ഞാൻ Bsc statistics നു ശേഷം B.Ed mathematics പൂർത്തീകരിച്ച വിദ്യാർത്ഥിയാണ്.K -Tet category 3 ഉം ഞാൻ പാസ് ആണ്.എനിക്ക് കേരളത്തിലെ എയിഡഡ് സ്കൂളുകളിൽ ഹൈസ്കൂൾ ഗണിത അധ്യാപകനായി ജോലിക്ക് ചേരാൻ കഴിയുമോ?എന്റെ വിദ്യാഭ്യാസ യോഗ്യത പ്രസ്തുത ജോലിക്ക് അനുയോജ്യമാണോ?
Posted by Amal, Vatakara On 15.12.2021
View Answer
High School Teacher (Mathematics). Qualifications: ( 1) A Bachelors Degree with Mathematics or Statistics as Main Subject and B.Ed/B.T in the concerned subjects conferred or recognized by the Universities in Kerala. ( 2) Must have passed the Kerala Teacher Eligibility Test (K-TET) for this post
conducted by the Government of Kerala
Exemption: Candidates who have qualified CTET/NET/SET/M.Phil/Ph.D in the respective subjects and M.Ed in any subject are exempted from acquiring
TET
Note:- (i) M.Phil in the concerned subject be the one awarded by any of the Universities in Kerala or recognised as equivalent by any of the
Universities in Kerala. (ii) Post Graduates in Mathematics/Statistics with B.Ed/BT in the concerned subject will also be considered for this post.
(iii) Diploma in Rural Service awarded by the National Council for Rural Higher Education will also be treated as equivalent to Degree for the
above purpose. (iv) The candidates who have acquired B.Sc Ed in Physics, Chemistry, Mathematics stream conducted by the Regional Institute of Education, Mysore of NCERT are also eligible to apply for the post.
+2 വിദ്യാർത്ഥിനി ആണ് . CA പഠിക്കാൻ ആഗ്രഹം ഉണ്ട് . B.Com ശേഷം CA പഠിക്കാൻ സാധിക്കുമോ ? CA exam നെ കുറിച്ച് കൂടുതൽ പറഞ്ഞു തരുമോ?
Posted by NehaBabeesh, Malappuram On 12.12.2021
View Answer
ചാർട്ടേർഡ് അക്കൗണ്ടൻസി (സി.എ) കോഴ്സ് മൂന്നു ഘട്ടങ്ങളുള്ള കോഴ്സാണ് - ഫൗണ്ടേഷൻ, ഇൻ്റർമീഡിയറ്റ്, ഫൈനൽ.
ഫൌണ്ടേഷൻ കോഴ്സ് റൂട്ട് വഴിയും, ഡയറക്ട് എൻട്രി റൂട്ട് വഴിയും
പ്രവേശനം നേടാം.
പ്ലസ് ടു കോഴ്സിനെത്തുടർന്ന് സി.എ. യ്ക്കു ചേരുന്നവർക്ക്, ഫൗണ്ടേഷൻ കോഴ്സ് വഴി മുന്നോട്ട് പോകാം. ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ എന്നിവർക്കാണ് ഡയറക്ട് എൻട്രി റൂട്ട് തിരഞ്ഞെടുത്ത് ഇൻ്റമീഡിയറ്റ് ഘട്ടത്തിലേക്ക് പ്രവേശനം നേടാവുന്നത്.
കൊമേഴ്സ് - ൽ, ബിരുദo/ബിരുദാനന്തര ബിരുദo ഉള്ളവർക്ക്, 55% മാർക്കും, മറ്റു വിഷയങ്ങളിൽ ബിരുദo/ ബിരുദാനന്തരബിരുദo ഉള്ളവർക്ക് 60% മാർക്കും, യോഗ്യതാ കോഴ്സിൽ ഉണ്ടെങ്കിൽ, ഡയറക്ട് എൻട്രി വഴി ഇൻ്റർമീഡിയറ്റ് ഘട്ടത്തിലേക്ക് പ്രവേശനം തേടാം.
അതിനായി ആദ്യം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർസ് അക്കൗണ്ടൻ്റ്സ് - ൽ ഈ ഘട്ടത്തിന് എൻ റോൾ ചെയ്യണം. ആർട്ടിക്കിൾഷിപ്പ് തുടങ്ങുന്നതിനു മുമ്പായി നാലാഴ്ച ദൈർഘ്യമുള്ള "ഇൻ്റ്ഗ്രേറ്റഡ് കോഴ്സ് ഓൺ ഇൻഫർമേഷൻ ടെക്നോളജി & സോഫ്ട് സ്കിൽസ്" പൂർത്തിയാക്കണം. തുടർന്ന് മൂന്നു വർഷം ദൈർഘ്യമുള്ള പ്രാക്ടിക്കൽ ട്രെയിനിംഗിന് (ആർട്ടിക്കിൾഷിപ്പ്) രജിസ്റ്റർ ചെയ്യണം.
ബിരുദ പ്രോഗ്രാമിൻെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും ഇൻ്റർ മീഡിയറ്റ് കോഴ്സിന് താൽകാലികമായി രജിസ്റ്റർ ചെയ്യാം. ബിരുദ പ്രോഗ്രാമിൻ്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിച്ചശേഷം, ആറു മാസത്തിനുള്ളിൽ യോഗ്യത നേടിയതിൻ്റെ രേഖ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാജരാക്കുമ്പോൾ മാത്രമേ അവരുടെ താൽകാലിക രജിസ്ടേഷൻ ക്രമപ്പെടുത്തുകയുള്ളു. യോഗ്യത തെളിയിക്കാൻ കഴിയാതെവന്നാൽ പ്രൊവിഷണൽ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. അടച്ച ഫീസ് നഷ്ടപ്പെടുകയും ചെയ്യും. താൽകാലിക രജിസ്ടേഷൻ കാലയളവിൽ, ഇൻ്റർമീഡിയറ്റ് ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇൻ്റഗ്രേറ്റഡ് കോഴ്സ് ഓൺ ഇൻഫർമേഷൻ ടെക്നോളജി & സോഫ്ട് സ്കിൽസ് കോഴ്സിൽ പങ്കെടുത്ത് അത് പൂർത്തിയാക്കാം.
വിശദാംശങ്ങൾക്ക് https://www.icai.org - യിൽ "സ്റ്റുഡൻ്റ്സ്" ലിങ്ക് കാണുക.
+2 student, interested to join B. Arch, How can I apply for that? When we have to apply? Which are govt. Colleges having this course in Palakkad and Thrissur? What is the rank level to get admission in govt college?
Posted by Priya, Palakkad On 12.12.2021
View Answer
ബാച്ചലർ ഓഫ് ആർക്കിടക്ചർ (ബി.ആർക്ക്) എന്ന 5 വർഷ കോഴ്സിൽ പ്രവേശനം തേടുന്നവർ പ്രസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം.
ബി.ആർക്ക്. കോഴ്സിലേക്ക് വിവിധ പ്രവേശന പ്രക്രിയകൾ വഴി അഡ്മിഷൻ നേടാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (ജി.എഫ്.ടി.ഐ) എന്നിവിടങ്ങളിലെ ബി.ആർക്ക് പ്രവേശനം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ പേപ്പർ 2 A (ബി.ആർക്ക്) അടിസ്ഥാനമാക്കിയാണ്. 2021 ൽ ഈ പരീക്ഷ രണ്ടു തവണ നടത്തി. ഭേദപ്പെട്ട പെർസൻടൈൽ സ്കോർ പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കിയാണ് പ്രവേശനം നടത്തിയത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ബി.ആർക്ക് പ്രവേശനം ജെ.ഇ.ഇ.അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കിയാണ്. ഈ പരീക്ഷയ്ക്ക് നേരിട്ട് പ്രവേശനം ഇല്ല. ആദ്യം ജെ.ഇ.ഇ. മെയിൻ പേപ്പർ 1 (ബി.ഇ/ബി.ടെക് പ്രവേശന പരീക്ഷ) അഭിമുഖീകരിച്ച്, ജെ.ഇ.ഇ അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ യോഗ്യത നേടണം. തുടർന്ന് ജെ.ഇ.ഇ.അഡ്വാൻസ്ഡ് - ന് രജിസ്റ്റർ ചെയ്ത്, അഭിമുഖീകരിച്ച്, യോഗ്യതാ മാർക്ക് നേടി, ജെ.ഇ.ഇ.അഡ്വാൻസ്ഡ് റാങ്ക് പട്ടികയിൽ ഇടം നേടണം. അതിനു ശേഷം, ഐ.ഐ.ടി. നടത്തുന്ന ആർക്കിട്ടക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് രജിസ്റ്റർ ചെയ്ത് അഭിമുഖീകരിച്ച് യോഗ്യത നേടണം. ഈ ടെസ്റ്റിന് റാങ്ക് ഇല്ല. യോഗ്യത നേടുന്നവരെ, ജെ.ഇ.ഇ.അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ച് കോഴ്സിലെ പ്രവേശനത്തിന് പരിഗണിക്കും. ജെ.ഇ.ഇ. മെയിൻ/ അഡ്വാൻസ്ഡ് വഴിയുള്ള പ്രവേശനങ്ങൾ ജോയൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) ആണ് നടത്തുന്നത്. ഈ സംവിധാനങ്ങളെക്കുറിച്ചറിയാൻ ഈ സൈറ്റുകൾ സന്ദർശിക്കുക: * https://nta.ac.in/
* https://jeemain.nta.nic.in/
* https://jeeadv.ac.in/
* https://josaa.nic.in/
കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ വഴി നടത്തുന്ന ബി.ആർക്ക് പ്രവേശനത്തിന്, അപേക്ഷകർ കൗൺസിൽ ഓഫ് ആർക്കിട്ടക്ചർ നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടക്ചർ (നാറ്റ) യോഗ്യതയാണ് നേടേണ്ടത്. 2021 ൽ ഈ പരീക്ഷ 2 തവണ നടത്തിയിരുന്നു (https://www.nata.in/).
പ്ലസ് ടു പരീക്ഷയിലെ മൊത്തo മാർക്കിനും നാറ്റാ സ്കോറിനും തുല്യ പരിഗണ നൽകിയാണ്, കേരളത്തിൽ ബി.ആർക്ക് പ്രവേശനത്തിൻ്റെ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. നാറ്റ അഭിമുഖീകരിച്ച് യോഗ്യത നേടുന്നതിനൊപ്പം, പ്രവേശന പരീക്ഷാ കമ്മീഷണർ, കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ് നടത്തുന്ന അലോട്ടുമെൻ്റ് പ്രക്രിയയിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്ത് പങ്കെടുക്കണം.
കേരളത്തിൽ 4 സർക്കാർ/എയ്ഡഡ് എൻജിനിയറിങ് കോളേജുകളിൽ ബി.ആർക്ക് പോഗ്രാമുണ്ട്. കോളേജ് ഓഫ് എൻജിനിയറിങ്, ശ്രീകാര്യം തിരുവനന്തപുരo; ടി.കെ.എം. കോളേജ് ഓഫ് എൻജിനിയറിങ്, കൊല്ലം; ഗവൺമൻ്റ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം; ഗവൺമൻ്റ് എൻജിനിയറിങ് കോളേജ്, തൃശൂർ. 2021-22 പ്രവേശനത്തിൽ, മൂന്ന് റഗുലർ റൗണ്ടുകൾ കഴിഞ്ഞപ്പോൾ ആർക്കിടക്ചർ റാങ്ക് 179 വരെയുള്ളവർക്ക് ഗവൺമൻ്റ് വിഭാഗത്തിൽ സ്റ്റേറ്റ് മെരിറ്റിൽ അലോട്ടുമെൻ്റ് കിട്ടി. സംവരണ വിഭാഗത്തിൽ ഇതിലും താഴെ റാങ്കുള്ള വർക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. മോപ് അപ് റൗണ്ടിൽ അവസാന സ്റ്റേറ്റ് മെരിറ്റ് അലോട്ടുമെൻ്റ് റാങ്ക് 244 ആയിരുന്നു. കേരളത്തിലെ പ്രവേശന വ്യവസ്ഥകൾ മനസ്സിലാക്കാൻ,
https://www.cee.kerala.gov.in/, https://cee-kerala.org/ എന്നീ സൈറ്റുകൾ സന്ദർശിക്കുക.
താൽപര്യമുള്ള പ്രവേശനത്തിന്/പ്രവേശനങ്ങൾക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുക. കോവിഡ് സാഹചര്യത്തിൽ അപേക്ഷ എപ്പോൾ വിളിക്കുമെന്ന് പറയാൻ കഴിയില്ല. വെബ്സൈറ്റുകൾ ഇടയ്ക്കിടെ സന്ദർശിച്ച് പുതിയ വിവരങ്ങൾ മനസ്സിലാക്കി വേണ്ടതു ചെയ്യുക.
2022 ലെ പ്രവേശനത്തിന് ഇതുവരെയും ഇവയിൽ ഒന്നിൻ്റെയും വിജ്ഞാപനം വന്നിട്ടില്ല.
+2 കഴിഞ്ഞു
വിദൂര വിദ്യാഭ്യാസം വഴി PG കോഴ്സിന് ചേരാൻ കഴിയും എന്ന് കേൾക്കുന്നു
ശരിയാണോ.
ഏത് യൂണിവേഴ്സിറ്റിയിൽ
35 വയസ് പ്രായം
Posted by Lisy, Kollam On 11.12.2021
View Answer
You have to complete UG to proceed with PG
സ൪, ഞാൻ ഒരു ബിരുദ വിദ്യാർത്ഥിനിയാണ്. ബിഎസ്സി സുവോളജി ആയിരുന്നു വിഷയം. എനിക്കു 21 വയസ്സാണ്. എനിക്ക് നീറ്റ് പരീക്ഷ എഴുതാ൯ സാധിക്കുമോ? യോഗ്യത പരീക്ഷയുടെ പ്രായപരിധി എത്രയാണ്?
Posted by Gopika k, Kannur On 11.12.2021
View Answer
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവറ്റ് (നീറ്റ് - യു.ജി) അഭിമുഖീകരിക്കാൻ ഉള്ള വിദ്യാഭ്യാസ യോഗ്യത, പൊതുവെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി, മാത്തമാറ്റിക്സ്/ മറ്റേതെങ്കിലും ഇലക്ടീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് ഹയർ സെക്കണ്ടറി/ സീനിയർ സെക്കണ്ടറി പരീക്ഷ ജയിച്ചിരിക്കണം എന്നാണ്. നീറ്റ് യു.ജി. യിൽ യോഗ്യത നേടുന്നതിനൊപ്പം യോഗ്യതാ പരീക്ഷാ മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തണം. പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് ഓരോന്നും ജയിച്ചിരിക്കണം. കൂടാതെ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ 3 വിഷയങ്ങൾക്കും കൂടി 50% മാർക്ക് ഉണ്ടായിരിക്കണം (സംവരണ വിഭാഗങ്ങൾക്ക് മാർക്ക് ഇളവുണ്ട്).
ബി.എസ്സി ബിരുദം എടുത്തെങ്കിലും, ഇവിടെ സൂചിപ്പിച്ച ഈ പ്ലസ് ടു തല യോഗ്യത നിങ്ങൾക്കുണ്ടെങ്കിൽ, അതിൻ്റെ അടിസ്ഥാനത്തിൽ, മറ്റു വ്യവസ്ഥകൾക്കു വിധേയമായി നിങ്ങൾക്ക് ഇനിയും നീറ്റ് യു.ജി.ക്ക് അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ സൂചിപ്പിച്ച വിഷയങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും, മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തുന്നില്ലെങ്കിൽ, ബി.എസ്സി ബിരുദത്തിൻ്റെ അടിസ്ഥാനത്തിൽ നീറ്റ് - യു.ജി.ക്ക് അപേക്ഷിക്കാൻ കഴിയും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി)/ ബയോടെക്നോളജി എന്നീ വിഷയങ്ങളിൽ രണ്ടെണ്ണമെങ്കിലും പഠിച്ച് അംഗീകൃത ബി.എസ്സി പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് വ്യവസ്ഥ.
പ്ലസ് ടു തലത്തിൽ സൂചിപ്പിച്ച വിഷയങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും, മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തുന്നില്ലെങ്കിൽ,
ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങൾ പഠിക്കുന്ന അംഗീകൃത ത്രിവത്സര ബി.എസ്സി ബിരുദ കോഴ്സിൻ്റെ ആദ്യവർഷ സർവകലാശാലാ പരീക്ഷ ജയിച്ചവർക്കും, നീറ്റ്.യു.ജി. യ്ക്ക് അപേക്ഷിക്കാം.
2021 ലെ നീറ്റ് - യു.ജി ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരം, 31.12.2004 നോ മുമ്പോ ജനിച്ചവർക്ക് 2021 നീറ്റ് യു.ജി. അഭിമുഖീകരിക്കാമായിരുന്നു. ഉയർന്ന പ്രായപരിധി പരീക്ഷാ തിയതിയിൽ 25 വയസ്സ് (പട്ടിക/ഒ.ബി.സി/ഭിന്നശേഷി വിഭാഗക്കാർക്ക് 30 വയസ്സ്), എന്നായിരുന്നു. പക്ഷെ ഈ ഉയർന്ന പ്രായപരിധി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, 25 വയസ്സിനു മുകളിൽ പ്രായമുള്ള വരെയും കോടതി വിധിക്കു വിധേയമായി നീറ്റ്.യു.ജി. അഭിമുഖീകരിക്കാൻ അനുമതി നൽകി വരുന്നു. 2021 ലെ നീറ്റ് യു.ജി.യിലും 25 വയസ്സിൽ കൂടുതൽ പ്രായം ഉള്ളവർക്കും താൽക്കാലിമായി പരീക്ഷ അഭിമുഖീകരിക്കാൻ അനുമതി നൽകിയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ 21 വയസ്സു മാത്രം ഉള്ളതിനാൻ, 25 വയസ്സ് പൂർത്തിയാകുന്നതുവരെ നീറ്റ് യു.ജി. അഭിമുഖീകരിക്കാൻ ഒരു തടസ്സവുമില്ല. (ഇത്ര തവണ മത്രമേ നീറ്റ് അഭിമുഖീകരിക്കാൻ പാടുള്ളു എന്ന വ്യവസ്ഥ നിലവിൽ ഇല്ല). ആ പ്രായം കഴിഞ്ഞുള്ള അർഹത ഇവിടെ സൂചിപ്പിച്ച പ്രായം സംബന്ധിച്ച പ്രശ്നത്തിലെ കോടതി വിധിക്കു വിധേയമായിരിക്കും.
career fields other than medicine after plus 2 science?
Posted by Aleena, Calicut On 08.12.2021
View Answer
പ്ലസ് ടു തലത്തിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങൾ ഏതൊക്കെ എന്നതുകൂടി പരിഗണിച്ചു മാത്രമേ തിരഞ്ഞെടുക്കാവുന്ന മേഖലകൾ ഏതൊക്കെയെന്ന് വ്യക്തമാക്കാൻ കഴിയൂ.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നുണ്ടെങ്കിൽ പ്ലസ്ടു കഴിഞ്ഞു പോകാവുന്ന മെഡിക്കൽ- ഇതര മേഖലകളിൽ ഇവയും ഉൾപ്പെടുന്നു: എൻജിനിയറിങ് (നാലു വർഷ ബി.ടെക്, 5 വർഷ ഇൻ്റഗ്രേറ്റഡ് എം.ടെക്, ബി.ടെക് - എം.ടെക് ഡ്യുവൽ ഡിഗ്രി), ലാറ്ററൽ എൻട്രി വഴി പോളിടെക്നിക് ഡിപ്ലോമ, 5 വർഷ ബി.ആർക്ക്, 4 വർഷ ബി.പ്ലാനിംഗ്, വിവിധ സയൻസ് പ്രോഗ്രാമുകൾ (3 വർഷ ബി.എസ്സി, 4 വർഷ ബി.എസ്സി ഓണേഴ്സ്, 5 വർഷ ബി.എസ്- എം.എസ് ഡ്യുവൽ ഡിഗ്രി, ഇൻ്റഗ്രേറ്റഡ് എം.എസ്സി), നഴ്സിംഗ് (ഓക്സിലിയറി നഴ്സിംഗ് & മിഡ് വൈഫ്, ജനറൽ നഴ്സിംഗ് & മിഡ് വൈഫറി, ബി.എസ്സി.നഴ്സിംഗ്), ഡി.ഫാം/ബി.ഫാം/ഫാം.ഡി, പാരാമെഡിക്കൽ കോഴ്സുകൾ (നിരവധി ഡിപ്ലോമ/ഡിഗ്രി കോഴ്സുകളുണ്ട്), ബി.എസ്സി- അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, സെറിക്കൾച്ചർ, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, ബാച്ചലർ ഓഫ് ഫിഷറീസ് സയൻസ്, ഫാഷൻ ടെക്നോളജി (ബി.എഫ്.ടി), ബി.എസ്സി.ബി.എഡ്, എം.എസ്സി.എഡ്, പൈലറ്റ് ലൈസൻസിംഗ് തുടങ്ങിയവ.
ബയോളജി പ്ലസ് ടു തലത്തിൽ പഠിക്കാത്തവർക്ക് നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ ചെയ്യാൻ പൊതുവെ പറ്റില്ല.
സയൻസ് പശ്ചാത്തലം നിർബന്ധമില്ലാത്ത പഠന മേഖലയിലേക്കു തിരിയാൻ ഉദ്ദേശമുണ്ടെങ്കിൽ, അവയിൽ, ബി.എ/ബി.കോം, നിയമം (പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് എൽഎൽ.ബി), ഡിസൈൻ (ബി.സിസ്), ഹോസ്പിറ്റാലിറ്റി (ബി.എസ്സി ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ), മാനേജ്മൻ്റ് (പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മൻ്റ്, ബി.ബി.എ, ബി.ബി.എം), ചാർട്ടേർഡ് അക്കൗണ്ടൻസി (സി.എ), കോസ്റ്റ് & മാനേജ്മൻ്റ് അക്കൗണ്ടൻസി (സി.എം എ), കമ്പനി സെക്രട്ടറി (സി.എസ്), ടീച്ചിംഗ് (നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ്, ഡിപ്ലോമ ഇൻ എലമൻ്ററി എജ്യൂക്കേഷൻ) തുടങ്ങിയവയും ഉൾപ്പെടുന്നു.
കൂടാതെ സിനിമ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ്, സ്പോർട്സ് തുടങ്ങിയ മേഖലകളിലും പ്രോഗാമുകൾ ലഭ്യമാണ്.
പ്ലസ് ടു കോഴ്സ് കഴിഞ്ഞവർക്ക് മെഡിക്കൽ മേഖലയല്ലാതെ, പഠിക്കാൻ, ഇവിടെ സൂചിപ്പിച്ച മേഖലകൾ കൂടാതെ നിരവധി മറ്റു മേഖലകളും കോഴ്സുകളും ഇന്ന് ലഭ്യമാണ്.
Is there any scope for doing reasearch in abroad in the field of power electronics and control (Branch of EEE)? If there is any government scheme (provided by India) for doing the same with scholarship?
Posted by Rashida M P, Manjeri On 06.12.2021
View Answer
Post the question at Study Abroad in this portal..
ഞാൻ ഒരു കൊമേഴ്സ് സ്ട്രീം വിദ്യാർത്ഥിയായിരുന്നു, ബികോം പൂർത്തിയാക്കി. ഇപ്പോൾ ഞാൻ മെഡിക്കൽ സംബന്ധമായ കോഴ്സുകൾ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു, അത് സാധ്യമാണോ? സാധ്യമെങ്കിൽ എനിക്ക് ഏതൊക്കെ കോഴ്സുകൾ ചെയ്യാൻ കഴിയും? നഴ്സിങ് അനുബന്ധ കോഴ്സുകൾക്ക് ഞാൻ യോഗ്യനാണോ?
Posted by Gokul krishna, Trivandrum On 06.12.2021
View Answer
It is not possible
ഞാൻ +2 പഠിക്കുകയാണ് ഐയിംസ് ന്യൂഡൽഹിയിൽ നഴ്സിംഗ് പഠിക്കുവാൻ ഇപ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ
Posted by Anakha Binu, Kottayam On 06.12.2021
View Answer
Admission process for 2021 admissions is on. Admi9ssions for 2022 batch has no started.
What is the maximum age limit to get admission in aims for nursing?
Posted by Ardhra, Kozhikode On 05.12.2021
View Answer
No upper age limit is prescribed...
Pages:
1 ...
9 10 11 12 13 14 15 16 17 18 19 ...
2959