How to get addmission in cifinet
Posted by Manjima ajith, Kollam On 11.06.2020
View Answer
This is the time to apply. Last date for applying is July 3. See the website http://www.cifnet.nic.in/ for detailed notification and applying
Can l get seet in kerala medical collage only by writing neet
Posted by Ashitha.v , Vadakkencherry On 11.06.2020
View Answer
FOR Medical admissions in Kerala, NEET is mandatory.
ഞാൻ സെൽഫ് ഫിനാൻസ് ആയുർവേദ കോളേജിലെ ആദ്യ വർഷ വിദ്യാർത്ഥി ആണ്. ഇനി neet പരീക്ഷ കഴിഞ്ഞ് ഗവൺമെന്റ് seat കിട്ടിയാൽ അതിലേക്ക് മാറാൻ സാധിക്കുമോ.?
Posted by Deepak Bharathan, THRISSUR On 11.06.2020
View Answer
മാറാൻ തടസ്സമില്ല. പക്ഷെ നിങ്ങൾ ചേർന്ന കോഴ്സ് വിട്ടുപോകാൻ, നിങ്ങൾ പ്രവേശനം നേടിയ വർഷത്തെ പ്രോസ്പെക്ടസിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന നഷ്ട പരിഹാരം ൯ (ലിക്വിഡേറ്റഡ് ഡാമേജ്) നല്കണം. ആ വ്യവസ്ഥ പരിശോധിക്കുക.
ഡിഗ്രി കഴിഞ്ഞ വിദ്യാർഥിയാണ്,ബിസിനസ് അനലൈറ്റിക് അല്ലെങ്കിൽ ഡേറ്റ സയൻസ് വിഷയത്തെ കുറിച്ച ഒന്ന് പറയുമോ,എവിടെയൊക്കെ പഠിക്കാൻ സാധിക്കും ?
Posted by Ananthu Krishnan, Champakkara,karukachal,kottayam On 11.06.2020
View Answer
ശേഖരിച്ച വിപുലമായ വിവരങ്ങൾ (ഡാറ്റാ) അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ ആണ് ഡാറ്റ സയൻസ്. സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പ്രോഗ്രാമിങ്, ഡൊമൈൻ ജ്ഞാനം എന്നിവ ഇതിന്റെ ഘടകങ്ങളാണ്. അതിനാൽ ഡാറ്റാ സയൻസിന് മൾട്ടി ഡിസിപ്ലിനറി സ്വഭാവമുണ്ട്. സാംഖ്യിക (സ്റ്റാറ്റിസ്റ്റിക്കൽ) തത്വങ്ങൾ ഉപയോഗിച്ചു നടത്തുന്ന ഈ പഠനങ്ങൾ വഴി, ഡാറ്റ സംബന്ധിച്ച മുഖ്യ സൂചനകൾ, അതിന്റെ ഗുണഗണങ്ങൾ തുടങ്ങിയവ വെളിവാക്കപ്പെടുന്നു. ഡാറ്റാ സയൻസിൽകൂടി ഡാറ്റ വ്യാഖ്യാനിക്കുവാനും, അവയിലെ അർത്ഥപൂർണമായ മാതൃകകൾ തിരിച്ചറിയുവാനും കഴിയുന്നു. വിവരങ്ങളുടെ ക്രമാനുഗതമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനമാക്കിയുള്ള വിശകലന പഠനമാണ്, അനലറ്റിക്സ്.
വാണിജ്യ (ബിസിനസ്) മേഖലയിലെ മുഖ്യമായ തീരുമാനങ്ങളിലേക്ക് എത്തുവാൻ നടത്തുന്ന വിശകലനങ്ങളുടെ പഠനങ്ങളാണ് ബിസിനസ് അനലറ്റിക്സ്. വാണിജ്യമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചാണ്, വാണിജ്യ സംബന്ധിയായ നിഗമനങ്ങളിലേക്കു നയിക്കുവാനുള്ള പഠനങ്ങൾ ഇവിടെ നടത്തുന്നത്. ഈ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി, മുൻനിര സ്ഥാപനങ്ങളിൽ കോഴ്സുകൾ ലഭ്യമാണ്. അവയിൽ ചിലത്:
* എം.ടെക്. ഡാറ്റ സയൻസ് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഗൗഹാട്ടി
* എം.ടെക്. ഡാറ്റ സയൻസ് - ഐ.ഐ.ടി, ഹൈദരബാദ്
* പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് & അനലറ്റിക്സ്- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) - കോഴിക്കോട്, ചെന്നൈ കേന്ദ്രങ്ങളിൽ
* പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അനലറ്റിക്സ് - കൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം); ഖരഗ്പൂർ ഐ.ഐ.ടി; കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) സംയുക്ത പ്രോഗ്രാം
* മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിസിനസ് അനലറ്റിക്സ്) - ഐ.ഐ.എം. ബാംഗളൂർ
* എം.എസ്.സി കംപ്യൂട്ടർ സയൻസ് (ഡാറ്റാ അനലറ്റിക്സ്) - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി & മാനേജ്മെന്റ് (ഐ.ഐ.ഐ.ടി.എം), ടെക്നോപാർക്ക് ക്യാമ്പസ്, കഴക്കൂട്ടം, തിരുവനന്തപുരം
* എം.എസ്.സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഡാറ്റാ അനലറ്റിക്സ് -കേരള സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് പoന വകുപ്പ്, കാര്യവട്ടം, തിരുവനന്തപുരം
സർട്ടിഫിക്കറ്റ്, എക്സിക്യൂട്ടീവ്, ഓൺലൈൻ പ്രോഗ്രാമുകളും ലഭ്യമാണ്.
ഈ വർഷത്ത ബി.എഡ് കോഴ്സിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയോ?
Posted by Athira , Kozhikode On 10.06.2020
View Answer
It has not come as on 15.6.2020. Keep visiting the University websites regularly
BSc cyber forensic പഠിച്ച ഒരു കുട്ടിക്ക് Army, Navy, - സേനകളിൽ തൊഴിലവസരം എത്രമാത്രമുണ്ട് ?ഏതൊക്കെ തസ്തികകളിലാണ് ? തുടർപഠനം ആവശ്യമുണ്ടോ?
Posted by Anooja.A.Nair , Nedumangadu On 09.06.2020
View Answer
സായുധ സേനകളിലേക്കു സൈബർ ഫോറൻസിക് ബി.എസ.സി. ക്കാർക്കുള്ള വിജ്ഞാപനം ഒന്നും തന്നെ ശ്രദ്ധയിൽ വന്നിട്ടില്ല.
Sir, i am a Graduate in BSc physics. Can i study MSW with this qualificaton? If not, what i can do for it?
Posted by sanal kumar, ERNAKULAM On 09.06.2020
View Answer
Loyla COllege, Trivandrum under Kerala University offered Master of Social Work Programme. Eligibility for admission is as follows: Pass with 50 % marks in aggregate in the degree examination (including B Tech, MBBS, BAMS, BHMS and LLB) declared by the University of Kerala as equivalent thereto with 50% in Part III in the case of BA, BSc, and BCom.
please suggest the universities that offers distance UG/PG courses in Malayalam language/literature.
Posted by AKHILESH , PALAKKAD On 09.06.2020
View Answer
In Kerala, Calicut and Kerala Universities offer MA in Malayalam through Distance Mode
10 പൂർത്തിയായി സോഫ്റ്റ്വെയർ എഞ്ചിനീയർ ആകാനാണ് ആഗ്രഹം ഇനി മുമ്പോട്ടുള്ള പഠനം എങ്ങനെ ആണ്
Posted by Adhish , Kannur On 09.06.2020
View Answer
കമ്പ്യൂട്ടർ സയൻസ് ഉള്ള ഗ്രൂപ് എടുത്തു പ്ലസ് ടൂ പഠിച്ചശേഷം കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് /സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് ബി.ടെക് എടുക്കുക.
ബിടെക് ലാറ്ററൽ എൻട്രി കോറോണ കാരണം റദ്ദാക്കിയതായി അറിഞ്ഞു ഇനി എങ്ങനെയാണ് ബിടെക് പ്രവേശനം ? അതിൻ്റെ ബാക്കിയുള്ള പ്രേസിജർ എങ്ങനെയാണ് ?
Posted by Sara, Payyannur On 08.06.2020
View Answer
പ്രവേശന വിജ്ഞാപനം വരുമ്പോൾ അതിൽ വ്യക്തമായി വിശദീകരിച്ചിരിക്കും . കാത്തിരിക്കുക