Will there be KEAM conducted on 16th July?If so what are the precautions to be taken?What are the measures taken by the government to conduct KEAM safely???
Posted by Zeenath .V.K, Irinjalakuda On 12.07.2020
View Answer
It will be conducted on 16th July. The precautions to be taken are given in detail at the websites of CEE. Please check..
പ്ലസ്ടുവിന് ബിയോളജി സയൻസ് ഗ്രൂപ്പ് ആണ് പഠിച്ചത്. ഇനി ബി.ബി.എ ഏവിയേഷൻ കോഴ്സ് പഠിക്കണം എന്നാണ് ആഗ്രഹം. കേരളത്തിൽ ഏതൊക്കെ കോളേജിൽ അത് പഠിക്കാൻ പറ്റും?
Posted by Athulya, Kollam On 11.07.2020
View Answer
There are no courses related to Aviation sector in Government sector in Kerala as per our information. There are private institutions offering this course. You can search and find them
+2 vidhyarthi aanu.Forensic science il thalparyam und.Ethenkilum subjectil degree cheytha sesham forensic padikunnathaano nerit bsc forensic science padikkunnathano nallath?
Posted by SAYOOJYA SIVANANDAN, Kannur On 11.07.2020
View Answer
It is better do a Degree Programme of a General nature first and then go for specialization in Forensic Science to Keep your chances for employment live.
Sir
I am Dilshad I need for you help please share good fashion design course collage in Kerala under a good university (low budget) I hope for best results.
Thank you 😊
Posted by Dilshad.c, Tavanur 679573 On 10.07.2020
View Answer
ഏതു തലത്തിലെ പഠനമാണെന്ന് വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, 42 'ഗവൺമന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്' വഴി, 2 വർഷം ദൈർഘ്യമുള്ള, ഫാഷൻ ടെക്നോളജി & ഗാർമന്റ് ഡിസൈൻ കോഴ്സ് നടത്തുന്നുണ്ട്. 10-ാം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ് പോയന്റ് ആസ്പദമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെയ് ഒടുവിൽ, വിജ്ഞാപനം പ്രതീക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, കെ.ജി.ടി.ഇ.സർട്ടിഫിക്കറ്റ് ലഭിക്കും. www.dtekerala.gov.in കാണുക. പ്ലസ് ടു കഴിഞ്ഞവർക്ക് കൊല്ലത്ത്, കുണ്ടറയിലുള്ള, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (കേരള), 4 വർഷത്തെ, ബാച്ചലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) പ്രോഗ്രാം നടത്തുന്നു. പ്രവേശന പരീക്ഷ വഴി അഡ്മിഷൻ. http://www.iftk.ac.in/ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്ട്)-യുടെ കേന്ദ്രങ്ങളിൽ ഒന്നായ കണ്ണൂർ കേന്ദ്രത്തിൽ, ബാച്ചലർ ഓഫ് ഡിസൈൻ, ബാച്ചലർ ഓഫ് ഫാഷൻ ടെക്നോളജി കോഴ്സുകളുണ്ട്. നിഫ്ട്, ദേശീയ തലത്തിൽ നടത്തുന്ന പരീക്ഷ വഴിയാണ് അഡ്മിഷൻ. വിശദവിവരങ്ങൾക്ക്, https://applyadmission.net/nift2020/
പോസ്റ്റ് ഗ്രാജുവേറ്റ് തല കോഴ്സുകൾ, കൊല്ലം ചന്ദനത്തോപ്പിലുള്ള, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (http://ksid.ac.in/); കണ്ണൂർ നിഫ്ട് (www.nift.ac.in/kannur/) എന്നീ കേന്ദ്രങ്ങളിൽ ഉണ്ട്. ബിരുദതല യോഗ്യത വേണം. രണ്ടിടത്തും, പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ.
കോഴിക്കോട്, മഹാത്മാഗാന്ധി സർവകലാശാലകളുടെ കീഴിലെ ചില ആർട്സ് & സയൻസ് കോളേജുകളിൽ, ഈ മേഖലയിലെ ചില കോഴ്സുകൾ ഉണ്ട്. സർവകലാശാലാ വെബ്സൈറ്റ് പരിശോധിക്കുക.
Sir,
When the lateral entry admission for b-tech will start in Kerala.
Posted by Pavithran P S, Thiruvananthapuram On 10.07.2020
View Answer
It is not yet announced. Keep visiting the website http://admissions.dtekerala.gov.in/# for updates....
I would like to become an interior designer and I don't know what course I would choose after my 12th.Is there any government colleges in kerala which offers interior designing.Where I can complete my interior designing course in kerala.
Is it a good profession?
Posted by Kalabh S S, Paravoor On 10.07.2020
View Answer
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, 42 'ഗവൺമന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്' വഴി, 2 വർഷം ദൈർഘ്യമുള്ള, ഫാഷൻ ടെക്നോളജി & ഗാർമന്റ് ഡിസൈൻ കോഴ്സ് നടത്തുന്നുണ്ട്. 10-ാം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ് പോയന്റ് ആസ്പദമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെയ് ഒടുവിൽ, വിജ്ഞാപനം പ്രതീക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, കെ.ജി.ടി.ഇ.സർട്ടിഫിക്കറ്റ് ലഭിക്കും. www.dtekerala.gov.in കാണുക. പ്ലസ് ടു കഴിഞ്ഞവർക്ക് കൊല്ലത്ത്, കുണ്ടറയിലുള്ള, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (കേരള), 4 വർഷത്തെ, ബാച്ചലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) പ്രോഗ്രാം നടത്തുന്നു. പ്രവേശന പരീക്ഷ വഴി അഡ്മിഷൻ. http://www.iftk.ac.in/ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്ട്)-യുടെ കേന്ദ്രങ്ങളിൽ ഒന്നായ കണ്ണൂർ കേന്ദ്രത്തിൽ, ബാച്ചലർ ഓഫ് ഡിസൈൻ, ബാച്ചലർ ഓഫ് ഫാഷൻ ടെക്നോളജി കോഴ്സുകളുണ്ട്. നിഫ്ട്, ദേശീയ തലത്തിൽ നടത്തുന്ന പരീക്ഷ വഴിയാണ് അഡ്മിഷൻ. വിശദവിവരങ്ങൾക്ക്, https://applyadmission.net/nift2020/
കോഴിക്കോട്, മഹാത്മാഗാന്ധി സർവകലാശാലകളുടെ കീഴിലെ ചില ആർട്സ് & സയൻസ് കോളേജുകളിൽ, ഈ മേഖലയിലെ ചില കോഴ്സുകൾ ഉണ്ട്. സർവകലാശാലാ വെബ്സൈറ്റ് പരിശോധിക്കുക.
does the degree from a ugc approved university through a 6 month course and a degree from calicut university through 3 year course have same benefits?
Posted by ARJUN C S, thrissur On 10.07.2020
View Answer
UGC does not treat 6 month courses as Degree courses. and UGC approved University/Institution does not conduct such courses. UGC approves a course of minimum 3 years duration as a Degree course.
സാർ, ഈ 6 മാസം കൊണ്ട് UGC, AICTE university യിൽ നിന്നും degree നേടാം എന്ന് കുറേ സ്ഥാപനങ്ങൾ പറയുന്നു.ഇത് സത്യമാണോ? ഇത് ചെയ്യുന്നത് കൊണ്ട് കൊഴപ്പമുണ്ടാ?
Posted by ARJUN C S, thrissur On 10.07.2020
View Answer
UGC does not treat 6 month courses as Degree courses. and UGC approved University/Institution does not conduct such courses. UGC approves a course of minimum 3 years duration as a Degree course.
Is there any 100% job assuring courses after plus two in kerala?
Posted by Sivada, Calicut On 10.07.2020
View Answer
If you do B.Tech/Integrated BTech-MSc/M.Tec from IIST, Trivandrum and complete the course with specified Grades, you will be absorbed in ISRO. To get a job after a course you must be employable. So try to improve your skills needed for the sector you are specializing.
എനിക്ക് പ്ലസ് വൺ സയൻസ് എടുക്കണം എന്നാണ് ആഗ്രഹം പക്ഷെ സയൻസ് എടുത്താൽ പിന്നീട് btech or bsc കമ്പ്യൂട്ടർ സയൻസ് എന്ജിനീറിങ്ങിന് പോകാൻ പറ്റുമോ അങ്ങനെ പോയാലും ഹൈർസെക്കണ്ടറി കമ്പ്യൂട്ടർ സയൻസ് എടുക്കാതെയിരുന്നതിനാൽ കമ്പ്യൂട്ടർ സയൻസിന്റെ ഒരു base ലഭിക്കാതെയിരുന്നതിന്റെ ഒരു ബുദ്ധിമുട്ട് അവിടെയുണ്ടാകുമോ
Posted by Abhinav, Kasargod On 10.07.2020
View Answer
സയൻസ് എന്നതുകൊണ്ട് ഏതു വിഷയങ്ങളുള്ള ഗ്രൂപ്പ് ആണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. ബയോളജി ഉള്ള ഗ്രൂപ്പ് ആകാം എന്ന് കരുതുന്നു. ബി.ടെക്. പ്രോഗ്രാമിനു പോകാൻ, പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ നിർബന്ധമായും പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം. മൂന്നാം വിഷയം കെമിസ്ട്രി ആകാം. കെമിസ്ട്രി പഠിക്കാത്തവരുടെ കാര്യത്തിൽ കംപ്യൂട്ടർ സയൻസും ഇവ രണ്ടും പഠിച്ചിട്ടില്ലെങ്കിൽ ബയോടെക്നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ബയോളജിയും മൂന്നാം വിഷയമായി പരിഗണിക്കും. കംപ്യൂട്ടർ സയൻസ് ഉൾപ്പടെയുളള ബി.ടെക്. പ്രോഗ്രാം പ്രവേശനത്തിന് കേരളത്തിലെ വ്യവസ്ഥ ഇതാണ്.
കണ്ണൂർ സർവകലാശാലയിൽ ബി.എസ്.സി.കംപ്യൂട്ടർ സയൻസ് പ്രവേശനത്തിന് മാത്തമാറ്റിക്സ് ഒരു വിഷയമായുള്ള സയൻസ് ഗ്രൂപ്പിൽ പഠിച്ച്, പ്ലസ് ടു ജയിച്ചിരിക്കണo എന്നാണ് വ്യവസ്ഥ. സമാനവ്യവസ്ഥകൾ ആണ് മറ്റു സർവകലാശാലകളിലും ഉള്ളത്.
അതിനാൽ ബി.ടെക് കംപ്യൂട്ടർ സയൻസ് പ്രവേശനത്തിനോ ബി.എസ്.സി. കംപ്യൂട്ടർ സയൻസ് പ്രവേശനത്തിനോ, കംപ്യൂട്ടർ സയൻസ് നിർബന്ധമായും പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണമെന്നില്ല.
ഇക്കാരണങ്ങളാൽ കംപ്യൂട്ടർ സയൻസ് ഇല്ലാത്ത ഒരു സയൻസ് ഗ്രൂപ്പ് പ്ലസ് ടു തലത്തിൽ പഠിച്ചാലും ബി.ടെക്/ബി.എസ്.സി. കംപ്യൂട്ടർ സയൻസ് പഠിക്കുവാൻ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷെ ആ വിഷയം ആ തലത്തിൽ പഠിക്കുവാനുള്ള അഭിരുചിയും താൽപര്യവും ഉണ്ടായിരിക്കണം.
ഇക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് പ്ലസ് ടു തലത്തിൽ ഒരു സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കുക.