പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചു

Posted on: 16 Sep 2015



തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് വിപിന്‍ ജോസിനെ ലോക്കപ്പില്‍ മര്‍ദിച്ച നെയ്യാറ്റിന്‍കര എസ്.ഐ.മാര്‍ക്കും പോലീസുകാര്‍ക്കുമെതിരെ നടപടി വേണമെന്ന് കെ.എന്‍.എം.എസ്. സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയോടും ആഭ്യന്തരവകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.
ഒരു വികലാംഗനെ തെരുവില്‍ മര്‍ദിക്കുന്നത് കണ്ട് ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്ക് ഇടപെട്ട വിപിന്‍ ജോസിനോട് എസ്.ഐ.മാര്‍ മനുഷ്യത്വരഹിതമായാണ് ഇടപെട്ടത് എന്ന് കെ.എന്‍.എം.എസ്. ജനറല്‍ സെക്രട്ടറി എല്‍.എസ്.പ്രമോദ് പറഞ്ഞു.

More Citizen News - Thiruvananthapuram