ശക്തന്‍ സ്റ്റാന്റില്‍ മൊബൈല്‍ മെക്കാനിക്കുകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു

Posted on: 23 Oct 2014ശക്തന്‍ ബസ് സ്റ്റേഷനില്‍ ബസുകള്‍ക്ക് കയറാനും ഇറങ്ങാനുമുള്ള വഴികള്‍ മൊബൈല്‍ മെക്കാനിക്കുകള്‍ പലരും കയ്യേറി പണി നടത്തുന്നു. ബസുകള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുകയും യാതൊരു വിധ മര്യാദയുമില്ലാതെ ആള്‍ക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു.

യാത്ര ചെയ്യുന്നവര്‍ വളരെ അധികം ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ജീവന് പോലും നഷ്ടമായേക്കാം. ബസ് ജീവനക്കാര്‍ പോലും അപകടങ്ങളില്‍ പെടുന്ന സ്ഥിതിയാണ്.

കഴിവതും വേഗം ശക്തമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ഇനിയും ജീവനുകള്‍ പോളിയുവാന്‍ സാധ്യത വളരെയാണ്.

വാര്‍ത്ത അയച്ചത് സെബാസ്റ്റ്യന്‍ കെ

More Citizen News - Thrissur