How can I get admission in govt.agricultural colleges in Kerala for studying Bsc agriculture.
Posted by Shalu Prakash, Kollam On 02.08.2020
View Answer
കേരളത്തിൽ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള അഗ്രിക്കൾച്ചർ കോളേജുകളിലാണ് (വെള്ളായണി, വെള്ളാനിക്കര, കാസർകോഡ്, അമ്പലവയൽ) ഈ കോഴ്സ് നടത്തുന്നത്. കേരള പ്രവേശന പരീക്ഷാ കമ്മീഷണറാണ് ഇതിലെ ഭൂരിപക്ഷം സീറ്റിലും പ്രവേശനം നൽകുന്നത്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി അഭിമുഖീകരിച്ച്, 720 ൽ 20 മാർക്ക് നേടുന്ന; കേരളത്തിലെ പ്രവേശന പരീക്ഷാകമ്മീഷണർക്ക്, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് അപേക്ഷ യഥാസമയം നൽകിയവരെ ഈ കോഴ്സ് ഉൾപ്പടെയുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് തയ്യാറാക്കുന്ന കേരളത്തിലെ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. കേരളത്തിൽ അമ്പലവയൽ ഒഴികെയുള്ള കോളേജുകളിൽ, ഈ പ്രോഗ്രാമിലെ 15% സീറ്റ് നികത്തുന്നത് ഐ.സി.ആർ - എൻ.ടി.എ. അഗ്രിക്കൾച്ചർ യു.ജി.അഖിലേന്ത്യാ പരീക്ഷയിൽ കൂടിയാണ്. ഈ പരീക്ഷയുടെ പരിധിയിൽ വരുന്ന, അഗ്രിക്കൾച്ചർ, അനുബന്ധ കോഴ്സുകളുള്ള 59 ൽ പരം സർവകലാശാലകളുടെ പട്ടിക, https://icar.nta.nic.in ൽ ഉളള എ.ഐ.ഇ.ഇ.എ (യു.ജി) 2020 ബുള്ളറ്റിൻ അനുബന്ധം XVI ലും, അതിന് പിന്നീട് വരുത്തിയ ഭേദഗതിയിലുമായി നൽകിയിട്ടുണ്ട്. ഈ കോഴ്സുള്ള സർവകലാശാലകളുടെ അന്തിമ പട്ടിക കൗൺസലിംഗ് സമയത്ത് പ്രസിദ്ധപ്പെടുത്തും.
ഞാൻ BA Sociology distence ആയി പഠിക്കാൻ ആഗ്രഹിക്കുന്നു . ഏത് യൂണിവേർസിററി ആണ് നല്ലത് 'വിശദാംശങ്ങൾ നൽകാമോ?
Posted by Adwaith chandran vv, Perambra On 02.08.2020
View Answer
Yo must fins the universities that have approval to conduct the course in distance mode. This can be sen from the website of the UGC- Distance Education Bureau. You can also check the websites of Kerala, Calicut and Kannur Universities- School of Distance Education
ബി എസ് സി നഴ്സിങ്ന് പഠിക്കാൻ പ്രായപരിധി ഉണ്ടോ
Posted by Jijukrishna , Thalikulam On 02.08.2020
View Answer
No upper limit. Bit should have completed 17 years as on 31st December of the year of admission
ഞാൻ +2 കോമേഴ്സ് പഠിക്കുന്നു.സിവിൽ സർവീസ് എഴുതണം എന്ന് ആഗ്രഹിക്കുന്നു. ഡിഗ്രീയിൽ ഏത് വിഷയം എടുത്താൽ ആണ് കൂടുതൽ നല്ലത്?
Posted by Reshma , Mullassery On 02.08.2020
View Answer
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉൾപ്പടെ 24 ൽ പരം സർവീസുകളിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്, ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള താൽപര്യമുള്ള ഒരു കോഴ്സിലൂടെ ബിരുദമെടുക്കുക എന്നതാണ്.
സിവിൽ സർവീസ് പരീക്ഷയ്ക്ക് 2 ഘട്ടമുണ്ട്. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ, പെഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ). ബിരുദമെടുത്ത ശേഷം സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ അഭിമുഖീകരിക്കണം. യോഗ്യതാ കോഴ്സിന്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കു മുമ്പ് യോഗ്യത നേടിയാൽ മതി. പൊതു സ്വഭാവമുള്ളതും അഭിരുചി അളക്കുന്നതുമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള 2 പേപ്പർ അടങ്ങുന്നതാണ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള രണ്ടാം ഘട്ടമാണ് മെയിൻ പരീക്ഷ. മൊത്തം 9 പേപ്പർ ഉണ്ട്. വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ. അതിൽ രണ്ടെണം, യോഗ്യതാ പേപ്പറുകളാണ്. ബാക്കി 7 എണ്ണം, റാങ്ക് നിർണയത്തിനു പരിഗണിക്കുന്നവയും. ഈ 7 പേപ്പറിൽ രണ്ടെണ്ണം ഓപ്ഷണൽ പേപ്പർ ആണ്. ലഭ്യമാക്കിയിട്ടുള്ള മൊത്തം 26 ഓപ്ഷണൽ വിഷയങ്ങളിൽ നിന്നും (ഇതിൽ ഒന്ന് കൊമേഴ്സ് & അക്കൗണ്ടൻസി ആണ്) ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. മെയിൻ പരീക്ഷയ്ക്ക് ഏതു വിഷയമാണോ ഓപ്ഷണലായി മനസ്സിൽ കാണുന്നത്, അതിനനുസരിച്ച് ബിരുദ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുണ്ട്. ബിരുദ വിഷയങ്ങൾ ഒഴിവാക്കി പട്ടികയിലുള്ള മറ്റൊരു വിഷയം പഠിച്ച് മെയിൻ എഴുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പരീക്ഷ അഭിമുഖീകരിക്കുന്ന ആളാണ്. മെയിൻ പരീക്ഷ യോഗ്യത നേടുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റ് തുടർന്ന് ഉണ്ടാകും. റാങ്ക് പട്ടികയിൽ വളരെ മുന്നിലെത്തിയാൽ ഇഷ്ടപ്പെട്ട സർവീസ് കിട്ടും. അഖിലേന്ത്യാ സർവീസായ ഐ.എ.എസ് - ൽ സ്വന്തം സംസ്ഥാനത്ത് തന്നെ പോസ്റ്റിംഗ് വേണമെങ്കിൽ മികച്ച റാങ്ക് വേണം. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സിലബസ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ മസ്സിലാക്കാൻ, 2020 ലെ സിവിൽ സർവീസസ് പ്രിലിമിറ്റി വിജ്ഞാപനം, www.upsc.gov.in ൽ ഉള്ളത് പരിശോധിക്കുക.
I got 78 percentage in plustwo did l get admission in govt college
Posted by Abhinav.E, Calicut On 02.08.2020
View Answer
This cannot be predicted. Apply and take part in the admission process
Iam a plus passed student. I want to become a CA . When should I apply for writing CA Foundation exam ?
Posted by Anandhu s krishna, Manimala On 01.08.2020
View Answer
Please read the document at https://resource.cdn.icai.org/19323ca_atcourse260510.pdf
Sir, can i get an integrated BA_MA political science admission on mg university?
Posted by Amal Krishnan , Kollam On 31.07.2020
View Answer
It is only a proposal . wait for the details.
MSc nursing admission abroad?top institutions
Posted by Kiran, Palakkad On 31.07.2020
View Answer
Post the question at 'Study Abroad' in this portal
കേരള സിലബസ്സിൽ keam എക്സമിനൊപ്പം 11th സ്റ്റാൻഡേർഡ് marks add ചെയ്യുമോ
Posted by Anurag pv, Mattannur, kannur On 31.07.2020
View Answer
It is only the second years marks in three subjects-Physics, Chemistry and Mathematics (Normalized) that would be added.
ഈ വർഷത്തെ കീം എൻട്രൻസ് എക്സാം Paper-1 ഉം
Paper-2 ഉം എഴുതിട്ടുണ്ട്. Paper 1ന്റെ മാത്രം മാർക്ക് വെച്ച് ബി ഫാർമ പോലുള്ള പാരാമെഡിക്കൽ കോഴ്സസ് ന് അപ്ലൈ ചെയ്യുവാൻ പറ്റുമോ?
Posted by Haripriya. P, Chengannur, Alappuzha On 31.07.2020
View Answer
If you have applied for Pharmacy course in KEAM application, you will be considered for B.Pharm ranking. If not you will not be considered for B.Pharm ranking. even if you have written paper 1 of KEAM