ചന്തവിള യു.പി. സ്‌കൂളില്‍ 'മധുരം മലയാളം'

Posted on: 16 Sep 2015



കഴക്കൂട്ടം: ചന്തവിള ജി.യു.പി. സ്‌കൂളില്‍ മാതൃഭൂമി 'മധുരം മലയാളം' പദ്ധതി ആരംഭിച്ചു. കരിയില്‍ രാമചന്ദ്രനഗറിലെ ഭാസ്‌കരോഷസില്‍ പരേതനായ ഭാസ്‌കരപിള്ളയുടെ സ്മരണാര്‍ഥം ഭാര്യ ഉഷ ബി.പിള്ളയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്‌കൂളില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഉഷ ബി.പിള്ള വിദ്യാര്‍ഥി പ്രതിനിധി ശ്രീലക്ഷ്മിക്ക് പത്രം നല്‍കി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം.സലാഹുദ്ദീന്‍ അധ്യക്ഷനായിരുന്നു. മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ പള്ളിപ്പുറം ജയകുമാര്‍ പദ്ധതി വിശദീകരിച്ചു. സീനിയര്‍ അസിസ്റ്റന്റ് ആര്‍.വിജയന്‍, സ്റ്റാഫ് സെക്രട്ടറി ഷീബ, മാതൃഭൂമി പ്രതിനിധി സി.അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram