യുവാവിനെ കൊന്ന സംഭവം: കൂട്ടുപ്രതി നാട്ടില്‍ തിരിച്ചെത്തിയതായി സൂചന
Posted on: 15 Sep 2015
വിഴിഞ്ഞം: യുവാവിനെ കൊന്ന് ചാക്കിലാക്കി കടലില്‍ തള്ളിയ കേസില്‍ പിടിയിലായ സതീഷ്കുമാറിന്റെ കൂട്ടാളി വിഴിഞ്ഞം സ്വദേശി ആരോഗ്യദാസ് തിരിച്ചെത്തിയതായി സൂചന. ഇതേ തുടര്‍ന്ന് ഇയാള്‍ക്കായുള്ള അന്വേഷണം വിഴിഞ്ഞം പോലീസ് ഊര്‍ജിതമാക്കി. അന്വേഷണ ചുമതലയുള്ള വിഴിഞ്ഞം സി.ഐ. ബിനുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചു. സൈബര്‍
സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
മുല്ലൂര്‍ ഇലഞ്ഞിക്കല്‍ വിളാകം വീട്ടില്‍ ഷാജിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന് സതീഷിനെ പിടികൂടിയിരുന്നെങ്കിലും ഇയാള്‍ക്കൊപ്പം കേസില്‍ പങ്കാളിത്തം ഉണ്ടെന്ന് തുടര്‍ അന്വേഷണത്തില്‍ വിഴിഞ്ഞം പോലീസ് കണ്ടെത്തിയ ആരോഗ്യദാസ് കൊലയ്ക്കുശേഷം വിദേശത്ത് കടന്നിരുന്നു. ചെന്നൈ എയര്‍പോര്‍ട്ട് വഴി ദുബായിലേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ അടക്കം സഹായത്തോടെ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ തിരച്ചെത്തിയതായ വിവരം ലഭിക്കുന്നത്. ആരോഗ്യദാസിനെ പറ്റിയുള്ള വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറയുന്നു. അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പ്രതികളുമായി ബന്ധമുള്ള 25ഓളം പേരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തു. ഇവരില്‍നിന്ന് ചില വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി അേന്വഷണ ഉദ്യോഗസ്ഥര്‍ സൂചന നല്കി.