ICAR 2020 പരീക്ഷയിൽ 301 മാർക്കുണ്ട്. General കാറ്റഗറി ആണ്. എന്റെ rank card എടുക്കാൻ സാധിക്കുന്നില്ല. എത്ര മാർക്ക് കിട്ടിയാാലാണ് rank list ൽ ഉൾപ്പെടുത്തുക?
Posted by Lakshmi, Thrissur On 08.11.2020
View Answer
It seems there is no rank for ICAR Exam. They publish only score of the exam as is seen in the ICAR NTA website.
sir,I got allotment for bds in govt.dental college ,Kozhikode in all india quota.should I able to do option registration for keam after taking admission in Kozhikode dental college
Posted by Anu sree, Ernakulam On 08.11.2020
View Answer
You can give options for Kerala Medical admissions for the first round even if you have an allotment/admission in All India Quota first round.
സർ,
Veterinary AIQ counselling notifications അറിയാൻ ഏത് site ആണ് നോക്കേണ്ടത്?
Posted by SREEVALSAN. K, Thrissur On 08.11.2020
View Answer
Last year, it was at http://www.vcicounseling.nic.in/
can you please tell how many MBBS seats are reserved for LA(latin catholics) in kerala
Posted by alna, edavilangu On 08.11.2020
View Answer
It is 3% seats. In 2019, in Govt Medical Colleges there were 29 seats reserved for LA
Which are the best journalism pg courses available in india? Please suggest best journalism colleges in India also.(please explain fee structure, admission procedure, and placement possibilities )
Posted by Sradha prakash p, Kuthuparamba, kannur On 08.11.2020
View Answer
പി ജി.ഡിഗ്രി കോഴ്സ് ഉള്ള ചില സ്ഥാപനങ്ങൾ: എം .എ മാസ് കമ്മ്യൂണിക്കേഷൻ & ന്യൂ മീഡിയ (ജമ്മു കേന്ദ്ര സർവകലാശാല); എം.എ. ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ-കുരുക്ഷേത്ര യൂണിവേഴ്സിറ്റി;ഒസ്മാനിയ; ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി (അമർ കന്തക്, മധ്യപ്രദേശ്); ബാബാ സാഹിബ് ഭീം റാവു അംബേദ്കർ യൂണിവേഴ്സിറ്റി (ലക്നൗ); ഇഫ്ളു (ഹൈദരബാദ്); എം.എ.ഹിന്ദി & ജർണലിസം- അവിനാശ ലിംഗം ഇൻസ്റ്റിറ്റ്യൂട്ട് (കോയമ്പത്തൂർ); മാസ്റ്റർ ഓഫ് ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ - ഭാരതീ യാർയൂണിവേഴ്സിറ്റി (കോയമ്പത്തൂർ); എം.എ.ജർണലിസം & കമ്മ്യൂണിക്കേഷൻ - മദ്രാസ് യൂണിവേഴ്സിറ്റി (ചെന്നൈ); എം.എ. ജർണലിസം -ദേവി അഹില്യാ വിശ്വവിദ്യാലയാ (ഇൻഡോർ); എം.എ.മാസ് കമ്മ്യൂണിക്കേഷൻ (ഹിന്ദി മീഡിയം) - മഹാത്മാഗാന്ധി അന്തർ രാഷ്ട്രീയ വിശ്വവിദ്യാലയ (വാർധ, മഹാരാഷ്ട്ര); എം.എ.ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ -ഗുരു ഗാസി ദാസ് വിശ്വവിദ്യാലയ (ബിലാസ്പൂർ); മാസ്റ്റർ ഓഫ് ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ, - അളഗപ്പ യൂണിവേഴ്സിറ്റി, (കാരൈക്കുടി, തമിഴ്നാട്). വിവിധ കേന്ദ്ര സർവകലാശാലകളിൽ, മാസ്റ്റർ ഓഫ് ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ, കൺവർജൻറ് ജർണലിസം, കൾച്ചർ & മീഡിയ സ്റ്റഡീസ്, മാസ് കമ്മ്യൂണിക്കേഷൻ & ന്യൂ മീഡിയ, മാസ് കമ്മ്യൂണിക്കേഷൻ, കമ്മ്യൂണിക്കേഷൻ & മീഡിയ സ്റ്റഡീസ് , മാസ് കമ്മ്യൂണിക്കേഷൻ & ജർണലിസം-സി.യു.സി.ഇ.ടി വഴി പ്രവേശനം. കേരളത്തിൽ കേരള, എം.ജി, കോഴിക്കോട്, കണ്ണൂർ സർവകലാശാലാ പഠന വകുപ്പുകളിൽ മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ & ജർണലിസം കോഴ്സുണ്ട്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, ന്യൂഡൽഹി, കോട്ടയം ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ: പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമയും (ഇംഗ്ലീഷ് /ഹിന്ദി /മലയാളം ഉൾപ്പടെ), മറ്റു കോഴ്സുകളും.
ഏഷ്യൻ കോളേജ് ഓഫ് ജർണലിസം (ചെന്നൈ) -പി.ജി. ഡിപ്ലോമ ഇൻ ജർണലിസം (പ്രിൻറ്, ന്യൂ മീഡിയ, ടെലിവിഷൻ, റേഡിയോ); ബിസിനസ് & ഫിനാൻഷ്യൽ ജർണലിസം
You can visit the website of the institution to know admission, fee details
ഞാൻ ഒബിസി ഈഴവ വിഭാഗം വിദ്യാർഥിയാണ്.കീം 2020 മെഡിക്കൽ rank പട്ടിക പ്രകാരമുള്ള category പട്ടികയിൽ 154അം സ്ഥാനമുണ്ട്.സർകാർ മെഡിക്കൽ സീറ്റ് ഒബിസി ഈഴവ വിഭാഗത്തിൽ എംബിബിഎസ് സീറ്റ് കിട്ടുമോ?
Posted by അരുൺ, Feroke On 08.11.2020
View Answer
സർക്കാർ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്.ന്, EZ വിഭാഗത്തിൽ, എത്ര സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട് എന്നതറിഞ്ഞാലേ സാധ്യത വിലയിരുത്താൻ കഴിയൂ. EZ വിഭാഗത്തിൽ ഗവ.മെഡിക്കൽ കോളെജുകളിൽ X seat സംവരണം ചെയ്തിട്ടുണ്ടെങ്കിൽ, കാറ്റഗറി പട്ടികയിൽ X എന്ന സ്ഥാനം വരെയുള്ളവർക്ക് എം.ബി.ബി.എസ് - ന് ഏതെങ്കിലും ഒരു സർക്കാർ മെഡിക്കൽ കോളേജിൽ, EZ വിഭാഗത്തിൽ സീറ്റ് ലഭിക്കും. എന്നാൽ, ഏതെങ്കിലും സംവരണ ആനുകൂല്യമുള്ളവർ ഉൾപ്പടെ, റാങ്ക് പട്ടികയിലെ എല്ലാവരെയും ആദ്യം പരിഗണിക്കുക, സ്റ്റേറ്റ് മെരിറ്റിൽ (എസ്.എം) ആയിരിക്കും. അപ്പോൾ ഈ X പേരിൽ എത്ര പേർക്ക് മെരിറ്റിൽ അലോട്ടുമെൻ്റ് കിട്ടും എന്നതിനെ ആശ്രയിച്ച്, EZ.കാറ്റഗറി പട്ടികയിൽ X ൽ താഴെ സ്ഥാനമുള്ളവർക്കും EZ വിഭാഗത്തിൽ ഗവ.മെഡിക്കൽ കോളേജിൽ അലോട്ട്മെൻ്റ് കിട്ടാം. ഉദാഹരണത്തിന് X പേരിൽ 5 പേർ സ്റ്റേറ്റ് മെരിറ്റിൽ അലോട്ടുമെൻ്റ് നേടിയാൽ, കാറ്റഗറി പട്ടികയിൽ X മുതൽ അടുത്ത 5 സ്ഥാനംകൂടി ഉള്ളവർക്ക്, EZ സംവരണ സീറ്റിൽ, അലോട്ടുമെൻ്റ് ലഭിക്കും. ഇതാണ് തത്വം.
If i got an allotment through aiq second round and at the same time i got the state allotment if i dod not take admission through aiq will my state allotment get cancelled?
Posted by Kala, Kochi On 08.11.2020
View Answer
Both are not done simultaneously. If you take an admission based on the allotment in All India quota Round 2, you will not be permitted to tale part in any other allotment including the second allotment of Sate Quota, If you do not join the second round allotment of AIQ, you will lose the deposit. But you can attend state round 2
Sir, for students who are eligible for MBBS seat via NCC quota, which government colleges in Kerala have seats reserved for NCC qouta?
Posted by Ardra S Parvathy, Kazhakkuttom On 08.11.2020
View Answer
The details are given on Page 81 of KEAM Prospectus 2020. They are at Kottayam and Kozhikode
Sir,My Kerala Medical rank is 23360 and SC category rank is 800.Can I get admission for BVSc in Kerala Govt college?
Posted by Unni, Thiruvananthapuram On 08.11.2020
View Answer
17644 was the last rank that got allotment for Veterinary course in SC category in 2019. You may give options and see your chances this year.
My SC rank in keam 2020 is 163.can I get admission in gvt medical seat in govt medical college.Also if I get allotted in private college in my 1st allotment and I'm going for 2nd and 3rd allotment, should I pay fee for private college?
Posted by Sona, Thrissur On 08.11.2020
View Answer
സർക്കാർ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്.ന്, പട്ടിക ജാതി വിഭാഗത്തിൽ, എത്ര സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട് എന്നതറിഞ്ഞാലേ സാധ്യത വിലയിരുത്താൻ കഴിയൂ. 2019 ലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ, 10 സർക്കാർ മെഡിക്കൽ കോളെജുകളിൽ, എം.ബി.ബി.എസ്ന് - ന് മൊത്തം 148 സീറ്റുകളാണ് എസ്. സി. വിഭാഗത്തിൽ രണ്ടാം ഘട്ട അലോട്ടുമെൻ്റിൽ സംവരണം ചെയ്തിരുന്നത്. പാലക്കാട് സർക്കാർ മെഡിക്കൽ കോളെജിൽ എസ്.സി.വിഭാഗത്തിൽ സംവരണം ചെയ്തിട്ടുള്ള 70 സീറ്റ് ഉൾപ്പടെയാണിത്. ഈ വർഷവും ഇത്രയും സീറ്റ് എൻട്രൻസ് കമ്മീഷണറുടെ അലോട്ടുമെൻ്റിൽ എസ്.സി. വിഭാഗത്തിൽ ഗവ.മെഡിക്കൽ കോളെജുകളിൽ സംവരണം ചെയ്തിട്ടുണ്ടെങ്കിൽ, കാറ്റഗറി പട്ടികയിൽ 148 എന്ന സ്ഥാനം വരെയുള്ളവർക്ക് എം.ബി.ബി.എസ് - ന് ഏതെങ്കിലും ഒരു സർക്കാർ മെഡിക്കൽ കോളേജിൽ, എസ്.സി.വിഭാഗത്തിൽ സീറ്റ് ലഭിക്കും. എന്നാൽ, ഏതെങ്കിലും സംവരണ ആനുകൂല്യമുള്ളവർ ഉൾപ്പടെ, റാങ്ക് പട്ടികയിലെ എല്ലാവരെയും ആദ്യം പരിഗണിക്കുക, സ്റ്റേറ്റ് മെരിറ്റിൽ (എസ്.എം) ആയിരിക്കും. അപ്പോൾ ഈ 148 പേരിൽ എത്ര പേർക്ക് മെരിറ്റിൽ അലോട്ടുമെൻ്റ് കിട്ടും എന്നതിനെ ആശ്രയിച്ച്, എസ്.സി.കാറ്റഗറി പട്ടികയിൽ 148 ൽ താഴെ സ്ഥാനമുള്ളവർക്കും എസ്.സി. വിഭാഗത്തിൽ ഗവ.മെഡിക്കൽ കോളേജിൽ അലോട്ട്മെൻ്റ് കിട്ടാം. ഉദാഹരണത്തിന് 148 പേരിൽ 2 പേർ സ്റ്റേറ്റ് മെരിറ്റിൽ അലോട്ടുമെൻ്റ് നേടിയാൽ, കാറ്റഗറി പട്ടികയിൽ 149 മുതൽ അടുത്ത 2 സ്ഥാനംകൂടി ഉള്ളവർക്ക്, എസ്.സി. സംവരണ സീറ്റിൽ, അലോട്ടുമെൻ്റ് ലഭിക്കും (കാറ്റഗറി സ്ഥാനം 150 വരെ). ഇതാണ് തത്വം.
You can change from Self financing to Govt if you become eligible in round 2 if you get re-allotment. SC candidates need not pay tuition fee for SF Colleges