പത്താം ക്ലാസ്സ് കഴിഞ്ഞു.ഒരു ആയുർവേദിക് ഡോക്ടർ ആവാൻ plus one ഇൽ ഏത് stream ഇൽ ഏത് combination എടുക്കണം? മറ്റ് എന്തൊക്കെ ചെയ്യണം ?
Posted by Nandana, Kozhikode On 18.06.2020
View Answer
Physics, Chemistry and Biology are needed at Plus 2 level to study BAMS.
Now I'm completed plus two biomathematics . My aim is to become a doctor.
In Thrissur,which coaching centers are more better for studying medical entrance?
Posted by Anjana.p.s, Thrissur On 18.06.2020
View Answer
We do not propose any specific coaching centre. You can search around including internet to see the coaching centres around you.
പത്താം ക്ലാസ്സ് കഴിഞ്ഞു. പ്ലസ് ടു സയൻസ് എടുത്ത് ഫോറൻസിക് പഠിക്കാനാണ് ആഗ്രഹം. പ്ലസ് ടു കഴിഞ്ഞ് അത് പഠിക്കാൻ എന്താണ് ചെയ്യേണ്ടത്. കേരളത്തിൽ അത്തരം കോളേജുകൾ ഉണ്ടോ?
Posted by Akshay dileep, Alapuzha On 18.06.2020
View Answer
ശാസ്ത്രീയമായി കുറ്റങ്ങൾ തെളിയിക്കുന്നതിനെക്കുറിച്ചു പഠിക്കുന്ന മേഖലയാണിത്. പോലീസ്-ബന്ധപ്പെട്ട വകുപ്പുകൾ, കെമിക്കൽ ടെസ്റ്റിംഗ് ലബോറട്ടറി , ഫിംഗർ പ്രിന്റ് ബ്യൂറോ എന്നിവിടങ്ങളിൽ, ജോലി ലാഭിക്കാം.
കേരളത്തിൽ ഇതിൽ ബാച്ചലർ കോഴ്സുകൾ ഇല്ല. തൃശൂർ സെന്റ് തോമസ് കോളേജിൽ ബി.വോക്. ഫോറൻസിക് സയൻസ് കോഴ്സ് ഉണ്ട്. ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള, കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്); ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്)
Sir can I take biology science in +1 with out taking maths.
Posted by Lekshmi, Thiruvananthapuram On 18.06.2020
View Answer
2019 ലെ ഹയർ സെക്കണ്ടറി പ്രവേശന പ്രോസ്പക്ടസ് പ്രകാരം വിവിധ വിഷയങ്ങളടങ്ങുന്ന 45 കോംബിനേഷനുകൾ കേരള ഹയർ സെക്കണ്ടറിയിൽ ലഭ്യമാണ്. നിശ്ചിത വിഷയങ്ങൾ ചേർന്നുള്ള കോംബിനേഷനുകളിൽ ഒരെണ്ണം വിദ്യാർത്ഥി തിരഞ്ഞെടുക്കണം. സയൻസ് വിഷയങ്ങൾ മാത്രം ഉൾപ്പെടുന്ന 9 കോംബിനേഷനുകളാണ് പ്രോസ്പക്ടസ് പ്രകാരം സയൻസ് ഗ്രൂപ്പിൽ ഉള്ളത്. ഇവയിൽ എല്ലാ കോംബിനേഷനുകളിലും, ഫിസികസ്, കെമിസ്ട്രി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ഇവ രണ്ടും നിർബന്ധമായും പഠിക്കണം. മൂന്നാമത്തെയും നാലാമത്തെയും വിഷയങ്ങൾ (Biology without Mathematics) ഈ കോംബിനേഷനുകളിൽ ഒന്ന് ആയിരിക്കും.
* ബയോളജി, ഹോം സയൻസ്
* ബയോളജി, സൈക്കോളജി
എല്ലാ സ്കൂളുകളിലും എല്ലാ കോംബിനേഷനുകളും ഉണ്ടാകണമെന്നില്ല. ഓരോ വിഷയ കോംബിനേഷനും ഉള്ള സ്കൂളുകൾ ഏതെന്ന്, www.hscap.kerala.gov.in ൽ കണ്ടെത്താം.
പത്താം ക്ലാസ്സ് കഴിഞ്ഞു. പ്ലസ് 2പൊളിട്ടിക്കൽ സയൻസ് ഗ്രൂപ്പ് ഉണ്ടോ? ഏതോക്കെ സബ്ജെക്ട് ആണ് പഠിക്കേണ്ടത്?
Posted by Diya , Pattambi On 15.06.2020
View Answer
Political science is included as one of the optional in the Humanities stream in the following combinations in Kerala Higher Secondary (i) History, Economics, Political Science, Geography (ii) History, Economics, Political Science, Sociology (iii) History, Economics, Political Science, Geology (iv) History, Economics, Political Science, Music (v) History, Economics, Political Science, Gandhian Studies (vi) History, Economics, Political Science, Philosophy (vii) History, Economics, Political Science, Social Work (viii) Islamic History, Economics, Political Science, Geography (ix) Islamic History, Economics, Political Science, Sociology (x) History, Economics, Political Science, Psychology (xi) History, Economics, Political Science, Anthropology (xii) History, Economics, Political Science, Malayalam Visit the site http://www.hscap.kerala.gov.in/ to know the schools that offer each combination
Is a commerce main stream student could get pilot training from government Institute
Posted by jayakumar vm, ERNAKULAM On 15.06.2020
View Answer
Those who have studied Physics and Mathematics only can go for Pilot License course
Is village officer's signature is enough for ews certificate in neet2020 if no what are the procedures after village officer's attestment?
Posted by Anitha.Jacob, Kummalloor On 15.06.2020
View Answer
You have to get the certificate in the forma specified in NEET Brochure. If you get allotment under NEET conducted by MCC based on your EWS claim,, you have to submit the certificate when you report for taking admission.
Post basic bsc nursing course ചെയ്യുന്നതിനുള്ള യോഗ്യത എന്താണ്.
Posted by ജിനേഷ് , പെരിന്തൽമണ്ണ On 15.06.2020
View Answer
Generally it is Plus two + General Nursing and Midwifery course with registration form Nursing Council (alternated registration for males). There may be conditions on marks and age depending on the institution
ഞാൻ പത്താം ക്ലാസ്സ് കഴിഞ്ഞ വിദ്യാർത്ഥിനിയാണ്.
തുടർന്ന് സയൻസ് ഗ്രൂപ്പ് ആണ് ഇഷ്ടം . IAS ആവാനാണ് ആഗ്രഹം.സയൻസിൽ ഏത് മ്പിനേഷൻ തിരഞ്ഞെടുക്കണം? കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു....
Posted by Gouri K S, Palakkad On 15.06.2020
View Answer
കേരള ഹയർ സെക്കണ്ടറിയിൽ, പ്ലസ് ടു പ്രോഗ്രാമിൽ, ഇംഗ്ലീഷ്, ഭാഷാ വിഷയം എന്നിവ കൂടാതെ 4 ഓപ്ഷണൽ വിഷയങ്ങളാണ് പഠിക്കേണ്ടത്. 2019 ലെ ഹയർ സെക്കണ്ടറി പ്രവേശന പ്രോസ്പക്ടസ് പ്രകാരം വിവിധ വിഷയങ്ങളടങ്ങുന്ന 45 കോംബിനേഷനുകൾ കേരള ഹയർ സെക്കണ്ടറിയിൽ ലഭ്യമാണ്. നിശ്ചിത വിഷയങ്ങൾ ചേർന്നുള്ള കോംബിനേഷനുകളിൽ ഒരെണ്ണം വിദ്യാർത്ഥി തിരഞ്ഞെടുക്കണം. സയൻസ് വിഷയങ്ങൾ മാത്രം ഉൾപ്പെടുന്ന 9 കോംബിനേഷനുകളാണ് പ്രോസ്പക്ടസ് പ്രകാരം സയൻസ് ഗ്രൂപ്പിൽ ഉള്ളത്. ഇവയിൽ എല്ലാ കോംബിനേഷനുകളിലും, ഫിസികസ്, കെമിസ്ട്രി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ഇവ രണ്ടും നിർബന്ധമായും പഠിക്കണം. മൂന്നാമത്തെയും നാലാമത്തെയും വിഷയങ്ങൾ ഈ കോംബിനേഷനുകളിൽ ഒന്ന് ആയിരിക്കും.
*ബയോളജി, മാത്തമാറ്റിക്സ്
* ബയോളജി, ഹോം സയൻസ്
* ബയോളജി, സൈക്കോളജി
* മാത്തമാറ്റിക്സ്, ഹോം സയൻസ്
* മാത്തമാറ്റിക്സ്, ജിയോളജി
* മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്
* മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്
* മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്
* കംപ്യൂട്ടർ സയൻസ്, ജിയോളജി
എല്ലാ സ്കൂളുകളിലും എല്ലാ കോംബിനേഷനുകളും ഉണ്ടാകണമെന്നില്ല. ഓരോ വിഷയ കോംബിനേഷനും ഉള്ള സ്കൂളുകൾ ഏതെന്ന്, www.hscap.kerala.gov.in ൽ കണ്ടെത്താം.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉൾപ്പടെ 24 ൽ പരം സർവീസുകളിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്, ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള താൽപര്യമുള്ള ഒരു കോഴ്സിലൂടെ ബിരുദമെടുക്കുക എന്നതാണ്.
സിവിൽ സർവീസ് പരീക്ഷയ്ക്ക് 2 ഘട്ടമുണ്ട്. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ, പെഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ). ബിരുദമെടുത്ത ശേഷം സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ അഭിമുഖീകരിക്കണം. യോഗ്യതാ കോഴ്സിന്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയാൽ മതി. പൊതു സ്വഭാവമുള്ളതും അഭിരുചി അളക്കുന്നതുമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള 2 പേപ്പർ അടങ്ങുന്നതാണ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള രണ്ടാം ഘട്ടമാണ് മെയിൻ പരീക്ഷ. മൊത്തം 9 പേപ്പർ ഉണ്ട്. വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ. അതിൽ രണ്ടെണം, യോഗ്യതാ പേപ്പറുകളാണ്. ബാക്കി 7 എണ്ണം, റാങ്ക് നിർണയത്തിനു പരിഗണിക്കുന്നവയും. ഈ 7 പേപ്പറിൽ രണ്ടെണ്ണം ഓപ്ഷണൽ പേപ്പർ ആണ്. ലഭ്യമാക്കിയിട്ടുള്ള മൊത്തം 26 ഓപ്ഷണൽ വിഷയങ്ങളിൽ നിന്നും (ഇതിൽ ഒന്ന് കൊമേഴ്സ് & അക്കൗണ്ടൻസി ആണ്) ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. മെയിൻ പരീക്ഷയ്ക്ക് ഏതു വിഷയമാണോ ഓപ്ഷണലായി മനസ്സിൽ കാണുന്നത്, അതിനനുസരിച്ച് ബിരുദ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുണ്ട്. ബിരുദ വിഷയങ്ങൾ ഒഴിവാക്കി പട്ടികയിലുള്ള മറ്റൊരു വിഷയം പഠിച്ച് മെയിൻ എഴുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പരീക്ഷ അഭിമുഖീകരിക്കുന്ന ആളാണ്. മെയിൻ പരീക്ഷ യോഗ്യത നേടുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റ് തുടർന്ന് ഉണ്ടാകും. റാങ്ക് പട്ടികയിൽ വളരെ മുന്നിലെത്തിയാൽ ഇഷ്ടപ്പെട്ട സർവീസ് കിട്ടും. അഖിലേന്ത്യാ സർവീസായ ഐ.എ.എസ് - ൽ സ്വന്തം സംസ്ഥാനത്ത് തന്നെ പോസ്റ്റിംഗ് വേണമെങ്കിൽ മികച്ച റാങ്ക് വേണം. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സിലബസ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ മസ്സിലാക്കാൻ, 2020 ലെ സിവിൽ സർവീസസ് പ്രിലിമിറ്റി വിജ്ഞാപനം, www.upsc.gov.in ൽ ഉള്ളത് പരിശോധിക്കുക.
Is there forensic have scope in kerala
Posted by Ashitha , Vadakkencherry On 15.06.2020
View Answer
There is only a limited scope for Forensic Science in Kerala