പോലീസിനെ ആക്രമിച്ച കേസില്‍ പിടിയില്‍

Posted on: 16 Sep 2015



കിളിമാനൂര്‍: പോലീസുകാരനെയും ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരനെയും ആക്രമിച്ചു എന്ന കേസിലെ പ്രതി പിടിയില്‍. കാരേറ്റ് ശിവന്‍കോവിലിന് സമീപം ഷീജാഭവനില്‍ ഷിബു (37) ആണ് പിടിയിലായത്. 11ന് രാത്രി 7.15ഓടെ കിളിമാനൂര്‍ ബിവറേജസ് മദ്യക്കടയ്ക്ക് മുന്നില്‍ ജീവനക്കാരെയും മദ്യം വാങ്ങാനെത്തിയവരെയും ഇയാള്‍ ആക്രമിച്ചു. സംഭവമറിഞ്ഞെത്തിയ കിളിമാനൂര്‍ സ്റ്റേഷനിലെ പോലീസുകാരന്‍ ബാബുവിനെയും ആക്രമിച്ചെന്നാണ് കേസ്. ഇയാളെ ചൊവ്വാഴ്ച കിളിമാനൂര്‍ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി.

More Citizen News - Thiruvananthapuram