അരുവിക്കരക്കോണം സ്റ്റേഡിയത്തിന്റെ മതിലിടിഞ്ഞ സംഭവം: നഗരസഭാ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

Posted on: 15 Sep 2015



പോത്തന്‍കോട്: അരുവിക്കരക്കോണം മിനിസ്റ്റേഡിയത്തിന്റെ പുറകുവശത്തെ മതില്‍ പൂര്‍ണമായും ഇടിഞ്ഞതിനെതുടര്‍ന്ന് നഗരസഭ അസിസ്റ്റന്റ് എന്‍ജിനിയര്‍ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം നഗരസഭയുടെ അനുമതിയില്ലാതെയാണ് മതില്‍ പുനര്‍നിര്‍മ്മിക്കാന്‍ കരാറുകാരന്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ബി.ജെ.പി. പ്രവര്‍ത്തകരും നാട്ടുകാരും കരാറുകാരനെ തടഞ്ഞ് പ്രതിഷേധിച്ചു. ഇതിനെതുടര്‍ന്ന് നഗരസഭ അസിസ്റ്റന്റ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ബി.ജെ.പി. പ്രവര്‍ത്തകരുമായി സംഘം ചര്‍ച്ച നടത്തി.
നിലവില്‍ ചെയ്ത മതില്‍ പൂര്‍ണമായും ഇടിച്ചുമാറ്റി അസിസ്റ്റന്റ് എന്‍ജിനിയറുടെ മേല്‍നോട്ടത്തില്‍ ഈ കരാറുകാരനെ കൊണ്ടുതന്നെ പുനര്‍നിര്‍മ്മിക്കാം എന്ന ഉറപ്പ് ലഭിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു. ബി.ജെ.പി. ഏര്യാ പ്രസിഡന്റ് പ്രദീപ്കുമാര്‍, സുജിത്, രഞ്ജിത്ത് അയിരൂപ്പാറ, ഷിബുലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram