യുവാവിനെ ആക്രമിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 15 Sep 2015



കോവളം: യുവാവിനെ ബൈക്കില്‍നിന്ന് തള്ളിയിട്ട് അടിച്ച് പരിക്കേല്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാച്ചല്ലൂര്‍ ഹരിജന്‍ കോളനി വീട്ടില്‍ രതീഷ് (30), വെങ്ങാനൂര്‍ മുട്ടയ്ക്കാട് ഒലിപ്പുവിള വീട്ടില്‍ സന്തോഷ് എന്ന് വിളിക്കുന്ന അജയന്‍(39) എന്നിവരാണ് അറസ്റ്റിലായത്. കോവളം വെള്ളാര്‍ സ്വദേശി ഹരികൃഷ്ണന്‍ (21)ആണ് പ്രതികളുടെ അക്രമത്തിനിരയായത്. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ച് വരുന്നതായി കോവളം പോലീസ് അറിയിച്ചു.

More Citizen News - Thiruvananthapuram