അഭിഭാഷക ക്ഷേമനിധി വര്‍ധിപ്പിക്കണം - കെ.പി.ജയചന്ദ്രന്‍

Posted on: 16 Sep 2015



തിരുവനന്തപുരം: നിലവിലുള്ള അഭിഭാഷക ക്ഷേമനിധി അപര്യാപ്തമാണെന്നും ക്ഷേമനിധി തുക 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും ബാര്‍ കൗണ്‍സില്‍ പ്രിവിലേജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.പി.ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.
തുക വര്‍ധിപ്പിച്ചാല്‍ സര്‍ക്കാറിന് സാമ്പത്തിക ബാധ്യത ഉണ്ടാവില്ല. അഭിഭാഷകരുടെ പക്കല്‍ നിന്ന് ക്ഷേമനിധി സ്റ്റാമ്പുകളുടെ വിലയിലൂടെയും കോര്‍ട്ട് ഫീസ് വാങ്ങുന്ന തുകയുടെ വിഹിതത്തിലൂടെയും ക്ഷേമനിധി തുക വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ നിയമനിര്‍മാണം നടത്തി അടിയന്തരമായി അഭിഭാഷക ക്ഷേമനിധി തുക വര്‍ധിപ്പിക്കണമെന്നും ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram