ബി.ജെ.പി. അടുപ്പുകൂട്ടി സമരം നടത്തി

Posted on: 16 Sep 2015



നെയ്യാറ്റിന്‍കര: ഭവനപദ്ധതിയിലെ കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പാറശ്ശാല പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അടുപ്പുകൂട്ടി സമരം നടത്തി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ഇഞ്ചിവിള അനില്‍, ബിന്ദു ബി.നായര്‍, അരുവിയോട് സജി, അജേഷ്, അജയകുമാര്‍, പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
ഇ.എം.എസ്., ഐ.എ.വൈ. ഭവന പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക നല്‍കുക, വിവിധ പെന്‍ഷന്‍ പദ്ധതികളിലെ കുടിശ്ശിക വരുത്തിയ തുക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

More Citizen News - Thiruvananthapuram