പീഡനക്കേസിലെ പ്രതി 25 വര്‍ഷത്തിനുശേഷം അറസ്റ്റില്‍
Posted on: 15 Sep 2015
കിളിമാനൂര്‍: സൗദി അറേബ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കുന്നുമ്മല്‍ സ്വദേശിനിയെ ബോംബെയിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. തിരുവനന്തപുരം കല്ലിയൂര്‍ ദേശം വി.ജെ. ഹൗസില്‍ വിജയകുമാറി (48)നെയാണ് കിളിമാനൂര്‍ പോലീസ് പിടികൂടിയത്.
കേസിലെ രണ്ടാം പ്രതിയായ വിജയകുമാര്‍ കുറ്റകൃത്യത്തിനുശേഷം 25 വര്‍ഷത്തിനുശേഷമാണ് അറസ്റ്റിലാവുന്നത്. തമിഴ്നാട്, തിരുവനന്തപുരം, മങ്ങാട്ടുകാവ് എന്നിവിടങ്ങളില്‍ 25 വര്‍ഷമായി വിജയകുമാര്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയവേയാണ് ഇപ്പോള്‍ അറസ്റ്റിലായത്.
കിളിമാനൂര്‍ സി.ഐ. എസ്.ഷാജി, എസ്.ഐ.മാരായ സുഭാഷ് കുമാര്‍, രതീഷ് കുമാര്‍, അജിത്ത്, നാസര്‍, എ.എസ്.ഐ. രമേശന്, എസ്.സി.പി.ഒ. രാജശേഖരന്, സിവില്‍ പോലീസുകാരായ സുലാല്‍, സജു, താഹിര്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.