ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതമായി

Posted on: 01 Sep 2014കൊടുങ്ങല്ലൂര്‍: പോലീസ് മൈതാനിയില്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മുന്‍ എം.എല്‍.എ ഉമേഷ് ചളളിയിലിന്റെ പ്രത്യേക വികസനഫണ്ടില്‍ നിന്ന് 4.40 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതമായിട്ട് 5 മാസമായി. നാട്ടുകാര്‍ പലതവണ അറിയിച്ചിട്ടും അധിക്യതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. വൈകുന്നേരങ്ങളില്‍ കൊടുങ്ങല്ലൂര്‍ പട്ടണം ഇരുട്ടില്‍ ആകുന്ന ദുരിതാഅവസ്ഥയ്ക്ക് മോചനം പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാര്‍.

വാര്‍ത്ത അയച്ചത്: ശരത് പോതാനി

More Citizen News - Thrissur