ശിവസേന പ്രകടനം നടത്തി
Posted on: 16 Sep 2015
വര്‍ക്കല: വട്ടപ്ലാംമൂട്ടില്‍ ഗുരുമന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശിവസേന പ്രകടനം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി വക്കം.ജി.അജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം രക്ഷാധികാരി ലാജി ബാഹുലേയന്,കണ്‍വീനര്‍ രാജു ജനാര്‍ദനപുരം, സെക്രട്ടറി ഷാജി വാമദേവന്,സുരേഷ്, ബിജു വട്ടപ്ലാംമൂട്, പ്രീജു, ഷിന്റോ, ശരത് തുടങ്ങിയവര്‍ നേതൃത്വം നല്കി.