ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ മീഡിയ കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നു.ഇന്ത്യയിലെ മികച്ച യൂണിവിവേഴ്സിറ്റികളിൽ എങ്ങനെ അഡ്മിഷൻ നേടാം
Posted by Milasha , Kozhikode On 05.12.2021
View Answer
Please specify whether you are planning this Program after Plus2 or after Degree.
B.Tech കമ്പ്യൂട്ടർ സയൻസ് ബിരുദത്തിനു ശേഷം ആറുവർഷമായി സ്വകാര്യമേഖലയിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. MBA അല്ലെങ്കിൽ M. tech. കമ്പ്യൂട്ടർ സയൻസ് ഡിസ്റ്റന്റ് ആയി ആയി ചെയ്യാൻ ഏതൊക്കെ മികച്ച സ്ഥാപനങ്ങൾ ഉണ്ട്?
Posted by Dani , Ponnani On 05.12.2021
View Answer
For MBA the most demanded institution is the Indian Institute of Management. For admission to IIMs you need to clear Common Admission Test. There are number of institution for studying MBA and it may not be possible to list all of them here. You can visit the CAT site to see the Institutions admitting based on CAT score. For BM Tech distance mode is not approved by AICTE.
I am diploma holder in computer engineering so what kind of exam need to prepare for getting job in banking .
Posted by Monali Vishal Barge , Koregoan On 04.12.2021
View Answer
For getting Bank jobs, a Graduation in any subject is needed.
AIIMS ൽ NURSING പഠിക്കാൻ പ്രവേശനം േനടേണ്ടത് എങ്ങനെയാണ്
Posted by Niveditha j m , Meenadu On 03.12.2021
View Answer
ഓൾ ഇന്ത്യ ഇൻസ്റ്റിറ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അതിൻ്റെ 9 കേന്ദ്രങ്ങളിൽ 4 വർഷത്തെ ബി.എസ്സി ഓണേഴ്സ് നഴ്സിംഗ് പ്രോഗ്രാം നടത്തുന്നുണ്ട്. പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. ന്യൂ ഡൽഹി, ഭോപ്പാൽ, ഭുവനേശ്വർ, ദിയോഗർ, ജോദ്പൂർ, നാഗ്പുർ, പട്ന, റായ്പൂർ, റിഷികേശ് എന്നീ കേന്ദ്രങ്ങളിലാണ് പ്രോഗ്രാം ഉള്ളത്.
അപേക്ഷാർത്ഥിക്ക് പ്രവേശന വർഷം ഡിസംബർ 31 ന്, 17 വയസ്സുണ്ടായിരിക്കണം.
പ്ലസ് ടു തല പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് ജയിച്ചിരിക്കണം. പ്ലസ് ടു പരീക്ഷയ്ക്ക് ഈ 4 വിഷയങ്ങൾക്കും കൂടി 55% മാർക്ക് (പട്ടിക വിഭാഗക്കാർക്ക് 50%) ഉണ്ടായിരിക്കണം. പ്രവേശന വർഷത്തെ തൊട്ടു തലേ അക്കാദമിക് വർഷത്തിൽ 12 ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ അനുമതിയുണ്ട്. സീറ്റ് അലോക്കേഷൻ വേളയിൽ, യോഗ്യത തെളിയിച്ചിൽ മതി.
എയിംസ് എല്ലാ കേന്ദ്രങ്ങളിലേക്കുമായി നടത്തുന്ന ഒരു പൊതു പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. 2 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ നിന്നും 30 വീതവും ജനറൽ നോളജിൽ നിന്നും 10 ഉം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. പ്രത്യേകം സിലബസ് ഇല്ല. ചോദ്യങ്ങൾ പ്ലസ് ടു നിലവാരത്തിലുള്ളതായിരിക്കും. സാധാരണ ഗതിയിൽ തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്.
അപേക്ഷ പ്രോസ്പക്ടീവ് ആപ്ലിക്കൻ്റ്സ് അഡ്വാൻസ്ഡ് രജിസ്ട്രേഷൻ (പി.എ.എ.ആർ) സംവിധാനം വഴിയാണ് നൽകേണ്ടത്. ഇതിൽ രണ്ടു ഘട്ടങ്ങളുണ്ടാകും. ആദ്യ ഘട്ടം, ബേസിക് രജിസ്ട്രേഷൻ ആണ്. പ്രവേശനം തേടുന്നവർ ആദ്യം ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഈ ഘട്ടത്തിൽ അപേക്ഷ നൽകുന്നവരുടെ, അപേക്ഷയുടെ സ്ഥിതി പ്രസിദ്ധപ്പെടുത്തും. അപാകതകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ അവസരം കിട്ടും. അന്തിമമായി സ്വീകരിച്ച ബേസിക് രജിസ്ട്രേഷനുകളുടെ വിവരം പ്രസിദ്ധപ്പെടുത്തും. ബേസിക് രജിസ്ടേഷൻ സ്വീകരിക്കപ്പെട്ടവർക്ക്, പ്രഖ്യാപിക്കുന്ന സമയത്ത് ഫൈനൽ രജിസ്ട്രേഷൻ നടത്താം. ഈ ഘട്ടത്തിൽ ഒരു കോഡ് രൂപപ്പെടുത്തി, തുടർന്ന് പരീക്ഷാഫീസടച്ച്, പരീക്ഷാ കേന്ദ്രം തിരഞ്ഞെടുത്ത്, ഫൈനൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, പ്രവേശന പരീക്ഷ അഭിമുഖീകരിക്കാം.
ഫലപ്രഖ്യപനത്തിനുശേഷം, ഓൺലൈൻ സീറ്റ് അലോക്കേഷൻ പ്രക്രിയ വഴി അലോട്ട്മെൻ്റ്/അഡ്മിഷൻ നടത്തും.
ഇതാണ് പ്രവേശനത്തിനുള്ള നിലവിലെ നടപടിക്രമങ്ങൾ. വിശദാംശങ്ങൾ മനസ്സിലാക്കാൻ https://www.aiimsexams.ac.in/ ൽ അക്കാദമിക് കോഴ്സസ് > നഴ്സിംഗ് > ബി.എസ്സി (ഓണേഴ്സ്) ലിങ്ക് സന്ദർശിച്ച് 2021 ലെ പ്രോസ്പക്ടസ് പരിശോധിക്കുക. ഈ സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടതും.
2021 പ്രവേശനത്തിനു ബാധകമായ വ്യവസ്ഥകളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ആൾ ഇന്ത്യാ മെറിറ്റ് സീറ്റുകൾ ഉണ്ടോ? സ്റ്റേറ്റ് മെറിറ്റിനും ആൾ ഇന്ത്യാ മെറിറ്റിനും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഒരേ ഫീസ് ആണോ?
Posted by SEETHALEKSHMI, ALAPPUZHA On 03.12.2021
View Answer
Some states offer seats on an All India basis under4 Management quota with a higher fees. For state merit seats in Private colleges, only those with the nativity of that state can apply. There may be a separate fee structure for such seats.
Lab technician vaccency
Posted by Vidhya Viswambhara, Ernakulam On 01.12.2021
View Answer
Please contact the colleges concerned
MBBS ന് MCC സൈറ്റ് വഴി ആൾ ഇൻഡ്യ കോട്ടയിൽ ഗവണ്മന്റ് മെഡിയ്ക്കൽ കോളേജുകളുടെ 15 ശതമാനം മാത്രമാണോ അതോ ഇൻഡ്യയിലെ പ്രൈവറ്റ് മെഡിയ്ക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളും MCC വഴി അപേക്ഷിയ്ക്കുവാൻ കഴിയുമോ? DEEMED UNIVERSITY കളിൽ ഗവണ്മന്റ് കോട്ടയുണ്ടോ?( മെറിറ്റിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ ഫീസിൽ )
Posted by PURUSHOTHAMAN, ALAPPUZHA On 01.12.2021
View Answer
എം.സി.സി. കൗൺസലിംഗിൻ്റെ പരിധിയിൽ വരുന്ന, നീറ്റ് യോഗ്യത നേടിയവർക്ക് പൊതുവെ പങ്കെടുക്കാവുന്ന അലോട്ടുമെൻ്റുകൾ:
* ഗവ.കോളേജുകളിലെ എം.ബി.ബി.എസ്/ബി.ഡി.എസ്. 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ *
* ഓൾ ഇന്ത്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ് - എല്ലാ കേന്ദ്രങ്ങളും) മുഴുവൻ സീറ്റുകൾ * ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (ജിപ്മർ- പുതുശ്ശേരി, കാരെക്കൽ കേന്ദ്രങ്ങൾ) അഖിലേന്ത്യാ സീറ്റുകൾ * സെൻട്രൽ യൂണിവേഴ്സിറ്റികളിലെ [അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ (ഡൻ്റൽ)] നിശ്ചിത സീറ്റുകൾ, സീoഡ് യൂണിവേഴ്സിറ്റികളിലെ മുഴുവൻ സീറ്റുകൾ * ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, പൂനെ (രജിസ്ട്രേഷൻ ഭാഗം മാത്രം).
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ കോളേജുകളിലെ ഇൻഷ്വേർഡ് പേഴ്സൺസ് (ഐ.പി) ക്വാട്ട സീറ്റുകളിലേക്ക് അതിന് അർഹതയുള്ളവർക്ക് അപേക്ഷിക്കാം. ചില കേന്ദ്ര സ്ഥാപനങ്ങളിലെ ബി.എസ്സി. നഴ്സിംഗ് പ്രോഗ്രാമിൻ്റെ പ്രവേശന കൗൺസലിംഗും എം.സി.സി. നടത്തിയേക്കും.
There are no Govt quota seats in Dammed Universities with low fees. Private colleges do not come in the purview of MCC allotments.
Certificate course in dietitians
Posted by Dr. Akhila Babu, ERNAKULAM On 01.12.2021
View Answer
Post Graduate Diploma in Nutrition and Dietetics; Executive Diploma in Nutrition and Dietetics; See the link https://www.igmpiindia.org/FFSQ-prospectus.pdf
Online Programs are available at NHCA See the link https://nhca.in/counsellor/nutrition-and-dietetics-management/
സർ,
ടൈപ്പിസ്റ്റ് തസ്തികകൾ പുതിയ ശമ്പളകമ്മീഷൻ വരുന്നതോടുകൂടി psc നിർത്തുവാൻ പോകുകയാണെന്ന് ഒരു ദിനപത്രത്തിൽ വായിച്ചു. സത്യാവസ്ഥ എന്താണ്?. ടൈപ്പിസ്റ്റ് കോഴ്സ് ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇനി ആ കോഴ്സ് ചെയ്തിട്ട്
പ്രയോജനം ഉണ്ടാകുമോ??
Posted by Varsha, Kollam On 01.12.2021
View Answer
You must rely on official notifications only. Even if it is stopped., PSC is not the only job giving agency. Secretarial Assistants are required in offices. You can try t Computer based courses like DTP related courses..
Is there any vacancy in B pharm
Posted by Jeeva✨, Calicut On 30.11.2021
View Answer
Spot allotments were completed today. For information on vacancies contact office of the CEE
Pages:
1 ...
10 11 12 13 14 15 16 17 18 19 20 ...
2959