സുവര്‍ണ മരപ്രഭു പുറത്തിറക്കി

Posted on: 26 Mar 2015ഗുരുവായൂര്‍: ക്ഷേത്രസന്നിധിയിലെ മരപ്രഭു ശില്പത്തിന്റെ കൊച്ചുമാതൃക തങ്കം പൊതിഞ്ഞ 'സുവര്‍ണ മരപ്രഭു' ആദ്യ പ്രതിമ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. പിന്നീട് ദേവസ്വം എംപ്ലോയീസ് സഹകരണസംഘം സ്വര്‍ണം പൊതിഞ്ഞ മരപ്രഭു പ്രകാശനം ചെയ്തു. രണ്ടു ഗ്രാം തങ്കത്തിലാണ് പ്രതിമ പൊതിഞ്ഞിട്ടുള്ളത്.
സഹകരണസംഘം പ്രസിഡന്റ് വി. മുരളി പ്രകാശനം നിര്‍വഹിച്ചു. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ സതീഷ്‌കുമാര്‍, സംഘം വൈസ് പ്രസിഡന്റ് ബാബു, സി.പി. ശ്രീധരന്‍, സി. ശങ്കര്‍, ടി. രാധിക, ടി.പി. വത്സല, കെ. ഗീത, എം.സി. രാധാകൃഷ്ണന്‍, എം.എന്‍. രാജീവ്, കെ.എ. രവി, എ.കെ. തിലകന്‍, മരപ്രഭു ശില്പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.


More News from Thrissur