Sir Iam plus two commerce student I wanted to apply for BA history
Posted by Arya s, Varkala On 08.06.2020
View Answer
For admission to BA History, applicant should have a Pass in Higher Secondary Examination of the
State or an Examination accepted by the University as equivalent thereto.. This is the provision in Kerala University. Other Universities also have similar provisions. So commerce plus 2 students can apply for BA History
M.tech അഡ്മിഷന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്? എപ്പോളാണ് അതിന്റെ സമയം ?. ഗേറ്റ് ഇല്ലാതെ എം.ടെക് എടുക്കാനുള്ള ഓപ്ഷനെ പറ്റിയാണ് എനിക്ക് അറിയേണ്ടത്.
Posted by Ashwin V, Kenichira On 07.06.2020
View Answer
ചില സ്ഥാപങ്ങൾ മാത്രമേ ഗേറ്റ് ഇല്ലാത്തവരെ എം.ടേക് അഡ്മിഷന് പരിഗണിക്കുകയുള്ളൂ. കേരളത്തിലെ അടുത്ത അധ്യയന വര്‍ഷത്തെ അഡ്മിഷൻ അറിയിപ്പ് വന്നിട്ടില്ല.
Sir ,I had applied for keam and uploaded ews certificate .But now when I login that ews option is not visible and in the space for reservation and category shows that NA .Sir did you know what is the reason for that if you know please reply sir
Posted by sneha , karunagappally On 07.06.2020
View Answer
The information provided might not have been updated. It may take some time. Or else contact the office over helpline numbers given
ഞാൻ BBA കഴിഞ്ഞു. ഇനി CMA (Cost and Management Accountancy) ചെയ്യാനാണ് താല്പര്യം. അതിന് കോഴിക്കോട്ടിലെ ഏറ്റവും നല്ല സ്ഥാപനം ഏതാണ്?
Posted by Anagha, Mundupalam On 07.06.2020
View Answer
ദക്ഷിണ മേഖലയിലെ സ്റ്റഡി സെന്റർ പട്ടിക https://icmai.in/icmai/aboutus/network/chapter.php എന്ന ലിങ്കിൽ ഉണ്ട്. അവിടെ ബന്ധപ്പെടുക
ഞാൻ +2 Biology Science വിദ്യാർത്ഥിനിയാണ്. എനിക്ക് BSc cyber Forensic പഠിക്കണമെന്നുണ്ട്. കേരളത്തിൽ ഏതൊക്കെ ഗവൺമെന്റ് കോളേജുകളിൽ ഈ കോഴ്സ് ഉണ്ട്? ഏതൊക്കെ കോളേജുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിക്കും? ഏതൊക്കെ തൊഴിൽ മേഖലകളിലാണ് ഇതിന് ബന്ധമുള്ളത്?
Posted by Anjana.A.Nair , Pothencode On 07.06.2020
View Answer
കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസ്, സൈബർ ഫോറൻസിക്സിൽ ബി.എസ്.സി. കോഴ്സ് നടത്തുന്നുണ്ട്. ഈ വെബ്സൈറ്റ് കാണുക. https://sme.edu.in/b-ed-courses-under-ucte/
പണമിടപാടുകൾ, ഇ- കൊമേഴ്സ്, വെബ് സൈറ്റ് മാനേജ്മെൻറ്, സോഷ്യൽ നെറ്റ് വർക്കിംഗ് തുടങ്ങിയ മേഖലകളിലെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെട്ട കോഴ്സാണിത്.
ഞാൻ +2 സയൻസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനി ആണ് എനിക്ക് സംസ്കതം ടീച്ചർ ആവാനാണ് ആഗ്രഹം അതിനായി ഞാൻ +2 കഴിഞ്ഞാൽ എന്തിനാണ് ചേരേണ്ടത് ?
Posted by Krishnapriya , Cheruthuruthy On 07.06.2020
View Answer
ബി.എ.സംസ്കൃതം പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സംസ്കൃതം പഠിച്ചിരിക്കണം എന്ന വ്യവസ്ഥ പൊതുവെ ഇല്ല
കേരള സർവകലാശാലയിലെ പ്രവേശന വ്യവസ്ഥയനുസരിച്ച്, ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ജയിച്ച ആർക്കും ബി.എ.സംസ്കൃതം പ്രവേശനത്തിന് അപേക്ഷിഷിക്കാം. പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ഹയർ സെക്കണ്ടറി തലത്തിൽ സംസ്കൃതം പഠിച്ചിട്ടുള്ളവർക്ക് അതിനുള്ള വെയ്റ്റേജ് ലഭിക്കും. ഓപ്ഷണലായി സംസ്കൃതം പഠിച്ചവർക്ക് അതിന്റെ മൊത്തം മാർക്കും, രണ്ടാം ഭാഷയായി സംസ്കൃതം പഠിച്ചവർക്ക് അതിൽ ലഭിച്ച മാർക്കിന്റെ 50 ശതമാനവും വെയ്റ്റേജായി കിട്ടും. രണ്ടിനും അർഹതയുള്ളവർക്ക് രണ്ട് വെയ്റ്റേജും കിട്ടും. ഹയർ സെക്കണ്ടറിക്കു ലഭിച്ച മൊത്തം മാർക്കിനൊപ്പം വെയ്റ്റേജ് ചേർത്ത് റാങ്ക് പട്ടിക തയ്യാറാക്കും. ഒരു വെയ്റ്റേജിനും അർഹതയില്ലാത്തവർക്ക്, റാങ്കിംഗിന്, പ്ലസ് ടു പരീക്ഷയിലെ മൊത്തം മാർക്ക് മാത്രം പരിഗണിക്കും. കണ്ണൂർ, കോഴിക്കോട് സർവകലാശാലകളിലും സാമാനമായ വ്യവസ്ഥയാണ്. വെയ്റ്റേജിൽ ചില വ്യത്യാസമുണ്ട്. രണ്ടാം ഭാഷയായി സംസ്കൃതം പഠിച്ചവർക്ക് അതിൽ ലഭിച്ച മാർക്കിന്റെ ഇരട്ടിയും, ഓപ്ഷണമായി പഠിച്ചവർക്ക് 20 മാർക്കും വെയ്റ്റേജായി ലഭിക്കും. ശ്രീ ശങ്കര സംസ്കൃത സർവകലാശാലയിലും പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ള, സംസ്കൃത ഇതര സ്ട്രീമിൽ പഠിച്ചവർക്കും ബി.എ സംസ്കൃതം പ്രോഗ്രാമിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ പ്ലസ് ടു തലത്തിൽ സംസ്കൃതo ഓപ്ഷണൽ/രണ്ടാം ഭാഷയായി പഠിച്ചവർക്ക് റാങ്കിംഗിൽ വെയ്റ്റേജ് ലഭിക്കും. ഇവിടെയൊക്കെ നിങ്ങൾക്ക് ബി.എ.സംസ്കൃതം പ്രവേശനത്തിന് അപേക്ഷിക്കാം.
മഹാത്മാഗാന്ധി സർവകലാശാലയിൽ, ബി.എ.സംസ്കൃതം പ്രവേശനം തേടുന്നവർക്ക് സംസ്കൃതത്തിൽ "വർക്കിംഗ് നോളജ്" വേണമെന്നും എസ്.എസ്.എൽ.സി/തത്തുല്യ തലത്തിൽ എങ്കിലും സംസ്കൃതം പഠിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഒരു ഘട്ടത്തിലും സംസ്കൃതം പഠിക്കാത്തവർക്ക് ഇവിടെയുള്ള കോളേജുകളിലേക്ക് ബി.എ.സംസ്കൃതം പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയില്ല.
ഞാൻ 12 സയൻസ് വിദ്യാ൪ത്ഥിനിയാണ്.പഞ്ചവൽസര BA LLB course admission നേടാൻ KLEE നി൪ബന്ധമാണോ? മറ്റേതെങ്കിലു൦ entrance exam വഴി കേരളത്തെതിൽ ഏങ്കിലും കോളേജിൽ BA LLB course admission നേടാൻ കഴിയുമോ
Posted by Anjana, Kollam On 07.06.2020
View Answer
പ്രവേശന പരീക്ഷ കമ്മീഷണറുടെ അല്ലോട്മെന്റിന്റെ കീഴിൽ വരുന്ന കോളേജുകളിലെ പ്രവേശനത്തിന് കേരളം ലോ എൻട്രൻസ് ക്സാമിനേഷൻ നിര്‍ബന്ധമാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, മഹാത്മാ ഗാന്ധി, കണ്ണൂർ സർവകലാശാലകളുടെ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. പ്രവേശനം, അതാതു സർവ്വകലാശാലകൾ നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ്.
എനിക്ക് Bsc agriculture പ൦ിക്കാനാണ് ആഗ്രഹം. എ൯െ വരുമാന സർട്ടിഫിക്കറ്റ് നവ൦ബര്‍ 15, നോണ്‍ കൃമിലയ൪ സര്‍ട്ടിഫിക്കറ്റ് ഡിസ൦ബര്‍ 2നും ഒരു വർഷം തികയും.നീറ്റ് വൈകിയ കാരണം 2020ല്‍ അഡ്മിഷന് കിട്ടിയാൽ എനിക്ക് ഫീസിൽ ഇളവ് കിട്ടുമോ ?
കലാവധി തീ൪ന്നാല്‍ admission റദ്ദാക്കുമോ ? ഈ വർഷം ഇതിന് ഇളവുകള്‍ ഉണ്ടാവുമോ ?
Posted by Anjana, Thrissur On 05.06.2020
View Answer
സർട്ടിഫിക്കറ്റുകളുടെ കാലാവധിക്കകം അഡ്മിഷൻ നടപടികൾ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ സർക്കാർ തലത്തിൽ അവയുടെ സാധുത സംബന്ധിച്ച എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്നു കരുതാം.
I am a +2 student. which are the AICTE approved collages to learn LLB with CS degree in Kerala?
Posted by Lismin joy, Thrissur On 04.06.2020
View Answer
There is no LL.B plus CS course in Kerala or outside..LL.B is a full time course. If you want to study CS, along with that you will have to it privately..with some study centre..subject to the rules prevailing..
When is the new date of icar aieea ug 2020
Posted by Vinayak vk, Kozhikode On 03.06.2020
View Answer
New date has not been announced Applications can be submitted till 15.6.2020