ധര്‍ണ നടത്തും

Posted on: 16 Sep 2015



തിരുവനന്തപുരം: ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ബുധനാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് കെ.സി.ബി.സി. ലേബര്‍ കമ്മിഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ധര്‍ണ. ടി.എന്‍.സീമ എം.പി. ഉദ്ഘാടനം ചെയ്യും.
ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, കുറഞ്ഞ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുക, ഇ.എസ്.ഐ. പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. പത്രസമ്മേളനത്തില്‍ കെ.എല്‍.എം. വൈസ് പ്രസിഡന്റ് കുരീപ്പുഴ ജോര്‍ജ്, സെക്രട്ടറി രവി പാലപ്പൂര് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram