അനുസ്മരണവും അവാര്‍ഡ് വിതരണവും

Posted on: 15 Sep 2015



കിളിമാനൂര്‍: തട്ടത്തുമല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ബാഹുലേയന്‍ മെമ്മോറിയല്‍ സാംസ്‌കാരിക വേദിയുടെ എന്‍.ബാഹുലേയന്‍ അനുസ്മരണവും അവാര്‍ഡ് വിതരണവും ഒക്ടോബര്‍ ഏഴിന് നടക്കും.
സാംസ്‌കാരിക വേദിയുടെ മികച്ച പൊതുപ്രവര്‍ത്തകര്‍ക്കുള്ള കര്‍മശ്രേഷ്ഠ, കലാശ്രേഷ്ഠ അവാര്‍ഡുകള്‍ തട്ടത്തുമല ഗീതാലയത്തില്‍ ജി.തുളസീധരന്‍ പിള്ള, പ്രമുഖ മേക്കപ്പ്മാനായ തട്ടത്തുമല ആര്‍.വാസുദേവന്‍ പിള്ള എന്നിവര്‍ക്ക് ചടങ്ങില്‍ നല്‍കുമെന്ന് സാംസ്‌കാരികവേദി സെക്രട്ടറി ഹീരലാല്‍, പ്രസിഡന്റ് എം.വിജയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

More Citizen News - Thiruvananthapuram