അധ്യാപക ഒഴിവ്
Posted on: 16 Sep 2015
ആറ്റിങ്ങല്‍: ആലംകോട് ഗവ. എച്ച്.എസ്.എസ്സില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 18ന് രാവിലെ 10ന്
നവഗ്രഹദോഷശാന്തിഹോമം
ആറ്റിങ്ങല്‍: തിനവിള രാമരച്ചംവിള ദുര്‍ഗ്ഗാംബിക ക്ഷേത്രത്തില്‍ 20ന് രാവിലെ 9ന് നവഗ്രഹദോഷശാന്തിഹോമം നടക്കും.
വീരളത്ത് നാരായണീയ സപ്താഹം
ആറ്റിങ്ങല്‍: വീരളം ശ്രീകൃഷ്ണക്ഷേത്രത്തില്‍ 18 മുതല്‍ 24 വരെ നാരായണീയ സപ്താഹയജ്ഞം നടക്കും. ഗുരുവായൂര്‍ പ്രഭാകര്‍ജി നേതൃത്വം നല്‍കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ആറ്റിങ്ങല്‍: ഗവ. ഐ.ടി.ഐ.യില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, എം.ആര്.എ.സി. എന്നീ ട്രേഡുകളില്‍ ഇന്‍സ്ട്രക്ടറെ വേണം. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. 19ന് രാവിലെ 11 നാണ് അഭിമുഖം.
ബ്ലോക്ക്തല സെമിനാര്‍
ആറ്റിങ്ങല്‍: ചിറയിന്‍കീഴ് ബ്ലോക്ക്തല സംരംഭകത്വ വ്യവസായവികസന സെമിനാറും സ്വയംതൊഴില്‍ പരിശീലന പരിപാടിയും 16ന് രാവിലെ 9.30ന് കിഴുവിലം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.