ഭൂമിക്കൊരു രാമച്ചകവചം
Posted on: 15 Sep 2015
വെമ്പായം: തണ്ണീര്‍ത്തട സംരക്ഷണത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും ഭാഗമായി കന്യാകുളങ്ങര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളും എന്‍.എസ്.എസ്. യൂണിറ്റും അധ്യാപകരും ചേര്‍ന്ന് സ്കൂളിന് സമീപത്തെ ജലാശയത്തിന്റെ തീരത്ത് രാമച്ചത്തൈകള്‍ വെച്ചുപിടിപ്പിച്ചു. മണ്ണൊലിപ്പ് തടയുന്നതിനും പരിസ്ഥിതി ശുദ്ധമാക്കാനും ഈ സംരംഭത്തിന് കഴിയും എന്നുള്ളതിനാലാണ് തൈകള്‍ വെച്ചുപിടിപ്പിച്ചത്.
ഇതിന് മുമ്പ് നെടുവേലി കുണ്ടയത്തുകോണം പുഴയുടെ തീരത്ത് സീഡ് ക്ലബ്ബംഗങ്ങളും അധ്യാപകരും ചേര്‍ന്ന് പുഴയ്ക്കൊരു മുളംചേല പദ്ധതി പ്രകാരം മുളംതൈകള്‍ വെച്ച് പിടിപ്പിച്ചിരുന്നു. അതിന്റെ സംരക്ഷണവും ഇപ്പോഴും കുട്ടികള്‍ തുടരുന്നുണ്ട്. ഹെഡ്മാസ്റ്റര് കെ.സിയാദ്, സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്.ഷീന. എന്‍.എസ്.എസ്. യൂണിറ്റ് കണ്‍വീനര്‍ കെ.ബിനു, മഹേഷ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.