കൊടുങ്ങല്ലൂരില്‍ ആഴ്ചകളായി മാലിന്യം കുന്നുകൂടിക്കിടക്കുന്നു

Posted on: 06 Sep 2014കൊടുങ്ങല്ലൂര്‍: തെക്കേനടയിലെ സഹകരണ ബാങ്കിന് മുന്നില്‍ ആഴ്ചകളായി മാലിന്യം കുന്നുകൂടിക്കിടക്കുന്നു. മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന നഗരസഭയുടെ ബോര്‍ഡ് തൊട്ടടുത്തുതന്നെ ഉണ്ടെങ്കിലും ആരും കാര്യമാക്കുന്നില്ല.

പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുര്‍ഗന്ധവും രോഗവും സമ്മാനിക്കുന്ന വഴിയരികിലെ മാലിന്യകൂമ്പാരങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭ നടപടി സ്വീകരിക്കണം.


വാര്‍ത്ത അയച്ചത്: ശരത് പോതാനി

More Citizen News - Thrissur