പെട്രോള്‍പമ്പ് കൈമാറുന്നതില്‍ പ്രതിഷേധം
Posted on: 16 Sep 2015
ബാലരാമപുരം: പള്ളിച്ചല്‍ അയണിമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോയുടെ പൊട്രോള്‍ പമ്പ് സ്വകാര്യവ്യക്തിക്ക് കൈമാറുവാന്‍ നീക്കം നടക്കുന്നതായി ആരോപണം. എട്ടുവര്‍ഷം മുമ്പാണ് പമ്പ് സപ്ളൈകോയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. മിനിമം വേതനത്തിന് ജോലിചെയ്യുന്ന 26 തൊഴിലാളികള്‍ ഇവിടെയുണ്ട്. ദേശീയ പാതയ്ക്കരുകിലെ പമ്പ് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
പമ്പ് സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് സപ്ളൈകോ വര്‍ക്കേഴ്സ് ഫെഡറേഷന് ആവശ്യപ്പെട്ടു.