വികസനം മുരടിച്ച് പൂവാര്‍ ബസ് സ്റ്റാന്‍ഡ്
Posted on: 16 Sep 2015
പൂവാര്‍: പൂവാര്‍ കെ.എസ്.ആര്.ടി.സി.ഡിപ്പോയോടുള്ള അവഗണന പോലെ പൂവാര്‍ ബസ് സ്റ്റാന്‍ഡിനും വികസനമില്ല. 40ലേറെ വര്‍ഷം മുന്‍പ് തുടങ്ങിയ ബസ് സ്റ്റാന്‍!ഡ് ഇന്നും പഴയ അവസ്ഥയിലാണ്. ദിവസം ആയിരത്തിലേറെ യാത്രക്കാരാണ് പൂവാര്‍ ബസ് സ്റ്റാന്‍!ഡില് എത്തുന്നത് ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ഇവിടെ സ്റ്റേഷന് മാസ്റ്റര്‍ക്കും കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ക്കും കൂടിയുള്ളത് രണ്ട് കുടുസു മുറികള്‍ മാത്രം. ഷീറ്റിട്ട ഈ മുറികള്‍ മഴയത്ത് ചോര്‍ന്നൊലിക്കും. പഴയ ബസിന്റെ സീറ്റുകള്‍ ഇളക്കിയാണ് ഇരിപ്പിടങ്ങളാക്കിയിട്ടുള്ളത്. കണ്ടക്ടറും ഡ്രൈവറുമെത്തിയാല് ഓഫീസിന്റെ പുറത്ത് നില്‍ക്കണം.
ദിവസം കണ്ടക്ടറും ഡ്രൈവറും ഉള്‍പ്പെടെ നൂറോളം ജീവനക്കാരും ഇവിടെ എത്തും ഇവര്ക്കാര്ക്കുംസ്റ്റാന്ഡില് നിന്ന് തിരിയാന്‍ ഇടമില്ല. യാത്രക്കാര്‍ക്ക് ആകെയുള്ളത് രണ്ട് വെയിറ്റിങ് ഷെഡ്. ഇതില്‍ ഒന്ന് കണ്സെഷന് കൗണ്ടറായാണ് ഉപയോഗിക്കുന്നത്. ഇവിടെത്തെ മൂത്രപ്പുരയും കക്കൂസും വൃത്തിഹീനമാണ്. ഇതില്‍ വെള്ളവും ഇല്ല. അതിനാല്‍ പൊതുജനം ഇതിന് പരിസരത്തുപോലും പോകാറില്ല. വനിതാ ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പരിസരത്തെ വീടുകളെ ആശ്രയിക്കേണ്ടി വരുന്നു.
ദിവസം ഇവിടെനിന്ന് തൃശ്ശൂര്‍, എറണാകുളം കരുനാഗപ്പള്ളി, എടത്വ തുടങ്ങി ദീര്‍ഘദൂര സര്‍വീസുകളും ഉണ്ട്. ഈ ബസ്സുകളിലെ യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍പോലും സ്റ്റാന്‍!ഡില് ഇടമില്ല. രാത്രി ഡ്യൂട്ടിയിലുള്ള ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നു. ഇവിടെ ആകെ ഉണ്ടായ വികസനം രണ്ട് വെയിറ്റിങ് ഷെഡ്ഡിലൊതുങ്ങുന്നു. അടുത്തകാലത്ത് പഞ്ചായത്ത് ഇവിടെ ഉച്ചഭാഷിണി അനുവദിച്ചു. അതിനും നാലു ദിവസത്തെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ അത്യാധുനിക ബസ് സ്റ്റാന്‍ഡ് പണിയുമെന്ന് പ്രഖ്യാപനമുണ്ടയിരുന്നു. അതും നടന്നില്ല. ഇവിടെ അടുത്തകാലത്ത് നിര്‍മിച്ച വെയിറ്റിങ് ഷെഡ് തകര്‍ന്നതിനാല്‍ ഇടിച്ച് മാറ്റി എന്നാല്‍ പകരം നിര്‍മിച്ചിട്ടില്ല. യാത്രക്കാര്‍ക്ക് മഴ നനയാതിരിക്കാന്‍ സമീപത്തെ കടകളെ ആശ്രയിക്കേണ്ട സ്ഥിതിയാണിവിടെ. തെരുവു നായ്ക്കളും യാത്രക്കാര്‍ക്ക് ഭീഷണിയായിട്ടുണ്ട്. രാത്രിയായാല്‍ സ്റ്റാന്‍ഡ് ഇരുട്ടിലാവും ആവശ്യത്തിന് വൈദ്യുത വിളക്കും ഇവിടെ സ്ഥാപിച്ചിട്ടില്ല.