തപസ്യയുടെ തീര്‍ഥാടന ഉപയാത്ര 19 ന്

Posted on: 16 Sep 2015



തിരുവനന്തപുരം : തപസ്യകലാ സാഹിത്യവേദിയുടെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സാംസ്‌കാരിക തീര്‍ഥാടന ഉപയാത്ര സംഘടിപ്പിക്കുന്നു. 18 ന് സംസ്‌കൃതി ഭവനില്‍ (ഭാരതീയ വിചാരകേന്ദ്രം) വൈകീട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം സിനിമാ സംവിധായകന്‍ രാജീവ് അഞ്ചല്‍ ഉദ്ഘാടനം ചെയ്യും. എം.ബി. ബിപിന്‍ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. 19 ന് രാവിലെ ശ്രീപത്മനാഭസ്വാമിക്ഷേത്ര നടയില്‍ നിന്നാണ് തീര്‍ഥാടന ഉപയാത്ര ആരംഭിക്കുക.

More Citizen News - Thiruvananthapuram