery.Is LLB with CS is a good degree?
Posted by Lismin joy, Thrissur On 03.06.2020
View Answer
You can think about Company Secretary courses after Plus 2 after clearing the Executive Entrance Test. You can also go for the CS courses after Degree. The job of a CS is very much related to Law and related matters also. So it would be a good option to do LLB and think of CS Courses
I'm studying in plus two humanities my exam is finish so sir I want to take Bsc journalism and mass communication how much mark needed in plustwo and the subjects offered for humanities students?
Posted by Swathikurup.j , Poojapura thiruvananthapuram On 03.06.2020
View Answer
It is BA Journalism and Mass Communication courses that are generally available. പ്ലസ് ടു പഠിച്ചവർക്ക് ജർണലിസം മേഖലയുമായി ബന്ധപ്പെട്ട കോഴ്സിൽ ചേരുന്നതിൽ തടസ്സമില്ല. പക്ഷെ, പ്രവേശനത്തിന് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ജർണലിസം വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് ഒരു പരിഗണനയുണ്ട്. കേരള സർവകലാശാലയിൽ, ജർണലിസം & മാസ് കമ്യൂണിക്കേഷൻ കോഴ്സിലെ പ്രവേശനത്തിന് പ്ലസ് ടു ആണ് യോഗ്യത. ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിഷിക്കാം. പ്രവേശനത്തിന് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ജർണലിസം വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് ആ വിഷയത്തിനു കിട്ടിയ മാർക്കിന്റെ 10 ശതമാനം കൂടി, ഹയർ സെക്കണ്ടറിയിലെെ മാർക്കിനോട് കൂട്ടും. കോഴിക്കോട്് സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ കോഴ്സ് ആണ് ഉള്ളത്. എല്ലാ ഗ്രൂപ്പുകാർക്കും അപേക്ഷിക്കാം. ഹയർ സെക്കണ്ടറിയിൽ മാസ് കമ്യൂണിക്കേഷൻ, മാസ് കമ്യൂണിക്കേഷൻ വിത് വെബ് ടെക്നോളജി, ജർണലിസം എന്നിവയിലൊന്ന് ഓപ്ഷണലായി പഠിച്ചവർക്ക് റാങ്കിംഗിൽ 50 മാർക്ക് പ്ലസ് ടു മാർക്കിനോട് ചേർക്കും. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ & ജർണലിസം, ബി.വൊക്. ബ്രോഡ് കാസ്റ്റിംഗ് & ജർണലിസം എന്നീ കോഴ്സുകളുണ്ട്. പ്ലസ് ടു ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് അതിന്റെ മാർക്കുംം 50 മാർക്ക് വേറെയും റാങ്കിംഗ് വേളയിൽ നൽകും. മറ്റുള്ളവരുടെ കാര്യത്തിൽ, എല്ലായിടത്തും ഹയർ സെക്കണ്ടറിയിലെ മൊത്തം മാർക്കായിരിക്കും റാങ്കിംഗിന് പരിഗണിക്കുക.
So we cannot predict the mark needed to get an admission. It depends on the Index mark you get among all the applicants. So apply and take part in the admission process..
ഞാൻ 12 കഴിഞ്ഞ് നിൽക്കുന്ന ഒരു വിദ്യാർത്ഥിനിയാണ്. എനിക്ക് bsc. ഫോറൻസിക് സയൻസ് പഠിക്കണമെന്ന് ഉണ്ട്. കേരളത്തിൽ തന്നെ പഠിക്കാനാണ് ആഗ്രഹം. കേരളത്തിൽ ഏതൊക്കെ ഗവണ്മെന്റ് കോളേജുകളിലും പ്രൈവറ്റ് കോളേജുകളിലുമാണ് bsc. ഫോറന്സിക് സയൻസ് എന്ന കോഴ്സ് ലഭ്യമാകുക? ജോലിസാധ്യത ഉള്ള ഒരു കോഴ്സ് ആണോ ഇത് ?
Posted by Anjitha, Cheriyanad On 02.06.2020
View Answer
ശാസ്ത്രീയമായി കുറ്റങ്ങൾ തെളിയിക്കുന്നതിനെക്കുറിച്ചു പഠിക്കുന്ന മേഖലയാണിത്. പോലീസ്-ബന്ധപ്പെട്ട വകുപ്പുകൾ, കെമിക്കൽ ടെസ്റ്റിംഗ് ലബോറട്ടറി , ഫിംഗർ പ്രിന്റ് ബ്യൂറോ എന്നിവിടങ്ങളിൽ, ജോലി ലഭിക്കാം. കേരളത്തിൽ ഫോറൻസിക് സയൻസിൽ ബാച്ചലർ കോഴ്സ് നടത്തുന്ന ഒരു കോളേജും സർക്കാർ/സ്വകാര്യ മേഖലയിൽ ഉള്ളതായി ശ്രദ്ധയിൽ വന്നിട്ടില്ല
തൃശൂർ സെന്റ് തോമസ് കോളേജിൽ ബി.വോക്. ഫോറൻസിക് സയൻസ് കോഴ്സ് ഉണ്ട്.
സർ, ഞാൻ +2 Science കഴിഞ്ഞു. എനിക്ക് BSc നഴ്സിഗിന് പോകാൻ താൽപര്യമുണ്ട്. അതിനു വേണ്ടിയുള്ള അഡ്മിഷന് എൻട്രൻസ് പരീക്ഷ ഉണ്ടോ? ഗവൺെ മെന്റ് / പ്രൈവറ്റ് കോളേജിലേക്ക് ഒരേ എട്രൻസ് പരീക്ഷ തന്നെയാണോ? അഡ്മിഷൻ പ്രോസസ് ഒന്ന് വിശദമാക്കാമോ?
Posted by Megha, Trivandrum On 02.06.2020
View Answer
കേരളത്തിൽ ബി.എസ്.സി നഴ്സിംഗ് പ്രവേശനം, പ്ലസ് ടു തല പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. യോഗ്യതാ പരീക്ഷയുടെ അന്തിമവർഷ പരീക്ഷയിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു ലഭിച്ച മൊത്തം മാർക്കാണ് പരിഗണിക്കുക.എൽ.ബി.എസ.സെന്റർ ആണ് അഡ്മിഷൻ നടത്തുന്നത്. അവർ പ്രസിദ്ധീകരിക്കുന്ന പ്രോസ്പെക്ട്സ് പ്രകാരം അപേക്ഷ നൽകി പ്രക്രിയയിൽ പങ്കെടുക്കണം. ഈ വർഷത്തെ പ്രവേശന അറിയിപ്പ് പ്ലസ് ടുഫലം വന്നശേഷം വരും. വ്യവസ്ഥകൾ അപ്പോൾ അറിയാൻ കഴിയും..വെബ്സൈറ്റ്: http://lbscentre.kerala.gov.in/
What are the eligibility Of JEE exam
Posted by Pranav K p , Nilambur On 02.06.2020
View Answer
The detailed eligibility condition is given in the Information Brochure available at https://jeemain.nta.nic.in/
ഞാൻ +2 വിദ്യാർത്ഥിയാണ്, +2വിന് ശേഷം IIT മദ്രസയിൽ പഠിക്കാൻ ആണ് ആഗ്രഹം. JEE പരീക്ഷ എത്ര പ്രാവശ്യം എഴുതാൻ കഴിയും? കാലപരിധി ഉണ്ടോ? മറ്റ് നിർദേശങ്ങൾ ഉണ്ടോ?
Posted by Abhinand , Kannur On 02.06.2020
View Answer
ജെ.ഇ.ഇ.മെയിൻ പരീക്ഷ വഴിയേ ജെ.ഇ.ഇ.അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനുള്ള യോഗ്യത ലഭിക്കുകയുള്ളു. ജെ.ഇ.ഇ.മെയിൻ പരീക്ഷ മൂന്നു തവണ എഴുതാം. പക്ഷെ ജെ.ഇ.ഇ.അഡ്വാൻസ്ഡ് രണ്ടു തവണയേ എഴുതാൻ കഴിയൂ. ഈ. രണ്ടു പാരീക്ഷകളുടെയും ഈ വർഷത്തെ പ്രോസ്പെക്ട്സ്, ബന്ധപ്പെട്ട വെബ്സൈറ്റിൽ ഉണ്ട്. അത് പരിശോധിക്കുക. മെയിൻ പ്രോസ്പെക്ട്സ്, https://jeemain.nta.nic.in/ എന്ന സൈറ്റിലും അഡ്വാൻസ്ഡ് -ന്റേതു https://jeeadv.ac.in/ എന്ന സൈറ്റിലും ലഭിക്കും.