കലാഞ്ജലി കലാമേള

Posted on: 16 Sep 2015



തിരുവനന്തപുരം: കേരള ബ്രാഹ്മണസഭയുടെ കലാമേളയായ 'കലാഞ്ജലി' 20, 21 തീയതികളില്‍ നടക്കുമെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ എച്ച്. ഗണേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രിയദര്‍ശിനി ഹാള്‍, രംഗവിലാസം കൊട്ടാരം എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.
20ന് രാവിലെ 8.30ന് കേരള ബ്രാഹ്മണസഭ സംസ്ഥാന അധ്യക്ഷന്‍ വി. രാമലിംഗം പതാക ഉയര്‍ത്തും. 9ന് പ്രിയദര്‍ശിനി ഹാളില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ കലാമേള ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 9ന് കോലം, പാചകം, സംഘനൃത്തം തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടത്തും.
വൈകീട്ട് 5ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ. ശ്രീധര്‍, സി.വി. കൃഷ്ണമൂര്‍ത്തി തുടങ്ങിയവരും പങ്കെടുത്തു.

More Citizen News - Thiruvananthapuram