ഗ്രന്ഥശാലാ കൂട്ടായ്മ

Posted on: 16 Sep 2015



പാലോട്: യുവതരംഗം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഗ്രന്ഥശാലാ സംഘം 70-ാം വാര്‍ഷിക ആഘോഷവും ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ കൂട്ടായ്മയും അക്ഷരദീപം തെളിക്കലും താന്നിമൂട് ജങ്ഷനില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സോഫി തോമസ് ഉദ്ഘാടനം ചെയ്തു. യുവതരംഗം പ്രസിഡന്റ് കൊച്ചുവിള അന്‍സാരിയുടെ അധ്യക്ഷതയില്‍ ബി.പവിത്രകുമാര്‍, ജോര്‍ജ് ജോസഫ്, നസീമ ഇല്ല്യാസ്, ദിവാകരന്‍ നായര്‍, ഡി.രഘുനാഥന്‍ നായര്‍, എം.പി.വേണുകുമാര്‍, സലീം പള്ളിവിള, ഗംഗാധരന്‍ നായര്‍, അരുണ്‍കുമാര്‍, അജിത്, താന്നിമൂട് ഷംസുദീന്‍, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram