ടൂറിസ്റ്റ് ഹോമില്‍ തീപ്പിടിത്തം

Posted on: 16 Sep 2015



തിരുവനന്തപുരം: തമ്പാനൂര്‍ മാഞ്ഞാലിക്കുളം ടൂറിസ്റ്റ് ഹോമില്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ ജീവനക്കാരുടെ സാധനങ്ങളും മറ്റ് വസ്തുക്കളുമിട്ടിരുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്ന സംഭവം. തുടര്‍ന്ന് ചെങ്കല്‍ച്ചൂള ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കനത്ത പുകയും കെട്ടിടത്തിന് മുകളിലെത്താന്‍ ആവശ്യത്തിന് സൗകര്യവുമില്ലാത്തതുകാരണം തീയണക്കുന്നതിന് ബുദ്ധിമുട്ടി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

More Citizen News - Thiruvananthapuram