ഗ്രന്ഥശാല ദിനത്തില്‍ അക്ഷരദീപം തെളിയിച്ചു

Posted on: 16 Sep 2015



വക്കം: വക്കം ഖാദര്‍ മെമ്മോറിയല്‍ റിസര്‍ച്ച് ലൈബ്രറിയില്‍ ഗ്രന്ഥശാല ദിനത്തില്‍ അക്ഷരദീപം തെളിയിച്ചു. എഴുപത് ദീപം തെളിയിച്ചാണ് കേരള ഗ്രന്ഥശാല സംഘത്തിന്റെ എഴുപതാം വാര്‍ഷികം ആചരിച്ചത്.
ലൈബ്രറി പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി വാര്‍ഷികദിനാചരണത്തിന് തുടക്കം കുറിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി കെ.രാജേന്ദ്രന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. എ.ഫൗസി അധ്യക്ഷനായി. ജെ.അഭിലാഷ്, വി.ആദര്‍ശ്, ഡി.ശ്യാം, പി.അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram