സ്കൂളിന്റെ ഭിത്തി തുരന്ന് ലാപ്ടോപ്പുകള് കവര്‍ന്നു
Posted on: 15 Sep 2015
കല്ലറ: സ്കൂള്‍ ഓഫീസ് മുറിയുടെ ഭിത്തി തുരന്ന് ലാപ്ടോപ്പുകള് കവര്‍ന്നു. മിതൃമ്മല മഠത്തുവാതുക്കല്‍ എല്‍.പി.എസ്സിന്റെ ഭിത്തിയാണ് തുരന്നത്. രാവിലെ സ്കൂളില്‍ അധ്യാപകരും വിദ്യാര്‍ഥികളും എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇതിനുമുമ്പ് രണ്ടുതവണ ഇവിടെ മോഷണം നടന്നിട്ടുണ്ട്. ഒരുപ്രാവശ്യം സ്കൂളിലെ മൈക്ക് സെറ്റും ഉച്ചഭക്ഷണം പാകംചെയ്യുന്ന പാത്രങ്ങളുമാണ് നഷ്ടപ്പെട്ടത്. സ്കൂളില്‍ ചുറ്റുമതില്‍ ഇല്ലാത്തതാണ് മോഷണത്തിന് കാരണം. സ്കൂള്‍ പി.ടി.എ.യും അധികൃതരും വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.