ഡി.സി.സി. പ്രത്യേക കണ്‍വെന്‍ഷന്‍ ഇന്ന്‌

Posted on: 16 Sep 2015



തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രിയദര്‍ശിനി ഹാളില്‍ നടക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിക്കും. ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിക്കും.
വാര്‍ഡ്, ബൂത്ത്, മണ്ഡലം, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാര്‍, ഭാരവാഹികള്‍, ജനപ്രതിനിധികള്‍, പോഷകസംഘടനാ നേതാക്കള്‍, ഡി.സി.സി / കെ.പി.സി.സി. അംഗങ്ങള്‍, ഭാരവാഹികള്‍ തുടങ്ങി കോണ്‍ഗ്രസ്സിന്റെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളും നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഏര്‍പ്പെടുത്തിയ വിദ്യാനിധി അവാര്‍ഡ് വിതരണം ജില്ലാ കണ്‍വെന്‍ഷനില്‍ നടക്കും.

More Citizen News - Thiruvananthapuram