In which subjects are including in commerce plus one class
Posted by Harigovind k, Manassery On 14.06.2020
View Answer
There are 4 combinations in the Commerce stream as follows: (i) Business Studies, Accountancy, Economics, Mathematics (ii) Business Studies, Accountancy, Economics,Statistics (iii) Business Studies, Accountancy, Economics,Political Science (iv) Business Studies, Accountancy, Economics,Computer Applications. Visit the site http://www.hscap.kerala.gov.in/ to find the schools where each combination is available
Can you give a page of information about higher education courses after plus two,job availability,colleges that include these courses....(without or with entrance exams)
Posted by Suchithrasuresh, Kollam On 14.06.2020
View Answer
പ്ലസ് ടു പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക്, അവർ പഠിച്ച വിഷയങ്ങൾക്കനുസരിച്ച്, വിവിധ മേഖലകളിലേക്ക് തിരിയുവാൻ അവസരങ്ങളുണ്ട്. ഓരോ വിശാല മേഖലയിലും നിരവധി പ്രോഗ്രാമുകൾ ലഭ്യമാണ്. സാധാരണഗതിയിൽ വളരെയധികം പേർ ചിന്തിക്കുന്നത് ആർട് & സയൻസ് കോളേജുകളിലെ വിവിധ വിഷയങ്ങളിലെ ത്രിവത്സര ബാച്ചലർ പ്രോഗ്രാമുകളാണ്. ബി.എസ്.സി, ബി.എ, ബി.കോം, ബി.സി.എ, ബി.ബി.എ, ബി.ബി.എം, തുടങ്ങിയ പ്രോഗ്രാമുകൾ കൂടാതെ, ന്യൂ ജനറേഷൻ, വൊക്കേഷൻ കോഴ്സുകളും ഉണ്ട്. ലഭ്യമായ മറ്റ് മേഖലകളിൽ, മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ, വെറ്ററിനറി, എൻജിനിയറിങ്, ആർക്കിട്ടെക്ചർ, പ്ലാനിംഗ്, അഗ്രിക്കൾച്ചർ-അനുബന്ധ മേഖലകൾ, ഫോറസ്ട്രി, ഫിഷറീസ്, പൈലറ്റ് ലൈസൻസിംഗ്, സായുധ സേന, ആനിമേഷൻ, ഡിസൈൻ, ഫാഷൻ ടെക്നോളജി, ബഹിരാകാശം, മർച്ചന്റ് നേവി, ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് & മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ്, ഹോസ്പിറ്റാലിറ്റി & ഹോട്ടൽ മാനേജ്മെന്റ്, കളിനറി ആർട്സ്, ഫുട് വിയർ ടെക്നോളജി, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ്, മാനേജ്മെന്റ്, സിനിമ, ടെലിവിഷൻ, ക്രാഫ്റ്റ് & ഡിസൈൻ, സ്പോർട്സ് & ഗെയിംസ്, ടീച്ചിംഗ്, ലോ, ജർണലിസം & മാസ് കമ്യൂണിക്കേഷൻ തുടങ്ങിയവയിലെ കോഴ്സുകളും ഉൾപ്പെടുന്നു. ഇവയിൽ, ഓരോ മേഖലയിലും നിരവധി കോഴ്സുകൾ ലഭ്യമാണ്. ഉദാഹരണത്തിന് ഫൈൻ ആർട്സിൽ പെയിന്റിംഗ്, സ്കൾപ്ചർ, ഫോട്ടോഗ്രഫി, അപ്ലൈഡ് ആർട്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിക്കാം. ഡിസൈൻ മേഖലയിൽ പ്രോഡക്ട് ഡിസൈൻ, സിറാമിക് & ഗ്ലാസ് ഡിസൈൻ, ഫർണിച്ചർ & ഇന്റീരിയർ ഡിസൈൻ, ആനിമേഷൻ ഫിലിം ഡിസൈൻ, എക്സിബിഷൻ ഡിസൈൻ, ഫിലിം & വീഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, അക്സസ്സറി ഡിസൈൻ, നിറ്റ് വെയർ ഡിസൈൻ, ലതർ ഡിസൈൻ, ഫാഷൻ ഡിസൈൻ, ടെക്സ്ടൈൽ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ തുടങ്ങിയ സ്പെഷ്യലൈസേഷനുകൾ ലഭ്യമാണ്. സിനിമയുമായി ബന്ധപ്പെട്ട്, അഭിനയം, സംവിധാനം, തിരക്കഥാരചന, ഛായാഗ്രഹണം, ചിത്ര സംയോജനം, സൗണ്ട് റിക്കാർഡിംഗ് & ഡിസൈൻ തുടങ്ങിയ സവിശേഷമേഖലകളിൽ പഠിക്കാം. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി കോഴ്സുകൾ പഠിക്കാം. ഹൃസ്വകാലം മുതൽ, 6 വർഷം വരെ നീളുന്ന പ്രോഗ്രാമുകൾ ലഭ്യമാണ്. ഓരോ മേഖലയിലെയും കോഴ്സുകൾ കണ്ടെത്തുക. അഭിരുചിയ്ക്കനുസരിച്ച് ഒന്ന് തിരഞ്ഞെടുക്കുക.
Which are the courses taken to became an isro scientist
Posted by Aswathi N, Thrissur On 14.06.2020
View Answer
സെക്കണ്ടറി സ്ക്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി) യോഗ്യത വേണ്ട തസ്തിക മുതൽ, ഡോക്ടറേറ്റ് (പി. എച്ച്.ഡി) യോഗ്യതയായി വരുന്ന തസ്തികകളിലേക്കു വരെ ഐ.എസ്.ആർ.ഒ. അപേക്ഷ വിളിച്ചിട്ടുണ്ട്. കൂടുതൽ അവസരങ്ങൾ ഉള്ള യോഗ്യതകളും പരിമിതമായ അവസരങ്ങളുള്ള യോഗ്യതയും ഇതിൽ ഉണ്ടാകും. മുൻവർഷങ്ങളിലെ നിയമന വിജ്ഞാപനങ്ങൾ പരിശോധിച്ചാൽ, സയൻസ്, എൻജിനീയറിംഗ്/ടെക്നോളജി ബിരുദ/ ബിരുദാനന്തര/ഗവേഷണ യോഗ്യത, ടേഡ്, ഡിപ്ലോമ യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിലുള്ള, വിവിധ തലങ്ങളിലെ ജോലി അവസരങ്ങളാണ് കൂടുതലും വിജ്ഞാപനം ചെയ്തിട്ടുള്ളത്. വിവിധ എൻജിനിയറിങ് ശാഖകളിൽ ബി.ഇ/ബി.ടെക്/ബി.എസ്.സി (എൻജിനിയറിങ്), വിവിധ സ്പെഷ്യലൈസേഷനുകളിൽ എം.ടെക്/എം.ഇ/ എം.എസ്.സി (എൻജിനിയറിങ്)/പി.എച്ച്.ഡി, വിവിധ സയൻസ് വിഷയങ്ങളിൽ ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി, വിവിധ ബ്രാഞ്ചുകളിലെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ തുടങ്ങിയവ വച്ചു കൊണ്ട് നിരവധി വിജ്ഞാപനങ്ങൾ വന്നിട്ടുണ്ട്. എം.എ ഹിന്ദി, എം.ബി.എ, എം.ബി. ബി.എസ്, എം.എസ്.സി. അഗ്രിക്കൾച്ചർ, എം.എസ്.സി. ഫിഷറീസ്, മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ്, ബാച്ചലർ ഓഫ് ആർക്കിട്ടക്ചർ, പി.ജി.പ്ലാനിംഗ്, പി.എച്ച്.ഡി (സോഷ്യോളജി, സോഷ്യൽ വർക്ക്, ഡവലപ്മെൻറ് കമ്യൂണിക്കേഷൻ, മാസ് കമ്യൂണിക്കേഷൻ), ഡിപ്ലോമ ഇൻ സിനിമറ്റോഗ്രഥി/വീഡിയോഗ്രഫി/സൗണ്ട് എൻജിനിയറിങ്/സൗണ്ട് റിക്കാർഡിംഗ്, എസ്.എസ്.എൽ.സി/എസ്.എസ്.സി യോഗ്യതയ്ക്കൊപ്പം നിശ്ചിത ഐ.ടി.ഐ ട്രേഡ് യോഗ്യത, എസ്.എസ്.എൽ.സി/എസ്.എസ്.സി തുടങ്ങിയ യോഗ്യതകൾ വച്ചും ഐ.എസ്.ആർ.ഒ.യിൽ തൊഴിൽ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.
മുൻകാലങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ തൊഴിൽ വിജ്ഞാപനങ്ങൾ, www.isro.gov.in/careers ൽ ലഭ്യമാണ്. അത് പരിശോധിച്ച്, വിവിധ തൊഴിൽ അവസരങ്ങളെക്കുറിച്ചും, ഓരോന്നിനും വേണ്ട യോഗ്യതയെക്കുറിച്ചും, മനസ്സിലാക്കുക. അതിന്റെ അടിസ്ഥാനത്തിൽ ഒരു തീരുമാനമെടുക്കുക.