എസ്.എന്‍.ഡി.പി. മന്ദിരം ശിലാസ്ഥാപനം
Posted on: 15 Sep 2015
കോവളം: എസ്.എന്‍.ഡി.പി. യോഗം കോവളം യൂണിയന് പുതുതായി നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്‍വഹിച്ചു. ചടങ്ങില്‍ യൂണിയന് പ്രസിഡന്റ് അഡ്വ.ജി. സുബോധന്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് തോട്ടം കാര്ത്തികേയന്, യൂണിയന് സെക്രട്ടറി കോവളം ടി.എന്‍. സുരേഷ്, എസ്.ശശിഭൂഷണന്‍, അഡ്വ. കോവളം സി. സുരേഷ്ചന്ദ്രകുമാര്, പാറശ്ശാല യൂണിയന് സെക്രട്ടറി ചൂഴാല്‍ നിര്‍മ്മലന്‍, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയര്മാന് ബൈജു തോന്നയ്ക്കല്‍, യൂണിയന് ഭാരവാഹികളായ കരുംകുളം പ്രസാദ്, വേങ്ങപ്പൊറ്റ സനില്‍, ബി. ശ്രീകുമാര്‍, മണിയന്, പി.എസ്. പ്രദീപ്, കെ. രാജശേഖരന്, ഡി. സുരേന്ദ്രന്, എസ്. അനില്‍കുമാര്‍, രാധ, ഗീതാമധു, വെള്ളായണി രാജേഷ്, യൂത്ത് മൂവ്മെന്റ് ജില്ലാ ജോയിന്റ് കണ്‍വീനര്‍ വി.ജി. മനോജ്കുമാര്‍, എസ്. മോഹനകുമാര്‍, കണ്ണന്‍കോട് സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.